CCTV Video | ശ്രദ്ധ വാക്കര്‍ വധക്കേസ്: കുറ്റാരോപിതനായ അഫ്താബ് വീടിന് പുറത്ത് ബാഗുമായി പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്; വൈറലായി സിസിടിവി വീഡിയോ
Nov 19, 2022, 17:32 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com) രാജ്യത്തെ പിടിച്ചുകുലുക്കിയ ശ്രദ്ധ വാക്കര്‍ വധക്കേസിലെ ഏറ്റവും പുതിയ സംഭവവികാസത്തില്‍, ഒക്ടോബര്‍ 18 ന് പ്രതി അഫ്താബ് അമിന്‍ പൂനവല്ല തന്റെ വീടിന് പുറത്ത് തെരുവില്‍ ബാഗുമായി പോകുന്നത് കാണിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. പ്രചരിക്കുന്ന വീഡിയോയുടെ ആധികാരികത ഡെല്‍ഹി പോലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
മെയ് 18 ന് തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് അഫ്ത്വാബ് തന്റെ ലിവ്-ഇന്‍ പങ്കാളിയായ ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. 'തുടര്‍ന്ന് ഇയാള്‍ യുവതിയുടെ ശരീരം 35 കഷ്ണങ്ങളാക്കി മുറിക്കുകയും അവ സൂക്ഷിക്കാന്‍ ഒരു ഫ്രിഡ്ജ് വാങ്ങുകയും ചെയ്തു. അടുത്ത 18 ദിവസത്തിനുള്ളില്‍ യുവാവ് ഡെല്‍ഹിക്ക് ചുറ്റുമുള്ള വിവിധ സ്ഥലങ്ങളില്‍ മൃതദേഹം അവശിഷ്ടങ്ങള്‍ തള്ളി', അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
#WATCH | Shraddha murder case: CCTV visuals of Aftab carrying bag at a street outside his house surface from October 18 pic.twitter.com/S2JJUippEr
— ANI (@ANI) November 19, 2022
ഡേറ്റിംഗ് ആപ് ഉപയോഗിക്കുന്നതും മറ്റ് സ്ത്രീകളും തമ്മിലുള്ള ബന്ധവും മൂലം യുവാവും ശ്രദ്ധയും തമ്മില്‍ വഴക്കുണ്ടാക്കുകയും അത് ഒടുവില്‍ കൊലപാതകത്തിലേക്കും നയിച്ചതായും പൊലീസ് പറയുന്നു. കൂടുതല്‍ മൃതദേഹ അവശിഷ്ടങ്ങളും ആയുധങ്ങളും കണ്ടെത്തുന്നതിനായുള്ള തിരച്ചില്‍ പൊലീസ് തുടരുകയാണ്.
Keywords: Sharddha Walkar Murder Case: CCTV Video Purportedly Showing Accused Aftab Amin Poonawalla With Bag Outside His House Surfaces, New Delhi, News, Top-Headlines, Latest-News, Crime, Death, Murder-case, Video.