city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലാ പഞ്ചായത്ത് ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുക്കാതെ കോണ്‍ഗ്രസിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ ഇറങ്ങിപ്പോയി

കാസര്‍കോട്: (www.kasargodvartha.com 14.02.2019) ജില്ലാ പഞ്ചായത്ത് ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുക്കാതെ കോണ്‍ഗ്രസിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ ഇറങ്ങിപ്പോയി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനാണ് ഷാനവാസ് പാദൂര്‍. ജില്ലാ പഞ്ചായത്തിന്റെ ബജറ്റ് പദ്ധതികളെ കുറിച്ച് നാല് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരോടും ഒരു കൂടിയാലോചനയും നടത്താതെ വൈസ് പ്രസിഡണ്ടും പ്രസിഡണ്ടും മാത്രം ആലോചിച്ച് ബജറ്റ് തയ്യാറാക്കിയതിലുള്ള പ്രതിഷേധ സൂചകമായാണ് ബജറ്റ് ചര്‍ച്ചയില്‍ അഭിപ്രായം പറയാതെ ഇറങ്ങിപ്പോയതെന്ന് ഷാനവാസ് പാദൂര്‍ കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചു.
ജില്ലാ പഞ്ചായത്ത് ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുക്കാതെ കോണ്‍ഗ്രസിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ ഇറങ്ങിപ്പോയി

മികച്ച ബജറ്റ് തന്നെയാണ് അവതരിപ്പിച്ചതെന്നും ജനോപകാരപ്രദമായ ഒട്ടേറെ പദ്ധതികള്‍ ബജറ്റില്‍ ഉണ്ടെന്നും അഭിപ്രായപ്പെട്ട ഷാനവാസ് പാദൂര്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതിയില്‍ വേണ്ടെത്ര ഏകോപനം ഇല്ലെന്നും കുറ്റപ്പെടുത്തി. ബജറ്റിന് മുന്നോടിയായുള്ള സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരുടെ സ്റ്റിയറിംഗ് കമ്മിറ്റി യോഗവും വിളിച്ചു കൂട്ടിയിരുന്നില്ലെന്നും ഷാനവാസ് പാദൂര്‍ ചൂണ്ടിക്കാട്ടി.

അതിനിടെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീറും കോണ്‍ഗ്രസിന്റെ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയ്മാന്‍ ഹര്‍ഷദ് വോര്‍ക്കാടിയും തമ്മില്‍ തുടര്‍ന്ന് വരുന്ന വാഗ്‌വാദം ബജറ്റ് യോഗത്തിലും തുടര്‍ന്നു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എ പി ഉഷയും സ്റ്റിയറിഗ് കമ്മിറ്റി വിളിച്ചുകൂട്ടാത്തതിനെതിരെ ശക്തമായി പ്രതികരിച്ചു. വികസന പദ്ധതികള്‍ ഏകോപിപ്പിക്കേണ്ട വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഹകരിക്കാത്തത് കൊണ്ടാണ് ജില്ലാ പഞ്ചായത്തിന്റെ പദ്ധതികള്‍ക്ക് തടസ്സമെന്ന് സിപിഎം അംഗങ്ങള്‍ കുറ്റപ്പെടുത്തി.

ബിജെപി അംഗം അഡ്വ. കെ ശ്രീകാന്തും വിമര്‍ശനം ഉന്നയിച്ചു. രണ്ടര വര്‍ഷം വീതം പ്രസിഡണ്ട് പദവി പങ്കിടാമെന്ന ധാരണ പാലിക്കാത്തതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ശ്രീകാന്ത് പറഞ്ഞു. സിപിഎം അംഗങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെ താങ്ങി നിര്‍ത്തുന്നത് കൊണ്ടാണ് കഴിഞ്ഞ തവണ ബജറ്റിനെ എതിര്‍ത്തിട്ടും ബജറ്റ് പാസായതെന്ന് ശ്രീകാന്ത് പറഞ്ഞു. പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴണ്‍ ഫരീദ സക്കീറും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.



  (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, District-Panchayath, Budget, Congress, Standing Committee Chairman, Shanavas Padhoor walkout before Dist Panchayath Budget debate 
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia