city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Seminar | 'സ്വാതന്ത്ര്യ സമരവും ഭാഷാന്യൂനപക്ഷങ്ങളും'; ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കാസര്‍കോട്ട് സെമിനാര്‍ ഏപ്രിൽ 23ന്

കാസര്‍കോട്: (www.kasargodvartha.com 20.04.2022) 'സ്വാതന്ത്ര്യ സമരവും ഭാഷാന്യൂനപക്ഷങ്ങളും' എന്ന വിഷയവുമായി ബന്ധപ്പെട്ട് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജന്മഭൂമി പത്രവുമായി സഹകരിച്ച് ഏപ്രിൽ 23ന് കാസര്‍കോട്ട് സെമിനാര്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദേശീയ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ കാസര്‍കോട് ജില്ലക്ക് സവിശേഷമായ പ്രാധാന്യമുണ്ട്. എന്നാല്‍ ഈ സമര ചരിത്രം, നമ്മുടെ പാഠപുസ്തകങ്ങളില്‍ പോലും സ്ഥാനം പിടിച്ചില്ല. അമൃത വര്‍ഷമഹോത്സവത്തിന്റെ ഭാഗമായി ജന്മഭൂമി സംഘടിപ്പിക്കുന്ന ദേശീയ സെമിനാര്‍ ഈ ചരിത്രത്തെ പൊതു സമൂഹത്തില്‍ അനാവരണം ചെയ്യാനുള്ള ശ്രമത്തിന്റെ തുടക്കമാണെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
               
Seminar | 'സ്വാതന്ത്ര്യ സമരവും ഭാഷാന്യൂനപക്ഷങ്ങളും'; ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കാസര്‍കോട്ട് സെമിനാര്‍ ഏപ്രിൽ 23ന്

മഞ്ചേശ്വരം ഗോവിന്ദപൈ, കയ്യാര്‍ കിഞ്ഞണ്ണ റൈ, കാര്‍നട് സദാശിവ റാവു, മൂഡബിദ്ര ഉമേശ് റാവു, ബദിയഡുക്ക ഗാന്ധി കൃഷ്ണ ഭട്ട് തുടങ്ങി സ്വാതന്ത്ര്യ സമര രംഗത്തെ ഉജ്ജ്വല നേതാക്കളുടെ ചരിത്രം പുതു തലമുറ വീണ്ടും പഠനവിധേയമാക്കേണ്ടതുണ്ട്. സൈമണ്‍ കമീഷന്‍ വിരുദ്ധ പ്രക്ഷോഭവും വിദേശ വസ്ത്ര ബഹിഷ്‌കരണവും കള്ളുഷാപ് പികറ്റിംഗും ഉള്‍പെടെയുളള സമരമുറകളിലൂടെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി മാറിയ അവര്‍ ഉപ്പ് സത്യാഗ്രഹം, ക്വിറ്റ് ഇന്‍ഡ്യാ സമരം തുടങ്ങിയ ബ്രിടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ അമരക്കാരായിരുന്നു. വിദ്യാഭ്യാസ മുന്നേറ്റത്തിനും അയിത്തോച്ചാടനത്തിനും കാര്‍ഷിക മുന്നേറ്റത്തിനും അവര്‍ നിസ്തുലമായ പങ്ക് വഹിച്ചു. ഭാരതീയ സാഹിത്യ പ്രതിഭകളുടെ ഇടയില്‍ തലയുയര്‍ത്തി നിന്നവരാണിവരെന്നും സംഘാടകര്‍ പറഞ്ഞു.

ബ്രിടീഷ് ഭരണകൂടം നടപ്പാക്കിയ വനനിയമത്തിനെതിരെ ഉയര്‍ന്ന കാടകം വനസത്യഗ്രഹം മറ്റൊരു സമര ചരിത്രമാണ്. എ വി കുഞ്ഞമ്പു, മഞ്ജുനാഥ ഹെഗ്‌ഡെ, കിഴക്കേ വളപ്പില്‍ കണ്ണന്‍, അഡ്വ. ഉമേശ് റാവു, നാരന്തട്ട കൃഷ്ണന്‍ നായര്‍ തുടങ്ങിയവരാണ് കാടകം വനസത്യാഗ്രഹത്തിന് നേതൃത്വം നല്‍കിയത്. എന്നാല്‍ ഇത്തരം സമരകേന്ദ്രങ്ങളും സമര നായകരുടെ സ്മൃതി കേന്ദ്രങ്ങളും അവഗണിക്കപ്പെട്ടുകിടക്കുകയാണ്. പാഠപുസ്തകങ്ങളില്‍ പോലും ഇത് ഇടം പിടിക്കുന്നില്ല. കേരളത്തിന്റെ പാഠ്യപദ്ധതിയില്‍ കാസര്‍കോടിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിന് അര്‍ഹമായ സ്ഥാനം ലഭിക്കണമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.



ഏപ്രില്‍ 23ന് കോട്ടക്കണ്ണി ജീവാസ് മാനസ ഓഡിറ്റോറിയത്തില്‍ രാവിലെ 9.30 മണിക്ക് നടക്കുന്ന സെമിനാര്‍ കര്‍ണാടക സാംസ്‌കാരിക വകുപ്പ് മന്ത്രി വി സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. ചിന്മയാ മിഷന്‍ കേരള ആചാര്യന്‍ സ്വാമി വിവിക്താനന്ദ, കര്‍ണാടക ഗടിപ്രദേശ അഭിവൃദ്ധി പ്രാധികാര ചെയര്‍മാന്‍ ഡോ. സി സോമശേഖര, കേന്ദ്ര സര്‍വകലാശാല കണ്‍ട്രോളര്‍ എം മുരളീധരന്‍ നമ്പ്യാര്‍, ജന്മഭൂമി മാനജിംഗ് ഡയറക്ടര്‍ എം രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. ഡോ. എസ് സുജാത, പ്രമുഖ പത്രപ്രവര്‍ത്തകനായ മലര്‍ ജയറാമ റായ്, ഡോ. രത്‌നാകരമല്ല മൂലെ, പ്രശാന്ത് ബള്ളുള്ളായ എന്നിവര്‍ സെമിനാറില്‍ വിഷയമവതരിപ്പിക്കും

പ്ലസ് ടു, കോളജ് വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍, സ്വാതന്ത്ര്യ സമര സേനാനികളുടെ ഓര്‍മകള്‍ ഉണര്‍ത്തുന്ന സാംസ്‌കാരിക യാത്ര എന്നിവ തുടര്‍ പരിപാടികളായി നടക്കും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗത സംഘം വൈസ് ചെയര്‍മാന്മാരായ അഡ്വ. കെ കരുണാകരന്‍ നമ്പ്യാര്‍, രാജേന്ദ്ര കുണ്ടാര്‍, ജന. കണ്‍വീനര്‍ റിട. പ്രൊഫ. എ ശ്രീനാഥ് എന്നിവര്‍ സംബന്ധിച്ചു.

Keywords: News, Kerala, Top-Headlines, Press meet, Video, Conference, Inauguration, Minister, Seminar, Students, University, Azadi Ka Amrit Mahotsav, Seminar in Kasaragod on April 23 as part of Azadi Ka Amrit Mahotsav.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia