Seized | അടച്ചിട്ട വീട്ടില്‍ നിന്നും കോടികളുടെ കറന്‍സി പിടികൂടി
Mar 20, 2024, 23:09 IST
കാഞ്ഞങ്ങാട്: (KasargodVartha) അമ്പലത്തറ ഗുരുപുരത്ത് അടച്ചിട്ട വീട്ടില്‍ നിന്നും നിരോധിച്ച 2000 രൂപയുടെ കോടികളുടെ കറന്‍സി നോട്ടുകെട്ടുകള്‍ പൊലീസ് പിടികൂടി. അബ്ദുര്‍ റസാഖ് എന്നയാള്‍ വാടകയ്ക്ക് എടുത്ത കോണ്‍ക്രീറ്റ് വീട്ടില്‍ നിന്നാണ് പണം പിടികൂടിയതെന്നും പൂര്‍ണമായും എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
ബാബുരാജ് എന്ന ആളുടെ പേരിലുള്ളതാണ് വീട്. ഒരു വര്‍ഷത്തോളമായി അബ്ദുര്‍ റസാഖ് വീട് വാടകയ്‌ക്കെടുത്തിട്ട്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അടച്ചിട്ട വീട് പരിശോധിച്ചത്. അമ്പലത്തറ പൊലീസ് ഇന്‍സ്‌പെക്ടര്‍ പ്രതീഷിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച രാത്രിയായിരുന്നു വീട് റെയ്ഡ് ചെയ്ത് പണം കണ്ടെടുത്തത്. ഏകദേശം 7.15 കോടിയോളം രൂപയാണ് പിടിച്ചെടുത്തതെന്നാണ് പൊലീസ് നല്‍കുന്ന സൂചന
ഗുരുപുരത്തെ പെട്രോള്‍ പമ്പിനടുത്തുള്ള വീട്ടില്‍ നിന്നുമാണ് പണം പിടിച്ചെടുത്തിരിക്കുന്നത്. 2000 രൂപ നോട്ട് നിരോധിച്ച് മാസങ്ങള്‍ കഴിഞ്ഞെങ്കിലും പണം ഇടപാട് ഇപ്പോഴും നടക്കുന്നുണ്ടെന്ന പ്രചാരണം ശക്തമാണ്.
Keywords: Banned Currency Seized, Kasaragod, News, Money, Seized, Police, Raid, Secret Message, Petrol Pump, Kerala News.