city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മംഗല്‍പാടി വാക്‌സിന്‍ കേന്ദ്രത്തിലുണ്ടായ തര്‍ക്കത്തില്‍ എസ് സി, എസ് ടി വിഭാഗത്തില്‍പെടുന്നവരെ അപമാനിച്ചതായി സംരക്ഷണ സമിതി; 'രണ്ട് യുവാക്കളെ അകാരണമായി ജയിലിലടച്ചിരിക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 02.08.2021) മംഗല്‍പാടിയിലെ താലൂക് ആശുപത്രി വാക്‌സിന്‍ കേന്ദ്രത്തിലുണ്ടായ തര്‍ക്കത്തില്‍ രണ്ട് യുവാക്കളെ അകാരണമായി ജയിലിലടച്ചിരിക്കുകയാണെന്ന് പട്ടികജാതി, പട്ടിക വര്‍ഗ സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജാതീയമായി അപമാനിച്ച ആശുപത്രി സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്യുക, ലാതിചാര്‍ജ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ജയിലിലടച്ച യുവാക്കളെ പുറത്തുവിടുക, കണ്ടാലറിയുന്ന 30 പേര്‍ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങളും ഭാരവാഹികള്‍ ഉന്നയിച്ചു.

മംഗല്‍പാടി വാക്‌സിന്‍ കേന്ദ്രത്തിലുണ്ടായ തര്‍ക്കത്തില്‍ എസ് സി, എസ് ടി വിഭാഗത്തില്‍പെടുന്നവരെ അപമാനിച്ചതായി സംരക്ഷണ സമിതി; 'രണ്ട് യുവാക്കളെ അകാരണമായി ജയിലിലടച്ചിരിക്കുന്നു

മംഗല്‍പ്പാടി പഞ്ചായത്ത് പരിധിയില്‍ വരുന്ന എസ് സി, എസ് ടി വിഭാഗത്തില്‍പെടുന്നവര്‍ക്ക് ജൂലൈ 26 ന് കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന കലക്ടറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് രാവിലെ മുതല്‍ വാക്‌സിന്‍ കേന്ദ്രത്തില്‍ എത്തിയത്. എന്നാല്‍ ചിലര്‍ മറ്റുവിഭാഗത്തില്‍ ഉള്ളവരെ കൊണ്ടുവന്ന് വാക്‌സിന്‍ നല്‍കി പറഞ്ഞുവിട്ടു.

ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ചെവികൊണ്ടില്ല. ആശുപത്രി സൂപ്രണ്ടിനോട് വിവരങ്ങള്‍ ധരിപ്പിച്ച പഞ്ചായത്ത് മെമ്പറെ ജാതിപ്പേര് വിളിച്ച് അപമാനിച്ചു. ഇത് തര്‍ക്കത്തിന് ഇടവെച്ചു. തുടര്‍ന്നെത്തിയെ പൊലീസും അടിച്ചമര്‍ത്തി. കംപ്യൂടെര്‍ തകര്‍ന്നതിനും മറ്റും ആശുപത്രി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന മുപ്പതോളം പേര്‍ക്കെതിരെ കേസും റെജിസ്റ്റര്‍ ചെയ്തു.

സത്യസന്ധമായി കേസ് പുനരന്വേഷണം നടത്തി എസ് സി, എസ് ടി വിഭാഗത്തിലുള്ളവര്‍ക്ക് അട്രോസിറ്റി ആക്ട് പ്രകാരം നീതി ലഭ്യമാക്കണം. നീതി ലഭിച്ചില്ലെങ്കില്‍ സംസ്ഥാനവ്യാപകമായ പോരാട്ടത്തിന്

നേതൃത്വം നല്‍കാന്‍ സംരക്ഷണാസമിതി രൂപീകരിച്ചതായും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ രാമപ്പ മഞ്ചേശ്വരം, വസന്ത ആരിക്കാടി, സഞ്ചീവ പുളിക്കൂര്‍, ഉദയ ബെദ്രഡുക്ക, രഘുരാമ ഛത്രംപള്ള, ഹരിരാമ കൂളൂര്‍, ഗോപാലന്‍ ഡി, രവികാന്ത, ഹരിശ്ചന്ദ്ര പുത്തിഗെ എന്നിവര്‍ പങ്കെടുത്തു.




Keywords:  news, Press meet, Press Club, kasaragod, Committee, Mangalpady, Vaccinations, centre, COVID-19, Youth, public palce, Jail, hospital, Police, police-station, case, Panchayath, Top-Headlines, Samrakshana Samithi alleges insult to SC, STs in dispute in Mangalpadi vaccine center.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia