city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Conference | സഅദിയ്യയില്‍ ഉള്ളാള്‍ തങ്ങള്‍, എംഎ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ആണ്ടു നേര്‍ചയ്ക്കും സനദ് ദാന സമ്മേളനത്തിനും ചൊവ്വാഴ്ച തുടക്കമാവും; സമാപനം നവംബര്‍ 23ന്

കാസര്‍കോട്: (wwww.kasargodvartha.com) നാല് പതിറ്റാണ്ടിലേറെക്കാലം ജാമിഅ സഅദിയ്യക്കും സമസ്ത പണ്ഡിത സഭയ്ക്കും നേതൃത്വം നല്‍കിയ താജുല്‍ ഉലമാ സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെയും നൂറുല്‍ ഉലമാ എംഎ അബ്ദുല്‍ ഖാദര്‍ മുസ്ലിയാരുടെയും പേരിലുള്ള രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന ആണ്ട് നേര്‍ചയ്ക്കും സനദ് ദാന സമ്മേളനത്തിനും ചൊവ്വാഴ്ച (നവംബര്‍ 22) ദേളി സഅദിയ്യയില്‍ തുടക്കമാവുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
      
Conference | സഅദിയ്യയില്‍ ഉള്ളാള്‍ തങ്ങള്‍, എംഎ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ആണ്ടു നേര്‍ചയ്ക്കും സനദ് ദാന സമ്മേളനത്തിനും ചൊവ്വാഴ്ച തുടക്കമാവും; സമാപനം നവംബര്‍ 23ന്

നവംബര്‍ 22ന് രാവിലെ ഏഴ് മണിക്ക് നടക്കുന്ന എട്ടിക്കുളം താജുല്‍ ഉലമാ ഉള്ളാള്‍ തങ്ങള്‍ മഖ്ബറ സിയാറതിന് സയ്യിദ് ജുനൈദ് അല്‍ ബുഖാരി മാട്ടൂല്‍ നേതൃത്വം നല്‍കും. 9.30ന് അയ്യായിരത്തോളം പേര്‍ അണിനിരക്കുന്ന ഗ്രാന്റ് അസംബ്ലിയില്‍ (സ്‌കൂള്‍ മൈതാനത്ത്) ലഹരിക്കെതിരെയുള്ള പ്രതിജ്ഞക്ക് ബേക്കല്‍ ഡി വൈ എസ് പി സികെ സുനില്‍ കുമാര്‍ നേതൃത്വം നല്‍കും. 1.30ന് സഈദ് മുസ്ലിയാര്‍, കെ വി ഉസ്താദ്, ഖത്വീബ് അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സിയാറതും വൈകുന്നേരം മൂന്ന് മണിക്ക് നൂറുല്‍ ഉലമാ എംഎ ഉസ്താദ്, കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി സിയാറതും നടക്കും. 3.30ന് ഖത്മുല്‍ ഖുര്‍ആന്‍ ആരംഭിക്കും. സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍ നേതൃത്വം നല്‍കും.
          
Conference | സഅദിയ്യയില്‍ ഉള്ളാള്‍ തങ്ങള്‍, എംഎ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ആണ്ടു നേര്‍ചയ്ക്കും സനദ് ദാന സമ്മേളനത്തിനും ചൊവ്വാഴ്ച തുടക്കമാവും; സമാപനം നവംബര്‍ 23ന്

നാല് മണിക്ക് പതാക ഉയര്‍ത്തല്‍ സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട നിര്‍വഹിക്കും. 4.30ന് ആരംഭിക്കുന്ന സാംസ്‌കാരിക സംഗമം സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിക്കും. പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ മന്ത്രി അഹ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. സപ്ലിമെന്റ് പ്രകാശനം അഡ്വ. സിഎച് കുഞ്ഞമ്പു എംഎല്‍എ നിര്‍വഹിക്കും. കര്‍ണാടക പ്രതിപക്ഷ ഉപനേതാവ് യു ടി ഖാദര്‍, എംഎല്‍എമാരായ എന്‍എ നെല്ലിക്കുന്ന്, ഇ ചന്ദ്രശേഖരന്‍, എകെഎം അശ്റഫ്, മുന്‍ മന്ത്രി സിടി അഹ്മദലി, ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് ശാനവാസ് പാദൂര്‍ മുഖ്യാതിഥികളായിരിക്കും. വൈകീട്ട് ഏഴ് മണിക്ക് മുഹ് യുദ്ദീന്‍ റാതീബ് ആരംഭിക്കും. മുഹമ്മദ് സ്വാലിഹ് സഅദി നേതൃത്വം നല്‍കും. അശ്‌റഫ് സഅദി മല്ലൂര്‍ ഉദ്‌ബോധനവും ഹംസ മിസ്ബാഹി ഓട്ടപ്പടവ് ആമുഖ പ്രഭാഷണവും നടത്തും.

നവംബര്‍ 23ന് രാവിലെ ആറ് മണിക്ക് ആംഭിക്കുന്ന താജുല്‍ ഉലമ, നൂറുല്‍ ഉലമ മൗലീദിന് സയ്യിദ് അഹ്മദ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും. 9.30ന് അലുംനി മീറ്റ് ആരംഭിക്കും. 10 മണിക്ക് നടക്കുന്ന സഅദി പണ്ഡിത സംഗമം സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കലിന്റെ പ്രാര്‍ഥനയോടെ തുടക്കമാകും. സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ബുഖാരി മള്ഹറിന്റെ അധ്യക്ഷതയില്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി ഉദ്‌ബോധനം നടത്തും. എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, കെ കെ ഹുസൈന്‍ ബാഖവി, പി പി ഉബൈദുല്ലാഹി സഅദി പ്രസംഗിക്കും.

12 മണിക്ക് സ്ഥാന വസ്ത്ര വിതരണം സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ നിര്‍വഹിക്കും. ഒരു മണിക്ക് പ്രവാസി സംഗമം നടക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവത്തിന്റെ അധ്യക്ഷതയില്‍ സയ്യിദ് അതാഉല്ല തങ്ങള്‍ പ്രാര്‍ഥന നടത്തും. മര്‍സൂഖ് സഅദി പാപിനിശ്ശേരി വിഷയാവതരണം നടത്തും. 2.30ന് ആരംഭിക്കുന്ന പ്രാസ്ഥാനിക സംഗമം സയ്യിദ് ഹാമിദ് ഇമ്പിച്ചികോയ തങ്ങളുടെ പ്രാര്‍ഥനയോടെ തുടക്കമാകും. സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂരിന്റെ അധ്യക്ഷതയില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. കൂറ്റമ്പാറ അബ്ദുല്‍ റഹ്മാന്‍ ദാരിമി വിഷയാവതരണം നടത്തും.

അഞ്ച് മണിക്ക് സനദ് ദാന സമാപന പ്രാര്‍ഥനാ സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിക്കും. പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത് സംസ്ഥാന ജെനറല്‍ സെക്രടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ സനദ് ദാനം നിര്‍വഹിക്കും. പ്രിന്‍സിപല്‍ എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് സനദ് ദാന പ്രസംഗവും പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണവും നടത്തും.

കെപി അബൂബകര്‍ മുസ്ലിയാര്‍ പട്ടുവം, ഹസന്‍ മുസ്ലിയാര്‍ വയനാട്, വിപിഎം ഫൈസി വില്ല്യാപ്പള്ളി, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി, കെകെ ഹുസൈന്‍ ബാഖവി, എംവി അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍ പെരിയാരം, കൂറ്റമ്പാറ അബ്ദുര്‍ റഹ്മാന്‍ ദാരി, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, ശാഫി സഅദി ബെംഗളൂരു, എസ്എസ്എഫ് സംസ്ഥാന ജെനറല്‍ സെക്രടറി സിഎന്‍ ജഅ്ഫര്‍ പ്രസംഗിക്കും. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് സ്വാഗതം പറയും. ജെനറല്‍ സെക്രടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങല്‍ അല്‍ബുഖാരി കുറാ സമാപന പ്രാര്‍ഥന നടത്തും. സ്ഥാപനത്തിന്റെ പ്രവര്‍ത്തന മേഖലയില്‍ നാലര പതിറ്റാണ്ടിലേറെ കാലം സജീവ സാന്നിധ്യവും സഹായവും നല്‍കി പ്രതിസന്ധി ഘട്ടങ്ങളില്‍ നൂറുല്‍ ഉലമ എം എ ഉസ്താദിന് കരുത്ത് പകര്‍ന്ന സെക്രടറിയേറ്റ് അംഗവും സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യവുമായ ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്തിനെ പരിപാടിയില്‍ ആദരിക്കും.


വാര്‍ത്താസമ്മേളനത്തില്‍ സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, അഹ്മദ് ബെണ്ടിച്ചാല്‍, സിഎല്‍ ഹമീദ് എന്നിവര്‍ സംബന്ധിച്ചു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Conference, Press Meet, Uroos, Jamia-Sa-adiya-Arabiya, Video, Sa-adiya Conference will begin on Tuesday.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia