പേരക്കുട്ടിയുടെ മരണത്തിനും തന്റെ മകളുടെ അവസ്ഥയ്ക്കും കാരണക്കാരന്‍ മകളുടെ ഭര്‍ത്താവാണെന്ന വെളിപ്പെടുത്തലുമായി റുമൈസയുടെ മാതാവ്; അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന യുവതിയില്‍ നിന്നും മജിസ്‌ട്രേറ്റ് മൊഴിയെടുത്തു
Oct 22, 2019, 20:46 IST
കാസര്‍കോട്: (www.kasargodvartha.com 22.10.2019) പേരക്കുട്ടിയുടെ മരണത്തിനും തന്റെ മകളുടെ അവസ്ഥയ്ക്കും കാരണക്കാരന്‍ മകളുടെ ഭര്‍ത്താവാണെന്ന വെളിപ്പെടുത്തലുമായി റുമൈസയുടെ മാതാവ് താഹിറ രംഗത്ത്. പെരുമ്പളക്കടവ് റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന റുമൈസയുടെ രണ്ടു വയസുള്ള മകള്‍ മിസ്ബയാണ് തിങ്കളാഴ്ച വൈകിട്ടോടെ മരിച്ചത്. വിഷം കഴിച്ച് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ കഴിയുന്ന റുമൈസയില്‍ നിന്നും മജിസ്‌ട്രേറ്റ് ചൊവ്വാഴ്ച വൈകിട്ടോടെ മൊഴിയെടുത്തു. മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് കോടതിക്ക് അപേക്ഷ നല്‍കുമെന്ന് വിദ്യാനഗര്‍ സി ഐ മനോജ് കുമാറും എസ് ഐ സന്തോഷ് കുമാറും കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
അതിനിടെ മംഗളൂരുവിലെ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ട രണ്ട് വയസുകാരി മിസ്ബയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഖബറടക്കി. കുഞ്ഞിന്റെ മരണകാരണം സംബന്ധിച്ച പ്രാഥമിക റിപോര്‍ട്ട് പോലീസ് സര്‍ജന്‍ നല്‍കിയിട്ടില്ല. ആന്തരിക അവയവങ്ങളുടെ പരിശോധന നടത്തുന്നതിനായി ലാബിലേക്ക് അയക്കുമെന്ന് പോലീസ് സര്‍ജന്‍ അറിയിച്ചിട്ടുണ്ട്. അതിനിടെ റുമൈസ വിഷം കഴിച്ചുവെന്ന് സംശയിക്കുന്ന ദിവസം രാത്രി ഭര്‍ത്താവ് മത്സ്യമാര്‍ക്കറ്റില്‍ ജോലിക്കാരനായ റഹ് മാന്റെ ഫോണ്‍ കോള്‍ വന്നിരുന്നതായും കുട്ടിയെ തനിക്ക് വേണമെന്ന് റഹ് മാന്‍ ആവശ്യപ്പെട്ടതായും റുമൈസയുടെ മാതാവ് വെളിപ്പെടുത്തി. കുഞ്ഞിനെ നല്‍കില്ലെന്ന് പറഞ്ഞപ്പോള്‍ 'കുഞ്ഞിനെയും കൊന്ന് നീയും ചാവ്' എന്ന് പറഞ്ഞതായും ഇതിനു ശേഷമാണ് പേരക്കുട്ടിക്കും മകള്‍ക്കും ഈ അവസ്ഥയുണ്ടായതെന്നും താഹിറ പറയുന്നു.
തന്റെ മകളെ പഠിക്കുമ്പോള്‍ തന്നെ പ്രേമിച്ചാണ് വിവാഹം കഴിച്ചത്. സ്വര്‍ണം വേണ്ടെന്ന് പറഞ്ഞാണ് വിവാഹം കഴിച്ചത്. പിന്നീട് സ്വര്‍ണം ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും താഹിറ പറയുന്നു. ചെട്ടുംകുഴിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നതിനിടയില്‍ തൊട്ടടുത്ത ക്വാര്‍ട്ടേഴ്‌സില്‍ കഴിയുന്ന മുസ്തഫ എന്നയാള്‍ തന്റെ മകളുടെ ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തിയതായും ഇതിന്റെ പേരിലാണ് ഭര്‍ത്താവ് മൂന്നു മാസം മുമ്പ് പെരുമ്പളക്കടവിലെ ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ടുവിട്ടതെന്നും ഇവര്‍ പറയുന്നു. മകളെയും കൂട്ടി റഹ് മാന്‍ താമസിക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ തന്റെ കണ്‍മുന്നില്‍ വെച്ച് പോലും മകളെ മര്‍ദിച്ചതായി ഇവര്‍ പറഞ്ഞു. കുഞ്ഞിന് ഛര്‍ദിയും മറ്റുമുണ്ടായപ്പോള്‍ മകളുടെ ഭര്‍ത്താവിനെ വിവരമറിയിക്കാന്‍ വിളിച്ചപ്പോള്‍ ഫോണ്‍ കട്ടു ചെയ്ത് സ്വിച്ച് ഓഫാക്കുകയായിരുന്നുവെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.
അതേസമയം കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ കഴിയുന്ന റുമൈസ വിഷം കഴിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാരെ അറിയിച്ചിട്ടുണ്ടെന്ന് വിദ്യാനഗര്‍ പോലീസ് പറഞ്ഞു.
Watch Video
Related News:
പിഞ്ചുകുഞ്ഞിന്റെ മരണത്തില്‍ ദുരൂഹത തുടരുന്നു; നല്‍കിയത് എലിവിഷമെന്ന് സൂചന, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി, ആശുപത്രിയില്‍ കഴിയുന്ന മാതാവിന്റെ മൊഴിയെടുക്കും
പിഞ്ചു കുഞ്ഞ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; മാതാവ് അബോധാവസ്ഥയില്‍ ആശുപത്രിയില്‍; കുഞ്ഞിന് വിഷം നല്‍കിയതായി സംശയം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Death, Video, Rumaisa's mother about her granddaughter's death
< !- START disable copy paste -->