Road safety | റോഡപകടം സംഭവിക്കുമ്പോള്‍ കൈത്താങ്ങാവാം; അടിയന്തരമായി എന്തുചെയ്യാമെന്ന് പഠിപ്പിച്ച് ആസ്റ്റര്‍; ബോധവത്കരണ 'റോഡ് ഷോ'യ്ക്ക് കാസര്‍കോട്ട് തുടക്കമായി; 8 ദിവസത്തില്‍ എഴുപതിലേറെ പൊതുസ്ഥലങ്ങളില്‍ പ്രഥമശുശ്രൂഷയെ പറ്റി ക്ലാസെടുക്കും
Oct 10, 2022, 18:13 IST
കാസര്‍കോട്: (www.kasargodvartha.com) പൊതുജനങ്ങളില്‍ റോഡ് സുരക്ഷാവബോധം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ കേരളത്തിലുടനീളം പരിശീലനം നല്‍കുന്നതിനായി ആസ്റ്റര്‍ ഹോസ്പിറ്റല്‍ സംഘടിപ്പിക്കുന്ന റോഡ് സുരക്ഷാ ബോധവത്കരണപരിപാടി 'സുരക്ഷ 2022' റോഡ് ഷോയ്ക്ക് കാസര്‍കോട്ട് നിന്ന് തുടക്കമായി. ഒക്ടോബര്‍ 17 ലോക ട്രോമ ദിനത്തോട് അനുബന്ധിച്ചാണ് ബോധവത്കരണ പരിപാടി. കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ എഴുപതിലേറെ ഇടങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കും. പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യം വിളിച്ചറിയിക്കുന്ന സ്‌കിറ്റ് റോഡ്‌ഷോയില്‍ അവതരിപ്പിക്കും. ആസ്റ്റര്‍ മിംസിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുക്കും.
കാസര്‍കോട് ഗവ. കോളജ് പരിസരത്ത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഫ്ലാഗ് ഓഫ് ചെയ്തു. റോഡ് സുരക്ഷാ ബോധവത്കരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. റോഡപകടങ്ങള്‍ വര്‍ധിക്കുന്നത് ജനങ്ങളും ഉദ്യോഗസ്ഥരും ഒരുപോലെ നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നത് കൊണ്ടാണെന്നും ഇക്കാര്യത്തില്‍ അധികൃതര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍കോടിന്റെ ആരോഗ്യ മേഖലയിലെ പിന്നാക്കാവസ്ഥയും യോഗത്തില്‍ ചര്‍ചയായി. ഇതിന് പരിഹാരമായി അത്യാധുനിക ചികിത്സാ സംവിധാനങ്ങളുമായി 2024 ഓടെ ആസ്റ്ററിന്റെ ആശുപത്രി കാസര്‍കോട്ട് യാഥാര്‍ഥ്യമാകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആസ്റ്റര്‍ പിആര്‍ഒ നസീര്‍ അഹ്മദ് സിപി പറഞ്ഞു.
ഗവ. കോളജ് എന്‍എസ്എസ് യൂനിറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ അപകടങ്ങള്‍ സംഭവിച്ചാല്‍ അമ്പരന്ന് നില്‍ക്കുന്നതിന് പകരം ജീവന്‍ രക്ഷിക്കാന്‍ ഓരോരുത്തരും തുനിഞ്ഞിറങ്ങേണ്ടതിന്റെ പ്രാധാന്യവും അത്തരം സന്ദര്‍ഭങ്ങളില്‍ എന്താണ് ചെയ്യേണ്ടത് എന്നും പ്രതീകാത്മക അപകടം സൃഷ്ടിച്ച് വിദഗ്ധര്‍ വിവരിച്ച് നല്‍കിയത് ശ്രദ്ധേയമായി. വിദ്യാര്‍ഥികളും അധ്യാപകരും അടക്കം അനവധി പേര്‍ ചടങ്ങില്‍ ഭാഗമായി.
റോഡപകടങ്ങളും അവയെ തുടര്‍ന്നുള്ള മരണങ്ങളും വര്‍ധിച്ചുവരികയാണ്. അപകടത്തെ തുടര്‍ന്ന് പരിക്കേല്‍ക്കുന്നവരും ഏറെയാണ്. റോഡപകടങ്ങളില്‍ പെടുന്നവരെ സംബന്ധിച്ചിടത്തോളം ആദ്യനിമിഷങ്ങള്‍ നിര്‍ണായകമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിലൂടെ വലിയൊരു വിഭാഗം പേരെയും മരണത്തില്‍ നിന്നും ഗുരുതരാവസ്ഥയില്‍ നിന്നും രക്ഷിക്കാനാവും. ഇതിനായി പൊതുജനങ്ങളുടെ പിന്തുണ അത്യന്താപേക്ഷിതമാണ്. ഇക്കാര്യങ്ങളില്‍ പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആസ്റ്ററിന്റെ ബോധവത്കരണ യാത്ര.
കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലൂടെ സഞ്ചരിച്ച് ഒക്ടോബര്‍ 17 ന് റോഡ്‌ഷോ കോഴിക്കോട് സമാപിക്കും. പോകുന്ന ഇടങ്ങളിലെല്ലാം പ്രഥമ ശുശ്രൂഷയുടെ വിവരങ്ങള്‍ അടങ്ങിയ കുറിപ്പുകളും ലഘുലേഖകളും വിതരണം ചെയ്യും. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ അടിയന്തര ആരോഗ്യ പ്രശ്‌നങ്ങളും അവയ്ക്കുള്ള പ്രഥമ ശുശ്രൂഷ വിവരിക്കുന്ന ഡിജിറ്റല്‍ ലഘുലേഖയും ലഭിക്കും.
വര്‍ധിച്ചു വരുന്ന അപകടങ്ങളും അതുമൂലം ഉണ്ടാകുന്ന പരിക്കുകളും മരണങ്ങളും അംഗവൈകല്യങ്ങളും ആണ് ലോക ട്രോമ ദിനം ഓര്‍മപ്പെടുത്തുന്നത്. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ മടിച്ചു നില്‍ക്കാതെ ജീവന്‍ രക്ഷിക്കാനായി മുന്നിട്ടിറങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് ഈ ദിവസത്തിന്റെ ലക്ഷ്യം. റോഡ് അപകടങ്ങളില്‍ ചിലപ്പോള്‍ ജീവന്‍ തന്നെ നഷ്ടമായേക്കാം, പക്ഷെ കണ്ടുനില്‍ക്കുന്നവര്‍ക്ക് അത്തരം സാഹചര്യങ്ങളെ നേരിടാന്‍ ആവശ്യത്തിന് പരിശീലനം കിട്ടിയാല്‍ വലിയ മാറ്റം ഉണ്ടാകുമെന്ന് ആസ്റ്റര്‍ മിംസ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി ഡോ. വേണുഗോപാല്‍ പിപി പറഞ്ഞു.
ആസ്റ്റര്‍ ഡി എം ഹെല്‍ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍, ആസ്റ്റര്‍ ഒമാന്‍ ആന്‍ഡ് കേരള റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസീന്‍ എന്നിവരുടെ നിര്‍ദേശ പ്രകാരമാണ് റോഡ്ഷോ സംഘടിപ്പിച്ചത്. ബോധവത്കരണ യാത്ര ഒക്ടോബര്‍ 11ന് കണ്ണൂരിലും 12ന് വയനാട്ടിലും 13,14 ന് മലപ്പുറത്തും 15 ന് പാലക്കാടും 16, 17 ന് കോഴിക്കോട്ടും എത്തിച്ചേരും.
ആരോഗ്യരംഗത്തെ ഉത്തരവാദിത്തമുള്ള സ്ഥാപനമെന്ന നിലയില്‍ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് നടത്തുന്ന ബോധവത്കരണ പരിപാടികള്‍ക്ക് കിട്ടുന്ന അനുകൂല പ്രതികരണം വലിയ പ്രചോദനമാണെന്ന് ഫര്‍ഹാന്‍ യാസീന്‍ പ്രസ്താവനയില്‍ പറഞ്ഞു. ആപല്‍ഘട്ടങ്ങളില്‍ ഒരുപാട് ജീവനുകള്‍ രക്ഷിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പരിശീലന പരിപാടികളും സെമിനാറുകളും ഉള്‍പെടെ ജനങ്ങളെ ബോധവത്കരിക്കാനായി ഇത്രയേറെ പരിപാടികള്‍ അവതരിപ്പിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റോഡപകടങ്ങളിലും പെട്ടെന്നുണ്ടാകുന്ന ആഘാതങ്ങളിലും ഉണ്ടാകുന്ന മരണങ്ങള്‍ കുറയ്ക്കുന്നതിന് വേണ്ടി ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം നടത്തിവരുന്ന 'ബി ഫസ്റ്റ്' പദ്ധതിയുടെ ഭാഗമാണ് 'സുരക്ഷ 2022' റോഡ്‌ഷോ. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പേ സംഭവിക്കുന്ന മരണങ്ങള്‍ പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യം. വിവിധ സ്ഥാപനങ്ങളുമായി കൈകോര്‍ത്താണ് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ജനങ്ങള്‍ക്ക് പ്രഥമ ശുശ്രൂഷയില്‍ പരിശീലനം നല്‍കുന്നത്. ഇതിനായി ആസ്റ്റര്‍ ഹോസ്പിറ്റലുകളില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ വര്‍ക്ക്‌ഷോപുകളും നടത്തിവരുന്നു .
ആസ്റ്റര്‍ മിംസ് കണ്ണൂര്‍ എച് ഒ ഡി ഡോ. ജിനീഷ് വി, ആസ്റ്റര്‍ കോഴിക്കോട് എമര്‍ജന്‍സി മെഡിസിനിലെ ഡോ. ആശിഖ്, കാസര്‍കോട് ഗവ. കോളജ് പ്രിന്‍സിപല്‍ ഡോ. രമ എം, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ആസിഫ് ഇഖ്ബാല്‍ കാക്കശ്ശേരി, ഡോ. ആശ ലത സികെ, ആസ്റ്റര്‍ മിംസിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി മജീഷ്യൻ രതീഷ് പിടി അവതരിപ്പിച്ച മാജിക് ഷോ ചടങ്ങിന് കൊഴുപ്പേകി.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Hospital, Road, Accident, Video, Programme, Awareness, Rajmohan Unnithan, Road Safety Awareness Program, Aster MIMS, Road safety awareness program organized by Aster started.
< !- START disable copy paste -->