city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കിനാലൂരിൽ എയിംസ് സ്ഥാപിക്കാൻ മുഖ്യമന്ത്രിക്ക് വാശിയെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി; 'വിദഗ്ധ പഠനം നടത്താൻ കേന്ദ്ര സർകാർ പ്രത്യേക സംഘത്തെ അയക്കണം'

കാസർകോട്: (www.kasargodvartha.com) കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കാൻ മുഖ്യമന്ത്രി വാശിപിടിക്കുകയാണെന്നും അതിനുപിന്നിൽ നിക്ഷിപ്ത താൽപര്യമുണ്ടെന്നും രാജ്മോഹൻ ഉണ്ണിത്താൻ എം പി പ്രസ് ക്ലബിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. എയിംസ് ജില്ലയിൽ സ്ഥാപിക്കാൻ മുഖ്യമന്ത്രി നീതിപൂർവമായ തീരുമാനമെടുക്കണമെന്നും നിഷ്പക്ഷനായ ഭരണാധികാരിയെന്ന നിലയിൽ നീതിപൂർവമായ തീരുമാനങ്ങളെടുക്കാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
കിനാലൂരിൽ എയിംസ് സ്ഥാപിക്കാൻ മുഖ്യമന്ത്രിക്ക് വാശിയെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി; 'വിദഗ്ധ പഠനം നടത്താൻ കേന്ദ്ര സർകാർ പ്രത്യേക സംഘത്തെ അയക്കണം'

കേരളത്തിൽ ഏതെങ്കിലും ജില്ലയിൽ എയിംസ് സ്ഥാപിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുന്നതിന് മുമ്പ് വിദഗ്ധ പഠനം നടത്താൻ കേന്ദ്ര സർകാർ പ്രത്യേക ടീമിനെ അയക്കണം. കാസർകോട്ട് എയിംസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര ആരോഗ്യ മന്ത്രി എന്നിവർക്ക് താൻ ഒന്നിലേറെ തവണ നിവേദനം നൽകി. 2014ൽ ജില്ലയിലെ അഞ്ച് എംഎൽഎമാരും എംപി പി കരുണാകരനും, മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്ക് കാസർകോട്ട് എയിംസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. പിന്നീട് എൽഡിഎഫ് അധികാരത്തിൽ വന്നപ്പോൾ ഇടത് എംഎൽഎമാരും എംപിയും കളംമാറ്റി. മന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരനോട് ഇക്കാര്യം ആലോചിച്ചപ്പോൾ താൻ സംസ്ഥാനത്തെ മന്ത്രിയാണെന്നും പ്രാദേശികമായി ഇടപെടാനാവില്ലെന്നുമാണ് പ്രതികരിച്ചത്.

ഉമ്മൻചാണ്ടി സർകാരിന്റെ കാലത്ത് എയിംസ് വേണമെന്ന ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയെ കണ്ട ജില്ലയിലെ ചില ജനപ്രതിനിധികളുടെ മനംമാറ്റത്തിനുള്ള കാരണമെന്താണെന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. എൻഡോസൾഫാൻ ദുരിതബാധിതരടക്കമുള്ള രോഗം കൊണ്ട് വലയുന്നവർ ഏറെയുള്ള ജില്ലയിൽതന്നെ എയിംസ് സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. താനും ജില്ലയിലെ യുഡിഎഫ് എംഎല്‍എമാരും എയിംസ് ജനകീയ കൂട്ടായ്‌മ സെക്രടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരത്തില്‍ പങ്കാളികളാവുമെന്നും എംപി കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ എംഎല്‍എമാരായ എൻഎ നെല്ലിക്കുന്ന്, എകെഎം അശ്റഫ് എന്നിവരും പങ്കെടുത്തു.


Keywords: Rajmohan Unnithan MP says CM wants to set up AIIMS in Kinaloor, Kerala, Kasaragod, News, Top-Headlines, Press Club, Video, Pinarayi-Vijayan, Government, Prime Minister, Kozhikode.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia