city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡല്‍ഹിയില്‍ നടക്കുന്നത് അമിത് ഷായുടെ റിമോട്ട് കണ്‍ട്രോള്‍ ഭരണം, കലാപത്തിന് ആര്‍ എസ് എസ് - ബജ് രംഗ്ദള്‍ പ്രവര്‍ത്തകരെത്തിയത് യു പിയില്‍ നിന്നും; ആരോപണവുമായി പാര്‍ലമെന്റില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രാജമോഹന്‍ ഉണ്ണിത്താന്‍ എം പി്

കാസര്‍കോട്: (www.kasargodvartha.com 06.03.2020) ഡല്‍ഹിയില്‍ നടക്കുന്നത് അമിത് ഷായുടെ റിമോട്ട് കണ്‍ട്രോള്‍ ഭരണമാണെന്നും കലാപത്തിന് ആര്‍ എസ് എസ് - ബജ് രംഗ്ദള്‍ പ്രവര്‍ത്തകരെത്തിയത് യു പിയില്‍ നിന്നുമാണെന്നുമുള്ള ആരോപണവുമായി പാര്‍ലമെന്റില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രാജമോഹന്‍ ഉണ്ണിത്താന്‍ എം പി. കാസര്‍കോട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കാനുള്ള എല്ലാ അവകാശവും രാജ്യത്തെ പൗരന്മാര്‍ക്കുണ്ട്. കോടതി പോലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ മറുപടി പറയാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും സ്പീക്കറും ഒളിച്ചോടുകയായിരുന്നു. പാര്‍ലമെന്റില്‍ വരാത്ത അമിത് ഷാ സ്പീക്കറുടെ ഓഫീസില്‍ സ്ഥിരമായി എത്താറുണ്ടെന്നും അവിടെ നിന്നും റിമോട്ട് കണ്‍ട്രോള്‍ ഭരണമാണ് നടത്തുന്നതെന്നും ഇതിന്റെ ഭാഗമാണ് താനടക്കമുള്ള ഏഴ് കോണ്‍ഗ്രസ് എം പിമാരെ ലോക്‌സഭാ നടപടികളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി.

രണ്ട് സംഘങ്ങളായി കോണ്‍ഗ്രസ് എം പിമാരും രാഹുല്‍ ഗാന്ധിയും ഡല്‍ഹിയിലെ കലാപ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. തെരുവ് യുദ്ധം കഴിഞ്ഞ പ്രതീതിയാണ് ഓരോ സ്ഥലത്തും കാണാന്‍ കഴിഞ്ഞത്. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടവും കൊള്ളയും നടന്നിട്ടുണ്ട്. ഡല്‍ഹിയിലെ ഒരു ഹിന്ദു പൂജാരിയുടെ ആശ്രമവും തരിപ്പണമാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശിന്റെ നാലു കിലോമീറ്റര്‍ അകലെയുള്ള ഡല്‍ഹിയിലെ പ്രദേശങ്ങളിലാണ് കലാപം നടന്നത്. അക്രമികളെല്ലാം എത്തിയത് യു പിയില്‍ നിന്നാണെന്നത് വ്യക്തമാണ്. പോലീസിനെ നോക്കുകുത്തിയാക്കി അക്രമികള്‍ അഴിഞ്ഞാടുകയായിരുന്നുവെന്നും ഉണ്ണിത്താന്‍ ആരോപിച്ചു.

WATCH RAJMOHAN UNNITHAN's PRESS CONFERENCE VIDEO

ഇതിനിടയില്‍ ഡല്‍ഹി കലാപത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനായി കൊറോണ വൈറസിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കാണ് ലോക്‌സഭയില്‍ ബി ജെ പി ശ്രദ്ധചെലുത്തിയത്. നേരത്തെ കൊറോണയെ കുറിച്ചുള്ള ആശങ്ക കേരളത്തിലെ എം പിമാര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ലാഘവ ബുദ്ധിയോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചത്. ഇപ്പോള്‍ കൊറോണ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് നടത്തുന്നത്. സ്വേച്ഛാധിപതിയായ അമിത് ഷായ്‌ക്കൊപ്പം പാര്‍ലമെന്റില്‍ ഇരിക്കുന്നതിനേക്കാള്‍ നല്ലത് ജനങ്ങള്‍ക്കൊപ്പം പുറത്തിരിക്കുന്നതാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു. തങ്ങളെ പുറത്താക്കിയത് കൊണ്ടൊന്നും കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം അടങ്ങില്ല. ശക്തമായി തന്നെ കോണ്‍ഗ്രസ് പ്രതികരിക്കും. മറ്റു പ്രതിപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ യു പി എ ഗവ. കാലത്ത് ടു ജി അഴിമതിക്കേസ്, തെലുങ്കാന ബില്ല്, മുംബൈ ഫ്‌ളാറ്റ് വിവാദം തുടങ്ങിയവ ഉണ്ടായപ്പോള്‍ മുളക് സ്‌പ്രേ അംഗങ്ങളുടെ മുഖത്തേക്കടിച്ച സംഭവം വരെ ഉണ്ടായിരുന്നു. സഭാ നടപടികള്‍ നടുത്തളത്തിലിറങ്ങി തുടര്‍ച്ചയായി തടസപ്പെടുത്തുന്ന സംഭവവും അരങ്ങേറിയിരുന്നു. അന്നൊന്നും ഒരു ബി ജെ പി എം പിയെയും സഭയില്‍ നിന്നും പുറത്താക്കിയിട്ടില്ല. സഭാ നടപടികള്‍ തടസപ്പെടുത്താന്‍ അംഗങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന് പ്രസംഗിച്ചുനടന്ന മീനാക്ഷി ലേഖിയെയാണ് സ്പീക്കറുടെ അഭാവത്തില്‍ സഭാ നടപടികള്‍ നിയന്ത്രിക്കാന്‍ ചുമതലപ്പെടുത്തിയത്. ഇതെല്ലാം ബോധപൂര്‍വ്വമായി തന്നെ ചെയ്തതാണ്. ഒരു ദിവസത്തേക്ക് കോണ്‍ഗ്രസ് അംഗങ്ങളെ പുറത്താക്കുന്നതായി ആദ്യം സ്പീക്കര്‍ പറഞ്ഞപ്പോള്‍ ഉടനെ സ്പീക്കറുടെ മുറിയില്‍ നിന്നും അമിത് ഷായുടെ നിര്‍ദേശം എത്തുകയും പാര്‍ലമെന്ററി കാര്യ മന്ത്രി ഒരാഴ്ചത്തേക്ക് അംഗങ്ങളെ പുറത്താക്കാനുള്ള പ്രമേയം അവതരിപ്പിക്കുകയുമായിരുന്നു. ഇതെല്ലാം ഇന്ത്യന്‍ ജനാധിപത്യത്തിന് കളങ്കമാണെന്നും ജനാധിപത്യം കുഴിച്ചുമൂടുകയാണെന്നും ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി.

ഡല്‍ഹിയില്‍ നടക്കുന്നത് അമിത് ഷായുടെ റിമോട്ട് കണ്‍ട്രോള്‍ ഭരണം, കലാപത്തിന് ആര്‍ എസ് എസ് - ബജ് രംഗ്ദള്‍ പ്രവര്‍ത്തകരെത്തിയത് യു പിയില്‍ നിന്നും; ആരോപണവുമായി പാര്‍ലമെന്റില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രാജമോഹന്‍ ഉണ്ണിത്താന്‍ എം പി്


Keywords: Kasaragod, Kerala, news, Top-Headlines, Rajmohan Unnithan, Press meet, Rajmohan Unnithan MP against Amit Shah
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia