Conference | ഖുര്‍ആന്‍ സമ്മേളനവും അവാര്‍ഡ് ദാന ചടങ്ങും ഫെബ്രുവരി 4 ന് ചെമ്മനാട്ട്
Feb 1, 2023, 19:46 IST
കാസര്‍കോട്: (www.kasargodvartha.com) ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേരളയുടെ സംസ്ഥാന സംഗമവും അവാര്‍ഡ് ദാന സമ്മേളനവും ഫെബ്രുവരി നാലിന് വൈകീട്ട് 4.30ന് ചെമ്മനാട് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി നടക്കുന്ന ഖുര്‍ആന്‍ സമ്മേളനം ജമാഅതെ ഇസ്ലാമി കേരള അമീര്‍ എംഐ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്യും.
ജംഇയ്യതുല്‍ ഉലമാ എ ഹിന്ദ് കേരള ജെനറല്‍ സെക്രടറി വി എച് അലിയാര്‍ ഖാസിമി, ജമാഅതെ ഇസ്ലാമി കേരള അസി. അമീര്‍ പി മുജീബ് റഹ്മാന്‍, ചെമ്മനാട് ജമാഅത് പ്രസിഡന്റ് സിടി അഹ്മദ് അലി, ഹുസൈന്‍ സഖാഫി കാമിലി, അത്വീഖ് റഹ്മാന്‍, അബ്ദുര്‍ റശീദ് മൗലവി, ശിഹാബ് പൂക്കോട്ടൂര്‍, പി റുഖ്സാന, വി എന്‍ ഹാരിസ് തുടങ്ങിയവര്‍ പങ്കെടുക്കും.
നിലവില്‍ അഞ്ചൂറോളം കേന്ദ്രങ്ങളിലായി പതിനായിരത്തോളം പേര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേരളയില്‍ പഠിക്കുന്നുണ്ട്. 2022 വര്‍ഷിക പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ആദ്യ മൂന്ന് റാങ്ക് നേടിയവര്‍ക്കുള്ള അവാര്‍ഡ് ദാനവും ചടങ്ങില്‍ നടക്കും. സെകന്‍ഡറി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ തിരുവനന്തപുരം പാളയം ഖുര്‍ആന്‍ സ്റ്റഡി സെന്ററിലെ അമീന നിലോഫര്‍ കൂര്‍ചിത്, രണ്ടാം റാങ്ക് നേടിയ എറണാകുളം പറമ്പയം ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ജമാലുദ്ദീന്‍ പി എം, മൂന്നാം റാങ്ക് നേടിയ കോഴിക്കോട് ചേന്ദമംഗല്ലൂര്‍ സെന്ററല്‍ ഖുര്‍ആന്‍ സ്റ്റഡി സെന്ററിലെ സാബിറ പാറമ്മല്‍ മുഹമ്മദ് എന്നിവര്‍ക്ക് അവാര്‍ഡ് സമ്മാനിക്കും.
പ്രിലിമിനറി പരീക്ഷയില്‍ ആദ്യ മൂന്ന് റാങ്ക് നേടിയ തിരുവനന്തപുരം പാളയം ഖുര്‍ആന്‍ സ്റ്റഡി സെന്ററിലെ പഠിതാവ് ബബിത ബീഗം, കണ്ണൂര്‍ പെരിങ്ങാടി അല്‍ ഫലാഹ് ഇസ്ലാമിയ കോളജ് ഖുര്‍ആന്‍ സ്റ്റഡി സെന്ററിലെ പഠിതാവ് സാബിറ അബൂബകര്‍, പാലക്കാട് പടിഞ്ഞാറങ്ങാടി അന്‍സാര്‍ ഇന്‍ഗ്ലീഷ് സ്‌കൂള്‍ ഖുര്‍ആന്‍ സ്റ്റഡി സെന്ററിലെ പഠിതാവ് ഡോ. ഖമറുദ്ദീന്‍ എഐ എന്നിവര്‍ക്കും സമ്മേളനത്തില്‍ അവാര്‍ഡ് വിതരണം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ വിഎന്‍ ഹാരിസ്, ബശീര്‍ അഹ്മദ്, ബികെ മുഹമ്മദ് കുഞ്ഞി, സിഎ മൊയ്തീന്‍ കുഞ്ഞി, കെപി ഖലീലു റഹ്മാന്‍ നദ് വി, അബ്ദുല്‍ ഖാദര്‍ തെക്കില്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Latest-News, Kerala, Kasaragod, Conference, Press Meet, Video, Religion, Award, Quran Conference and Award Ceremony on February 4.
< !- START disable copy paste -->