'അല്ല നീ എന്ത് നിരീച്ചിന് കുമ്പളക്കാരന്‍ നിത്യാനന്ദ ഷേണായി ബെറും ബെക്ടനാന്നാ', മമ്മൂക്കയുടെ 'പുത്തന്‍ പണത്തില്‍' നിറഞ്ഞുനിന്ന് കാസര്‍കോടന്‍ സ്ലാങ്; ട്രെയിലര്‍ ഹിറ്റായി
Apr 9, 2017, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 09.04.2017) രഞ്ജിത്ത് ഒരുക്കുന്ന പുതിയ മമ്മൂട്ടി ചിത്രമായ പുത്തന്‍ പണത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നവംബര്‍ എട്ടിന് പ്രഖ്യാപിച്ച നോട്ട് നിരോധനമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നിത്യാനന്ദ ഷേണായി എന്ന കാസര്‍കോട് കുമ്പളക്കാരനായാണ് മമ്മൂട്ടി ഈ ചിത്രത്തിലെത്തുന്നത്.
മമ്മൂട്ടിക്ക് പുറമെ മറ്റു താരങ്ങളും തനി കാസര്‍കോടന്‍ സ്ലാങ് ഭാഷയാണ് ചിത്രത്തില്‍ ഉപയോഗിക്കുന്നത്. ബണ്ടി ഈടെ ബെച്ചിറ്റ് കീഞ്ഞിട്ട് പാഞ്ഞിറ്റെങ്കിലാ, ബണ്ടീല് പൈശ യിണ്ട് സര്‍.. പയയതാ പുതിയതാ.. നന്നെ പയയത്, കൊട്ടടക്ക കുനിക്കും പോലെ കുനിക്കും നിന്നെ ഞാന്‍, കാസര്‍കോട്ടാരനാല്ലെ, എങ്ങനെ തിരിഞ്ഞിന് അടികൊണ്ടപ്പ തിരിഞ്ഞിനി, അല്ല നീ എന്ത് നിരീച്ചിന് കുമ്പളക്കാരന്‍ നിത്യാനന്ദ ഷേണായി ബെറും ബെക്ടനാന്നാ തുടങ്ങിയ ചിത്രത്തിലെ ഡയലോഗുകള്‍ ഇതിനകം തന്നെ ഹിറ്റായി മാറിയിരിക്കുകയാണ്.
രാജമാണിക്യം, പ്രാഞ്ചിയേട്ടന്‍, ചട്ടമ്പിനാട്, കമ്മത്ത് ആന്‍ഡ് കമ്മത്ത് തുടങ്ങി നിരവധി ചിത്രങ്ങളില്‍ മറ്റു ജില്ലകളിലെ സ്ലാങ് ഭാഷ ഉപയോഗിച്ച മമ്മൂക്കയ്ക്ക് കുമ്പള സ്ലാങ് വലിയ വെല്ലുവിളിയായിരുന്നു. ട്രെയിലറില്‍ രണ്ടിടത്ത് മമ്മൂക്ക കാസര്‍കോടന്‍ സ്ലാങ് മികച്ച രീതിയില്‍ തന്നെ പ്രയോഗിച്ചു. ഏതായാലും ഏപ്രില്‍ 30ന് പുത്തന്‍ പണം തീയേറ്ററിലെത്തുമ്പോള്‍ കാസര്‍കോടന്‍ സ്ലാങ് ചിത്രത്തില്‍ എത്രത്തോളം വിജയിച്ചുവെന്ന് കാണാം.
ഇനിയ, രണ്‍ജി പണിക്കര്‍, സായ്കുമാര്‍, സിദ്ദീഖ്, ഹരീഷ് പെരുമണ്ണ, മാമുക്കോയ, ഷീലു എബ്രഹാം, അബു സലീം, ജോജു ജോര്‍ജ് എന്നിവര്‍ പുത്തന്‍ പണത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ക്യാമറ ഓം പ്രകാശ്, എഡിറ്റിംഗ് മനോജ് കണ്ണോത്ത്, സംഗീതം ഷാന്‍ മുഹമ്മദ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Entertainment, Film, Mammootty-Filim, Video, Kumbala, Puthan Panam, Trailer.