city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കണ്ണൂര്‍ യൂനിവേഴ്‌സിറ്റി കലോത്സവത്തിന്റെ വരവറിയിച്ച് നഗരത്തില്‍ വര്‍ണാഭമായ ഘോഷയാത്ര; സപ്തഭാഷ സംഗമഭൂമിയില്‍ ഒരു ഭാഷ കൂടി കൂട്ടിച്ചേര്‍ത്ത് വേദികള്‍ക്ക് പേരിട്ടു

വിദ്യാനഗര്‍: (www.kasargodvartha.com 21.03.2022) കണ്ണൂര്‍ യൂനിവേഴ്‌സിറ്റി കലോത്സവത്തിന്റെ വരവറിയിച്ച് നഗരത്തില്‍ വര്‍ണാഭമായ ഘോഷയാത്രനടന്നു. മുത്തുകുടകളുടേയും ചെണ്ടമേളത്തിന്റേയും തായമ്പകയുടേയും ഒപ്പന, കോല്‍ക്കളി തുടങ്ങിയ കലാ രൂപങ്ങളുടെയും അകമ്പടിയോടെയാണ് ഘോഷയാത്ര കലോത്സവം നടക്കുന്ന കാസര്‍കോട് ഗവ. കോളജില്‍ നിന്നും ആരംഭിച്ചത്. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.
                      
കണ്ണൂര്‍ യൂനിവേഴ്‌സിറ്റി കലോത്സവത്തിന്റെ വരവറിയിച്ച് നഗരത്തില്‍ വര്‍ണാഭമായ ഘോഷയാത്ര; സപ്തഭാഷ സംഗമഭൂമിയില്‍ ഒരു ഭാഷ കൂടി കൂട്ടിച്ചേര്‍ത്ത് വേദികള്‍ക്ക് പേരിട്ടു

അതിനിടെ കലോത്സവം നടക്കുന്ന വേദികള്‍ക്ക് പേരിട്ടു. സപ്തഭാഷാ സംഗമഭൂമിയില്‍ എഴ് ഭാഷകള്‍ക്ക് പുറമേ ഒരു ഭാഷ കൂടി കൂട്ടിച്ചേര്‍ത്ത് എട്ട് വേദികളിലായണ് കലോത്സവം നടക്കുന്നത്. വേദികളുടെ പേരുകള്‍ കോളജ് പരിസരത്ത് പ്രകാശനം ചെയ്തു.

വേദി ഒന്ന് -മലയാളം, വേദി രണ്ട് -കന്നഡ, വേദി മൂന്ന് -തുളു, വേദി നാല് -കൊങ്കിണി, വേദി അഞ്ച് -ബ്യാരി, വേദി ആറ് -ഉറുദു, വേദി ഏഴ് -മറാഠി എന്നിവയെ കൂടാതെ കാസര്‍കോട്ട് ഉപയോഗിച്ചു വരുന്ന ഭാഷയായ കറാഡ വേദി എട്ടിന് നാമകരണം ചെയ്തു.



മാര്‍ച് 23 മുതല്‍ 27 വരെയാണ് കണ്ണൂര്‍ യൂനിവേഴ്‌സിറ്റി കലോത്സവം നടക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി കോവിഡ് കാരണം മുടങ്ങിയ കലോത്സവമാണ് ഇത്തവണ ആഘോഷപൂര്‍വം കാസര്‍കോട് ഏറ്റെടുത്തിരിക്കുന്നത്. കലോത്സവത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്.

Keywords: News, Kerala, Kasaragod, Vidya Nagar, Top-Headlines, Video, Kannur University, Govt. College, Arts, Art-Fest, COVID-19, Students, Kannur University Arts Festival, Procession of Kannur University Arts Festival held.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia