വീണ്ടും മണൽ വേട്ടയുമായി പൊലീസ്; അനധികൃത കടവിൽ നിന്ന് തോണികൾ പിടിച്ചെടുത്തു നശിപ്പിച്ചു; മണൽ പുഴയിലേക്ക് ഒഴുക്കി
Jun 20, 2021, 11:22 IST
കാസർകോട്: (www.kasargodvartha.com 20.06.2021) അനധികൃത മണൽ കടത്തിനെതിരെ നടപടിയുമായി പൊലീസ്. തളങ്കര ബാങ്കോട്ടെ അനധികൃത കടവിൽ നിന്ന് രണ്ട് തോണികൾ പിടികൂടി നശിപ്പിച്ചു. കൂട്ടിയിട്ടിരുന്ന മണൽ ജെസിബി ഉപയോഗിച്ച് പുഴയിൽ ഒഴുക്കി.
കാസർകോട് സി ഐ കെ ബാബുവിന്റെ നിർദേശപ്രകാരം എസ് ഐ മാരായ ഷാജു കെ, അബ്ദുർ റസാഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മണൽ വേട്ട. ശുകൂർ, ജയിംസ്, രാജേഷ് കുമാർ, ഷിജിൽ, അനീഷ് കുമാർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
ഒരാഴ്ച മുമ്പും മൂന്നിടങ്ങളിൽ കടവുകൾ തകർക്കുകയും തോണികൾ നശിപ്പിക്കുകയും ചെയ്തിരുന്നു. അനധികൃത മണൽ കടത്തിനെതിരെ തുടർന്നും അന്വേഷണം ശക്തമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
< !- START disable copy paste -->

Keywords: Kerala, News, Kasaragod, Top-Headlines, Police, Illegal sand, JCB, Video, Harber, Sand mafia, Sand, Police on sand hunt again; Boats seized and destroyed from illegal pier.