പെരിയ ഇരട്ടക്കൊല: സി പി എം നേതാവ് പീതാംബരന്‍ അറസ്റ്റില്‍
Feb 19, 2019, 18:22 IST
കാസര്‍കോട്: (www.kasargodvartha.com 19.02.2019) പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത്, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് സി പി എം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ പോലീസ് അറസ്റ്റു ചെയ്തു. ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ് ആണ് ചൊവ്വാഴ്ച വൈകിട്ട് ജില്ലാ പോലീസ് ആസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരോട് അറസ്റ്റു വിവരം വെളിപ്പെടുത്തിയത്. പീതാംബരനെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് ജില്ലാ പോലീസ് ചീഫ് അറിയിച്ചു.
കൊലപാതകവുമായി ബന്ധപ്പെട്ട് പ്രദേശത്തെ യുവാക്കളടക്കം അഞ്ചോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും എസ് പി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പീതാംബരനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്നും എസ് പി അറിയിച്ചു. ഇയാള്‍ക്കെതിരെ ഗൂഡാലോചന കുറ്റം ഉള്‍പെടെയുള്ള കാര്യങ്ങള്‍ ചുമത്തുമെന്നാണ് ജില്ലാ പോലീസ് ചീഫ് നല്‍കുന്ന സൂചന.
കൊല്ലപ്പെട്ട യുവാക്കളോട് ഇയാള്‍ക്ക് മുന്‍വിരോധമുണ്ടെന്നും ഇതാണ് കൊലയിലേക്ക് നയിച്ചതെന്നുമാണ് ലഭിക്കുന്ന വിവരങ്ങള്‍. ഇതുസംബന്ധിച്ചുള്ള സൂചനകളും ജില്ലാ പോലീസ് ചീഫ് നല്‍കിയിട്ടുണ്ട്. മറ്റു പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ജില്ലയ്ക്ക് പുറത്തു നിന്നുള്ള ആള്‍ക്കാരും കൊലയാളി സംഘത്തിലുണ്ടോ എന്ന ചോദ്യത്തിന് എല്ലാം വിശദമായി അന്വേഷിക്കുന്നുണ്ടെന്നാണ് ജില്ലാ പോലീസ് ചീഫ് നല്‍കിയ മറുപടി. ചൊവ്വാഴ്ച രാവിലെ മുതല്‍ വൈകിട്ടു വരെ പോലീസിന്റെ രഹസ്യ കേന്ദ്രത്തില്‍ പീതാംബരനെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഇയാളുടെ പങ്ക് വ്യക്തമായത്. ഇതിനു ശേഷമാണ് വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
WATCH VIDEO

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Murder, Murder-case, arrest, Crime, Periya murders; CPM leader Peethambaran arrested
< !- START disable copy paste -->