city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെരിയ ഇരട്ടക്കൊല: കേസില്‍ 20 ലേറെ പേര്‍ക്ക് പങ്കുണ്ടെന്ന് ഏതാണ്ട് ഉറപ്പിച്ച് ക്രൈബ്രാഞ്ച്, ശാസ്താ ഗംഗാധരനടക്കം കുടുംബത്തിലെ ആറു പേര്‍ പ്രതിപ്പട്ടികയില്‍, ഒളിവിലുള്ള ഗംഗാധരനുവേണ്ടി അന്വേഷണം ഊര്‍ജിതം

കാഞ്ഞങ്ങാട്: (www.kasargodvartha.com 28.02.2019) കല്യോട്ടെ ഇരട്ട കൊലപാതകത്തില്‍ 20 ലേറെ പേര്‍ക്ക് പങ്കുണ്ടെന്ന് ഉറുപ്പിച്ച ക്രൈംബ്രാഞ്ച് കൊലയുടെ സൂത്രധാരന്മാരില്‍ പ്രധാനിയായ സിപിഎം പ്രാദേശിക നേതാവ് ശാസ്താ ഗംഗാധരനടക്കം ഇയാളുടെ കുടുംബത്തിലെ ആറുപേരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തും. ഒളിവില്‍ കഴിയുന്ന ശാസ്താ ഗംഗാധരനെയും കുടുംബത്തെയും കണ്ടെത്താന്‍ അന്വേഷണ സംഘം വ്യാപകമായ തിരച്ചിലിലാണ്.

ഗംഗാധരന്റെ മകന്‍ ഗിജിനും മരുമകന്‍ അശ്വിനും റിമാന്‍ഡിലാണ്. അനുജന്മാരായ ശാസ്താ മധു, പത്മനാഭന്‍ എന്നിവര്‍ക്ക് വേണ്ടിയും ക്രൈംബ്രാഞ്ച് വലവീശി കഴിഞ്ഞു. ഗംഗാധരന്റെ മറ്റൊരു ബന്ധുവായ മുരളിയാണ് തന്റെ ഇയോണ്‍ കാറില്‍ പ്രതികളെ കൃത്യം നടന്ന ശേഷം കല്യോട്ട് നിന്ന് രക്ഷപ്പെടുത്തിയത്. മുരളിയും സംഭവ ദിവസം തൊട്ട് മുങ്ങുകയും ചെയ്തു. ശാസ്താ ഗംഗാധരനെ പോലെ തന്നെ ഇരട്ട കൊലയുടെ മുഖ്യ സൂത്രധാരന്മാരില്‍ ഒരാളാണെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ലാലിന്റെയും ബന്ധുക്കള്‍ അന്വേഷണ സംഘം മുമ്പാകെ മൊഴി നല്‍കിയ കല്യോട്ടെ പ്രമുഖ വ്യാപാരി വത്സരാജന്‍ പോലീസ് കാവലില്‍ കല്യോട്ടെ വീട്ടില്‍ തന്നെ കഴിയുന്നുണ്ട്.



കല്യോട്ടെ പ്രമുഖ റബ്ബര്‍-മലഞ്ചരക്ക് വ്യാപാരിയാണ് വത്സരാജന്‍. പഴയകാല കമ്മ്യൂണിസ്റ്റ് നേതാവ് മുത്തുനായരുടെ മകനാണ്. ഇ കെ നായനാരടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഒളിവില്‍ കഴിഞ്ഞ വീടാണ് മുത്തുനായരുടേത്. രാഷ്ട്രീയ സംഘര്‍ഷം നിലനിന്ന പെരിയ, കല്യോട്ട് ഭാഗങ്ങളില്‍ ഒരു ഹര്‍ത്താല്‍ ദിനത്തില്‍ വത്സരാജിന്റെ വ്യാപാര സ്ഥാപനം കൊല്ലപ്പെട്ട കൃപേഷിന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടപ്പിച്ചിരുന്നു. അന്ന് വത്സരാജന്‍ കൃപേഷിനോടു പറഞ്ഞത്. 'എന്റെ കട നീ ഇന്ന് അടപ്പിച്ചോ, നിന്നെ എന്നെന്നേക്കുമായി ഞാന്‍ അടപ്പിക്കുമെന്നായിരുന്നു'വെന്ന് കൃപേഷിന്റെ പിതാവ് കൃഷ്ണന്‍ അന്വേഷണ സംഘം മുമ്പാകെ മൊഴി നല്‍കിയിരുന്നു.

ഇരട്ടകൊലക്ക് രണ്ടു ദിവസം മുമ്പ് കല്യോട്ടെ വ്യാപാര സ്ഥാപനത്തില്‍ നിന്നും റബ്ബറും മലഞ്ചരക്കുമടക്കം മുഴുവന്‍ ചരക്കുകളും സ്വകാര്യ വാഹനത്തില്‍ കയറ്റി വത്സരാജ് കടത്തിക്കൊണ്ടുപോയിരുന്നു. കാര്യമന്വേഷിച്ചപ്പോള്‍ തൊഴിലാളികളോട് ഇനി മൂന്നു ദിവസത്തേക്ക് പണി ഉണ്ടാവില്ലെന്ന് മറുപടി പറയുകയും ചെയ്തു. സാധാരണഗതിയില്‍ രാത്രി ഏറെ വൈകി സ്ഥാപനം അടക്കാറുള്ള വത്സരാജ് ഇരട്ടകൊല നടന്ന ദിവസം ഏഴു മണിക്ക് മുമ്പ് കട അടക്കുകയും ചെയ്തു. കൃത്യം നടന്നതിന് പത്തു ദിവസം മുമ്പ് വത്സരാജന്‍ തന്റെ സ്ഥാപനത്തില്‍ സിസിടിവി ക്യാമറ സ്ഥാപിക്കുകയും 50 ലക്ഷത്തിന് സ്ഥാപനം ഇന്‍ഷൂര്‍ ചെയ്തുവെന്നും ആസൂത്രണത്തിന്റെ തെളിവുകളായി കൃപേഷിന്റെ പിതാവ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.

എന്നാല്‍ ഇയാളെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ അന്വേഷണ സംഘം മുതിര്‍ന്നില്ല. മാത്രമല്ല, കല്യോട്ട് ടൗണിലുള്ള ഇയാളുടെ വീട്ടില്‍ പോലീസ് കനത്ത കാവലേര്‍പ്പെടുത്തുകയും ചെയ്തു. പോലീസ് കാവലില്‍ വത്സരാജന്‍ സ്വന്തം വീട്ടില്‍ താമസിച്ചുവരുന്നുണ്ടെന്നാണ് വിവരം. ഇതിനിടെ കൊലയാളികള്‍ ഉപയോഗിച്ച മൂന്ന് വാഹനങ്ങള്‍ തന്നിത്തോട്ട് ആളൊഴിഞ്ഞ പറമ്പില്‍ നിന്നും റിമാന്‍ഡില്‍ കഴിയുന്ന ശ്രീരാഗിന്റെ തറവാട്ട് വീട്ടില്‍ നിന്നും ബുധനാഴ്ച ഉച്ചക്ക് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മൂന്ന് വാഹനങ്ങളും ശാസ്താ കുടുംബത്തിന്റേതാണ്. ശാസ്താ ഗംഗാധരന്റെ സഹോദരന്‍ അരുണിന്റെ കെ എല്‍ 36 ഡി 2124 നമ്പര്‍ ഇന്നോവ കാര്‍, ഗംഗാധരന്റെ ഉടമസ്ഥതയിലുള്ള കെ എല്‍ 60 ഇ 1881, മാരുതി സ്വിഫ്റ്റ്, കെ എല്‍ 14-9577 നമ്പര്‍ ജീപ്പ് എന്നിവയാണ് ക്രൈംബ്രാഞ്ച് സംഘം ബുധനാഴ്ച കണ്ടെടുത്തത്. ഇവ ഫോറന്‍സിക് വിദഗ്ദ്ധര്‍ ബുധനാഴ്ച വൈകുന്നേരം പരിശോധിച്ചു. ഒരു വാഹനത്തില്‍ രക്തക്കറ കണ്ടെത്തുകയും ചെയ്തു. കല്യോട്ട് താന്നിത്തോട് താഴെ കണ്ണാടിപ്പാറയിലാണ് വാഹനങ്ങള്‍ കണ്ടെത്തിയത്.

കാഞ്ഞങ്ങാട് ആര്‍ ടി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത കെഎല്‍ 60 ഇ 1881 വാഹനത്തിന്റെ ഉടമ ഗംഗാധരന്‍തന്നെയാണ്. വൈക്കം ആര്‍ ടി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത കെഎല്‍ 36 ഡി 2124 വാഹനം അവിടെനിന്നു വാങ്ങി കാഞ്ഞങ്ങാട്ട് എത്തിച്ചതാണ്. ഈ വാഹനങ്ങള്‍ കണ്ടെത്തിയത് കേസില്‍ നിര്‍ണായക തെളിവാകും. ശാസ്താ ഗംഗാധരനും കുടുംബത്തിനും പെരിയയിലെ പ്രമുഖ വ്യാപാരിയായ വത്സരാജനും പുറമെ കൊലക്ക് ഉപയോഗിച്ചതെന്ന് വരുത്തി തീര്‍ക്കാന്‍ വ്യാജ ആയുധങ്ങള്‍ കിണറ്റില്‍ ഉപേക്ഷിച്ച സിപിഎം പ്രവര്‍ത്തകന്‍ റെജിയും  പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടും.

ഗംഗാധരന്റെ ടിപ്പര്‍ ലോറികള്‍ ഉള്‍പ്പെടെയുള്ള 23 വാഹനങ്ങള്‍ ഇരട്ടകൊലക്ക് രണ്ടു ദിവസം മുമ്പ് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിനകം ഏഴുപേരാണ് കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ രണ്ടാഴ്ചത്തെ സാവകാശമാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനു മുമ്പായി തന്നെ കൂടുതല്‍ പ്രതികളെ ഉള്‍പ്പെടുത്തി കൊണ്ടുള്ള റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിക്കും. കൊലപാതകത്തിനു ശേഷം കൊലയാളികളെ സംരക്ഷിക്കുകയും തെളിവു നശിപ്പിക്കാന്‍ ഉപദേശിക്കുകയും ചെയ്ത രണ്ട് ഏരിയാ - ലോക്കല്‍ നേതാക്കളും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടും.

പെരിയ ഇരട്ടക്കൊല: കേസില്‍ 20 ലേറെ പേര്‍ക്ക് പങ്കുണ്ടെന്ന് ഏതാണ്ട് ഉറപ്പിച്ച് ക്രൈബ്രാഞ്ച്, ശാസ്താ ഗംഗാധരനടക്കം കുടുംബത്തിലെ ആറു പേര്‍ പ്രതിപ്പട്ടികയില്‍, ഒളിവിലുള്ള ഗംഗാധരനുവേണ്ടി അന്വേഷണം ഊര്‍ജിതം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Periya, Crime, Periya double murder; Crime branch investigation goes on
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia