city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെരിയ ഇരട്ടക്കൊല: എട്ടാം പ്രതിയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് സെപ്തംബര്‍ 25ലേക്ക് മാറ്റി, പ്രതിക്ക് വേണ്ടി ഘോരഘോരം വാദിച്ച് അഡ്വ. ആളൂര്‍,ശക്തമായി എതിര്‍ത്ത് പ്രോസിക്യൂഷന്‍, കേസ് ഡയറി ഹാജരാക്കാന്‍ കോടതി നിര്‍ദേശം

കാസര്‍കോട്: (www.kasargodvartha.com 23.09.2019) പെരിയ ഇരട്ടക്കൊലക്കേസിലെ എട്ടാം പ്രതി സുബീഷിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കാസര്‍കോട് ജില്ലാ സെഷന്‍ കോടതി സെപ്തംബര്‍ 25ലേക്ക് മാറ്റി. പ്രതിക്ക് വേണ്ടി ഹാജരായത് പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ആളൂരായിരുന്നു. രാവിലെ കേസ് പരിഗണിച്ച കോടതി വാദം കേള്‍ക്കാനായി മാറ്റിവെക്കുകയായിരുന്നു. ഉച്ചയോടെയാണ് ജാമ്യാപേക്ഷ വീണ്ടും പരിഗണിച്ചത്. പ്രതിയുടെ ജാമ്യത്തിനായി അഡ്വ. ആളൂര്‍ ഘോരഘോരം വാദിച്ചു. പ്രോസിക്യൂഷന്‍ ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ത്തു.

പെരിയ ഇരട്ടക്കൊല: എട്ടാം പ്രതിയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് സെപ്തംബര്‍ 25ലേക്ക് മാറ്റി, പ്രതിക്ക് വേണ്ടി ഘോരഘോരം വാദിച്ച് അഡ്വ. ആളൂര്‍,ശക്തമായി എതിര്‍ത്ത് പ്രോസിക്യൂഷന്‍, കേസ് ഡയറി ഹാജരാക്കാന്‍ കോടതി നിര്‍ദേശം

തന്റെ കക്ഷി കേസിലെ കുറ്റാരോപിതരായ ഒന്നുമുതല്‍ ഏഴ് വരെയുള്ളവരുമായി ചേര്‍ന്ന് കുറ്റകൃത്യം നടത്തിയിട്ടില്ലെന്നും സംഭവ സമയം അവരുടെ കൂടെ ഉണ്ടായിരുന്നില്ലെന്നും കൊലക്കായി ആയുധങ്ങളോ മറ്റോ ഉപയോഗിച്ചിട്ടില്ലെന്നുമാണ് അഡ്വ. ആളൂര്‍ ജാമ്യത്തിനായി കോടതിയില്‍ വാദിച്ചത്. 2019 ഫെബ്രുവരി 16ന് ആണ് സുബീഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നാലു ദിവസം കഴിഞ്ഞ് 20ന്  അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. ചെറിയൊരു കാലയളവിലെ അന്വേഷണം മാത്രമാണ് തന്റെ കക്ഷിക്ക് എതിരെ നടത്തിയത്. കേസിലെ മറ്റ് പ്രതികള്‍ പറഞ്ഞ് കൊടുത്ത മൊഴിയല്ലാതെ നേരിട്ട് പങ്കെടുത്തതിന് യാതൊരു തെളിവും ഇല്ലെന്നും അഡ്വ. ആളൂര്‍ കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ ആളൂരിന്റെ ഈ വാദങ്ങളെല്ലാം ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി വി ജയരാജ് ശക്തമായി എതിര്‍ത്തു.

സുബീഷ് കുറ്റകൃത്യം ചെയ്യാനുപയോഗിച്ച ഇരുമ്പുദണ്ഡ്‌ ഒന്നാം പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊട്ടകിണറ്റില്‍ നിന്നും കണ്ടെടുത്തിട്ടുള്ളതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഒന്നാം പ്രതിയുടെ കുറ്റ സമ്മതമൊഴിയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. കൊലപാതകത്തിന് ഗൂഡാലോചന നടത്തിയ സ്ഥലത്തും കൊലപാതകം നടത്തിയ സ്ഥലത്തും
പ്രതിയുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്നതിനുള്ള ഫോണ്‍ കോള്‍ രജിസ്റ്ററും കുറ്റപത്രത്തോടൊപ്പം നല്‍കിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കുറ്റകൃത്യം നടന്നതിന് ശേഷം ഒളിവില്‍ പോയ പ്രതി 10 ദിവസത്തിന് ശേഷം ബംഗളൂരു വിമാനത്താവളം വഴിയാണ് ഗള്‍ഫിലേക്ക് കടന്നതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. അടുത്തുള്ള വിമാനത്താവളങ്ങളൊന്നും ഉപയോഗിക്കാതെയാണ് പ്രതി ബംഗളൂരു വഴി വിദേശത്തേക്ക് രക്ഷപ്പെട്ടത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ക്രൈബ്രാഞ്ച് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2019 ഫെബ്രുവരി 16ന് മംഗളൂരു വിമാനത്താവളം വഴി എത്തിയ പ്രതിയെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞ് വെച്ച് ക്രൈംബ്രാഞ്ചിന് വിവരം നല്‍കുകയും അന്വേഷണ സംഘത്തിലെ സി ഐ അബ്ദുര്‍ റഹീം കസ്റ്റഡിയില്‍ എടുക്കുകയും അന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും കോടതി മൂന്നു ദിവസത്തേക്ക് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡില്‍ വിട്ടുകൊടുക്കുകയുമായിരുന്നു.

പെരിയ ഇരട്ടക്കൊല: എട്ടാം പ്രതിയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് സെപ്തംബര്‍ 25ലേക്ക് മാറ്റി, പ്രതിക്ക് വേണ്ടി ഘോരഘോരം വാദിച്ച് അഡ്വ. ആളൂര്‍,ശക്തമായി എതിര്‍ത്ത് പ്രോസിക്യൂഷന്‍, കേസ് ഡയറി ഹാജരാക്കാന്‍ കോടതി നിര്‍ദേശം

പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോവുകയും പ്രതി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളുടെ വസ്ത്രങ്ങള്‍ കത്തിക്കാന്‍ ഉപയോഗിച്ച ലൈറ്റര്‍ വലിച്ചെറിഞ്ഞത് തൊട്ടടുത്ത തോടിനടുത്ത് നിന്ന് കണ്ടെടുത്തതായി പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു.
ഒരുതരത്തിലും പ്രതിക്ക് ജാമ്യം നല്‍കരുതെന്നും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതിന് എല്ലാ തെളിവും ഉണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കേസ് ഡയറി ഹാജരാക്കാന്‍ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. കേസ് ഡയറി പരിശോധിച്ച ശേഷമായിരിക്കും കോടതി ജാമ്യാപേക്ഷയില്‍ വിധി പറയുന്നത്.

പെരിയ ഇരട്ടക്കൊല: എട്ടാം പ്രതിയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് സെപ്തംബര്‍ 25ലേക്ക് മാറ്റി, പ്രതിക്ക് വേണ്ടി ഘോരഘോരം വാദിച്ച് അഡ്വ. ആളൂര്‍,ശക്തമായി എതിര്‍ത്ത് പ്രോസിക്യൂഷന്‍, കേസ് ഡയറി ഹാജരാക്കാന്‍ കോടതി നിര്‍ദേശം

പെരിയ ഇരട്ടക്കൊല: എട്ടാം പ്രതിയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് സെപ്തംബര്‍ 25ലേക്ക് മാറ്റി, പ്രതിക്ക് വേണ്ടി ഘോരഘോരം വാദിച്ച് അഡ്വ. ആളൂര്‍,ശക്തമായി എതിര്‍ത്ത് പ്രോസിക്യൂഷന്‍, കേസ് ഡയറി ഹാജരാക്കാന്‍ കോടതി നിര്‍ദേശം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Murder-case, Crime, court, Top-Headlines, Periya double murder: bail application postponed to Sep 25th
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia