city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാമ്പുപിടുത്തം കാണാൻ ജനം ഒഴുകി; മൂർഖൻ പത്തിവിടർത്തിയാടി

വെള്ളരിക്കുണ്ട്: (www.kasargodvartha.com 15.01.2021) പാമ്പുപിടുത്തം കാണാൻ ജനം ഒഴുകി. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ കണ്ട ഒരു മീറ്ററോളം നീളമുള്ള ഒത്ത മൂർഖൻപാമ്പ് പരപ്പ ചാലിലെ പട്ളത്ത്‌ സലാമിന്റെ ഉടസ്ഥതയിലുള്ള കെട്ടിടത്തിന് മുന്നിലാണ് പത്തി വിടർത്തിയാടിയത്.
                                                            
പാമ്പുപിടുത്തം കാണാൻ ജനം ഒഴുകി; മൂർഖൻ പത്തിവിടർത്തിയാടി

പരിസരത്തുള്ളവരാണ് മൂർഖൻ പാമ്പിനെ കണ്ടത്. മാലോത്തു നിന്നും പാമ്പു പിടുത്തക്കാരായ സിബിയും മകൻ സിബിനും എത്തിയതോടെ പാമ്പുപിടുത്തം കാണാൻ ആളുകളും തടിച്ചു കൂടി. 

ഏറെസമയം നീണ്ട പരിശ്രമത്തിനൊടുവിലാണ് മൂർഖനെ പിടികൂടിയത്. പാമ്പിനെ പിന്നീട് ഫോറസ്ററ് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി വനത്തിൽ കൊണ്ടു വിട്ടു.

Keywords:  Kerala, News, Vellarikundu, Balal, Snake, Forest, Top-Headlines, Video, People flocked to see catching snakes.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia