Uroos Programme | പൈവളികെ ജുമാ മസ്ജിദ് ദർസിൻ്റെ ശതാബ്ദി ആഘോഷവും പയ്യക്കി ഉസ്താദ് ഉറൂസ് മുബാറകും മെയ് 11 മുതൽ 16 വരെ
May 9, 2022, 18:14 IST
കാസർകോട്: (www.kasargodvartha.com) പൈവളികെ ജുമാ മസ്ജിദ് ദർസിൻ്റെ ശതാബ്ദി ആഘോഷവും പയ്യക്കി ഉസ്താദ് ഉറൂസ് മുബാറകും മെയ് 11 മുതൽ 16 വരെ പൈവെളികെ ജുമാ മസ്ജിദ് പരിസരത്ത് വെച്ച് വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്ച രാവിലെ 9.30ന് കുമ്പോൽ സയ്യിദ് ആറ്റക്കോയ തങ്ങളുടെ നേതൃത്വത്തിലുള്ള മഖാം സിയാറതോടെ ഉറൂസ് ആരംഭിക്കും. സയ്യിദ് നുഅമാൻ തങ്ങൾ പൈവളികെ പതാക ഉയർത്തും. സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ മജ്ലിസുന്നൂർ സംഗമത്തിന് നേതൃത്വം നൽകും. നൂറെ അജ്മീർ ആത്മീയ സംഗമം രാത്രി 7.30 ന് നടക്കും. പ്രൊഫ. ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം നിർവഹിക്കും. വലിയുദ്ദീൻ ഫൈസി വാഴക്കാട് നേതൃത്വം നൽകും.
വ്യാഴാഴ്ച രാത്രി 7.30 ന് ഇബ്രാഹീം ഖലീൽ ഹുദവി പ്രഭാഷണം നടത്തും. സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കുന്നുംകൈ ഉദ്ഘാടനം നിർവഹിക്കും. വെള്ളിയാഴ്ച്ച രാത്രി പേരോട് മുഹമ്മദ് അസ്ഹരി പ്രഭാഷണം നടത്തും. ഹുസൈൻ സഅദി കെ സി റോഡ് ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ 10 മണിക്ക് മുതഅല്ലിം സംഗമവും രണ്ട് മണിക്ക് കുടുംബ സംഗമവും നടക്കും. ശൈഖുനാ മാഹിൻ മുസ്ലിയാർ തൊട്ടി, പ്രൊഫ. ലിയാഉദ്ദീൻ ഫൈസി, അബ്ദുസ്സലാം ദാരിമി ആലംപാടി, ഡോ. സാലിം ഫൈസി കൊളത്തൂർ തുടങ്ങിയവർ സംസാരിക്കും. രാത്രി 7.30ന് നടക്കുന്ന മതപ്രഭാഷണം ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടന ചെയ്യും. അശ്‌റഫ് റഹ്‍മാനി ചൗക്കി പ്രസംഗിക്കും.
ഞായറാഴ്ച മതപ്രഭാഷണ പരിപാടിയുടെ സമാപനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്യും. സിറാജുദ്ദീൻ ദാരിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തും. എംഎൽഎമാരായ എകെഎം അശ്റഫ്, എൻഎ നെല്ലിക്കുന്ന് സംബന്ധിക്കും. തിങ്കളാഴ്ച രാവിലെ 10 മണിക്ക് മൗലിദ് പാരായണം കുമ്പോൽ സയ്യിദ് അലി തങ്ങളുടെ നേതൃത്വത്തിൽ നടക്കും. 11 മണിക്ക് സ്നേഹ സംഗമം രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും. 12 മണിക്ക് അന്നദാനത്തോടെ പരിപാടി സമാപിക്കും.

വാർത്താസമ്മേളനത്തിൽ അബ്ദുൽ മജീദ് ദാരിമി, ഹനീഫ് ഹാജി, ടിമ്പർ മോനു, അസീസ് മരിക്കെ, പി എസ് ഇബ്റാഹീം ഹാജി, സ്വാലിഹ് ഹാജി, അസീസ് കളായി, ശാഫി ഹാജി പൈവളികെ, എംകെ മൂസ, സത്താർ പി എസ്, പി കെ അബ്ദുർ റഹ്‌മാൻ എന്നിവർ സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, Top-Headlines, Masjid, Press meet, Video, Uroos, Kumbol-Thangal, Inauguration, Payyaki Usthad Uroos Mubarak May 11-16.
< !- START disable copy paste -->