city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അഴിമതിക്കെതിരെ എന്‍ വൈ എല്‍ മാര്‍ച്ച് നടത്തി; പഞ്ചായത്ത് ഭരണസമിതി രാജിവെക്കണമെന്ന് അസീസ് കടപ്പുറം

കാസര്‍കോട്: (www.kasargodvartha.com 22.06.2019) മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ അഴിമതിക്കെതിരെ നാഷണല്‍ യൂത്ത് ലീഗ് നടത്തിയ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ചൗക്കിയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് പഞ്ചായത്ത് ഓഫീസിനടുത്ത് പോലീസ് തടഞ്ഞു. പഞ്ചായത്ത് ഓഫീസിലേക്ക് ഇരച്ചു കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസും നേതാക്കളും ഇടപെട്ടാണ് തടഞ്ഞത്. ഐ എന്‍ എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

നാഷണല്‍ യൂത്ത് ലീഗ് നിരന്തരമായി ഉന്നയിച്ച അഴിമതി ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം നടത്തുകയും അഴിമതി ഒന്നൊന്നായി തെളിയിക്കപ്പെടുകയും വിജിലന്‍സ് നടപടിക്ക് വിധേയമാകുകയും ചെയ്ത സാഹചര്യത്തില്‍ പഞ്ചായത്ത് ഭരണസമിതി രാജിവെക്കണമെന്ന് അസീസ് കടപ്പുറം ആവശ്യപ്പെട്ടു. പോസ്റ്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഹനീഫ് കടപ്പുറം സ്വാഗതം പറഞ്ഞു. മുസ്തഫ തോരവളപ്പ്, ഖലീല്‍ എരിയാല്‍, അഹ് മദ് കടപ്പുറം, മൊയ്തീന്‍ കുന്നില്‍, ഹമീദ് പടിഞ്ഞാര്‍, ശംസുദ്ദീന്‍ കടപ്പുറം, ഹൈദര്‍ കുളങ്കര, സിദ്ദീഖ് ചേരങ്കൈ പ്രസംഗിച്ചു.

എന്‍ വൈ എല്‍ പഞ്ചായത്ത് പ്രസിഡണ്ട് സാദിഖ് കടപ്പുറം, ജനറല്‍ സെക്രട്ടറി നൗഷാദ് ബള്ളീര്‍, ഷുക്കൂര്‍ എരിയാല്‍, ജാഫര്‍ കെ എച്ച്, ശറഫുദ്ദീന്‍ ചേരങ്കൈ, കരീം മല്ലം, ഷഹബാസ് പോസ്റ്റ്, ഫര്‍ഹാന്‍ എരിയാല്‍, അഷ്ഫാഖ്, ഇന്‍സമാം, സലാം താള്‍, ദില്‍ഷാദ്, ഖലീല്‍ അര്‍ജാല്‍, സാബിഖ്, അന്‍സാരി, ജാബിര്‍, അന്‍സാഫ് ബിന്ധാസ്, ഖലീല്‍, അഫ്‌സല്‍, ഹസൈനാര്‍, താജുദ്ദീന്‍, സജാദ് ബള്ളീര്‍, റിയാസ്, ലത്വീഫ് കെ കെ പുറം, അന്‍സാഫ്, ഖാലിദ്, റഫീഖ്, ശംസുദ്ദീന്‍, മൊയ്തീന്‍, ഹിഷാം, ജാബിര്‍ എരിയാല്‍, അബു എരിയാല്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

അഴിമതിക്കെതിരെ എന്‍ വൈ എല്‍ മാര്‍ച്ച് നടത്തി; പഞ്ചായത്ത് ഭരണസമിതി രാജിവെക്കണമെന്ന് അസീസ് കടപ്പുറം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Mogral puthur, Panchayath, NYL, March, NYL March conducted to Mogral puthur Panchayat
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia