ഒരു സമയത്ത് തള്ളിക്കയറ്റം; ഇപ്പോൾ കോവിഡ് വാക്സിനെടുക്കാൻ ആളില്ലാത്ത അവസ്ഥ; കാരണം വ്യാജ പ്രചാരണമെന്ന് അധികൃതർ
Sep 11, 2021, 20:57 IST
സുബൈർ പള്ളിക്കാൽ
ലഭ്യമായ വാക്സിനുകളിൽ പകുതി പോലും ഇപ്പോൾ ചെലവാകാത്ത അവസ്ഥയാണുള്ളത്. വെള്ളിയാഴ്ച തളങ്കര തെരുവത്ത് സ്കൂളിൽ നഗരസഭയിലെ മൂന്ന് വാർഡുകളിലെ ജനങ്ങൾക്ക് നൽകാനായി 300 കോവിഷീൽഡ് വാക്സിൻ എത്തിച്ചിരുന്നുവെങ്കിലും വെറും 135 പേരേ കുത്തിവെയ്‌പിന് എത്തിയുള്ളൂ.
കാസർകോട് ടൗൺ ഹാളിൽ സ്ഥിരം വാക്സിൻ സെൻററിലും 300 വാക്സിൻ ഉണ്ടായിരുന്നുവെങ്കിലും 138 പേർ മാത്രമാണ് സ്വീകരിക്കാൻ എത്തിയത്. ശനിയാഴ്ച 300 കോവാക്സിനും 200 കോവിഷീൽഡും ഉണ്ടെങ്കിലും വാക്സിൻ സ്വീകരിക്കാൻ പഴയ തള്ളി കയറ്റം പോയിട്ട് വിരലിലെണ്ണാവുന്നവർ പോലും എത്തുന്നില്ലെന്ന അവസ്ഥ ആരോഗ്യ പ്രവർത്തകർ പങ്കുവെയ്ക്കുന്നു.
ബോധവൽക്കരണവുമായി ജനങ്ങളിലേക്ക് ഇറങ്ങേണ്ട അവസ്ഥയാണ് ഉള്ളതെന്ന് ആരോഗ്യ പ്രവർത്തകർ കാസർകോട് വാർത്തയോട് പ്രതികരിച്ചു. ഗൾഫിലേക്ക് പോകേണ്ട ഒന്നാം ഡോസ് സ്വീകരിച്ച നീരവധി പേർ ഉണ്ടെങ്കിലും കൃത്യമായ ഇടവേള ഇല്ലാതെ വാക്സിൻ സ്വീകരിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഓർത്ത് പലരും വാക്സിനെടുക്കുന്നില്ല.
സമൂഹമാധ്യമങ്ങളിൽ വാക്സിനെതിരായ പ്രചാരണം ശക്തിപ്പെട്ടു വരുന്നതും മറ്റൊരു പ്രശ്നമായി നില നിൽക്കുന്നുണ്ട്. ആരോഗ്യ വകുപ്പ് വാക്സിൻ ഡ്രൈവുമായി ശക്തമായി മൂന്നോട്ട് പോകുമ്പോൾ ജനങ്ങളിൽ നിന്നും ഉണ്ടാകുന്ന തണുത്ത പ്രതികരണം കോവിഡ് പ്രതിരോധത്തിൽ വെല്ലുവിളി സൃഷ്ടിക്കുകയാണ്.
എല്ലാവരും ഒന്നിച്ച് ഈ മഹാമാരിയെ ഇല്ലാതാക്കാൻ ശ്രമിക്കണമെന്നും വാക്സിൻ സ്വീകരിക്കുക എന്നത് തന്നെയാണ് ഏക പോംവഴിയെന്നും ഇതിന് ജനങ്ങൾ വാക്സിൻ സ്വീകരിച്ച് സഹകരിക്കണമെന്നും ആരോഗ്യ പ്രവർത്തകർ അഭ്യർഥിക്കുന്നു.
Keywords: Kasaragod, News, Kerala, COVID-19, Vaccinations, Fake, Thalangara, Top-Headlines, kasargod Vartha, Social-Media, Video, Number of people coming to get COVID vaccine is declining.
< !- START disable copy paste -->
< !- START disable copy paste -->