city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജനറല്‍ ആശുപത്രിയില്‍ ജലക്ഷാമം രൂക്ഷം; രോഗികളും ആശുപത്രി ജീവനക്കാരും വലയുന്നു, വെള്ളം വിതരണം ചെയ്യാന്‍ എം എല്‍ എ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ചു

കാസര്‍കോട്: (www.kasargodvartha.com 27.04.2019) വേനല്‍ കനത്തതോടെ വാട്ടര്‍ അതോറിറ്റിയുടെ ബാവിക്കര പമ്പിംഗ് സ്റ്റേഷനില്‍ നിന്നുള്ള ജലവിതരണം നിലച്ചു. ഇതോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ജലക്ഷാമം രൂക്ഷമായി. രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും വെള്ളമില്ലാത്തതിനെ തുടര്‍ന്ന് പരക്കം പായുന്ന അവസ്ഥയിലാണ്. 50,000 ലിറ്റര്‍ കൊള്ളുന്ന വലിയ കുടിവെള്ള ടാങ്ക് ജനറല്‍ ആശുപത്രിയിലുണ്ടെങ്കിലും ഇവിടെ ആവശ്യത്തിന് വെള്ളമെത്തിക്കാന്‍ കഴിയുന്നില്ല. 30,000 ലിറ്റര്‍ കൊള്ളുന്ന ടാങ്കില്‍ ലോറിയില്‍ മൂന്നു നേരം വെള്ളമെത്തിച്ച് താത്കാലികമായി പ്രശ്‌നം പരിഹരിച്ചിട്ടുണ്ടെങ്കിലും നഗരസഭയ്ക്ക് ആവശ്യമായ ഫണ്ടില്ലാത്തതു കാരണം ജലവിതരണം തടസപ്പെടുമെന്ന അവസ്ഥയിലാണ്.
ജനറല്‍ ആശുപത്രിയില്‍ ജലക്ഷാമം രൂക്ഷം; രോഗികളും ആശുപത്രി ജീവനക്കാരും വലയുന്നു, വെള്ളം വിതരണം ചെയ്യാന്‍ എം എല്‍ എ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ചു

എം എല്‍ എ ഫണ്ട് ഉപയോഗിച്ചും ജലവിതരണം തുടരുന്നുണ്ട്. ഇത് അധികനാള്‍ തുടരാന്‍ സാധിക്കില്ലെന്നാണ് കാസര്‍കോട് എം എല്‍ എ എന്‍.എ നെല്ലിക്കുന്ന് പറയുന്നത്. പ്രശ്‌നത്തിന് അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എം എല്‍ എ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും കത്തയച്ചിരിക്കുകയാണ്. ജലവിതരണത്തിന് സന്നദ്ധ സംഘടനകളുടെ സഹായം അഭ്യര്‍ത്ഥിക്കുമെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ജലക്ഷാമം പരിഹരിക്കാന്‍ എല്ലാ നടപടിയും നഗരസഭയുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് നഗരസഭ വൈസ് ചെയര്‍മാന്‍ എല്‍ എ മഹ് മൂദ് പറഞ്ഞു. ആശുപത്രിയുടെ താഴെ സ്വകാര്യവ്യക്തി സ്ഥാപിച്ച 10,000 ലിറ്ററിന്റെ കുടിവെള്ള ടാങ്കില്‍ വെള്ളമെത്തിക്കുന്നതാണ് വലിയൊരു ആശ്വാസം. പേര് പറയാന്‍ ആഗ്രഹിക്കാത്ത ഒരു സ്വകാര്യ വ്യക്തിയാണ് ഇവിടെ കുടിവെള്ളമെത്തിക്കുന്നത്.

WATCH VIDEO

ജനറല്‍ ആശുപത്രിയില്‍ ജലക്ഷാമം രൂക്ഷം; രോഗികളും ആശുപത്രി ജീവനക്കാരും വലയുന്നു, വെള്ളം വിതരണം ചെയ്യാന്‍ എം എല്‍ എ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ചു

ജനറല്‍ ആശുപത്രിയില്‍ ജലക്ഷാമം രൂക്ഷം; രോഗികളും ആശുപത്രി ജീവനക്കാരും വലയുന്നു, വെള്ളം വിതരണം ചെയ്യാന്‍ എം എല്‍ എ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, General-hospital, Drinking water, MLA, No water in Kasaragod General Hospital
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia