city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Uroos | നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് 2023 ജനുവരി 25 മുതല്‍; സമാപനം ഫെബ്രുവരി 4ന്

കാസര്‍കോട്: (www.kasargodvartha.com) തങ്ങള്‍ ഉപ്പാപ്പ ഉറൂസ് നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാ മസ്ജിദില്‍ 2023 ജനുവരി 25ന് ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുഹ്യുദ്ദീന്‍ ജുമുഅത് പള്ളി അങ്കണത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന മുഹമ്മദ് ഹനീഫ് വലിയുല്ലാഹി തങ്ങള്‍ ഉപ്പാപ്പയെ ഓര്‍ക്കാന്‍ രണ്ടുവര്‍ഷത്തിലൊരിക്കലുള്ള ഒത്തുകൂടലാണ് ഉറൂസ്. ജാതി, മത ഭേദമന്യേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അനവധി പേരുടെ പങ്കാളിത്തമാണ് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന്റെ പ്രത്യേകത. ജീവിതകാലത്ത് എല്ലാ മതസ്ഥര്‍ക്കും ആശയ കേന്ദ്രമായി വര്‍ത്തിച്ച തങ്ങള്‍ ഉപ്പാപ്പയുടെ സ്മരണയ്ക്കായി കൊണ്ടാടുന്ന ഉറൂസിന്റെ ദിനരാത്രങ്ങള്‍ ബഹുസ്വരത എന്ന മഹത്തായ ആശയം അര്‍ഥമാക്കും.
               
Uroos | നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് 2023 ജനുവരി 25 മുതല്‍; സമാപനം ഫെബ്രുവരി 4ന്

അമാനുഷിക സിദ്ധി നല്‍കി ദൈവം അനുഗ്രഹിച്ച മുഹമ്മദ് ഹനീഫ് വലിയുല്ലാഹി തങ്ങള്‍ ഉപ്പാപ്പ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍ 1882 ലാണ് ജനിച്ചത്. ഖുര്‍ആന്‍ പഠനത്തിനുശേഷം പലദര്‍സുകളിലും ഉപരിപഠനം നടത്തി. മംഗ്‌ളുറു അടക്കമുള്ള കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളിലും കാസര്‍കോട് ജില്ലയിലെ വിവിധയിടങ്ങളിലും അദ്ദേഹം ജനതയ്ക്ക് അനുഗ്രഹമേകിക്കൊണ്ട് വസിച്ചിരുന്നു. 1962 സെപ്റ്റംബര്‍ ആറിനാണ് തങ്ങള്‍ ഉപ്പാപ്പ വിട പറഞ്ഞത്. അനുദിനം അനവധിയാളുകള്‍ ഉപ്പാപ്പയുടെ ഖബര്‍ സന്ദര്‍ശിച്ചു വരുന്നു.
             
Uroos | നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് 2023 ജനുവരി 25 മുതല്‍; സമാപനം ഫെബ്രുവരി 4ന്

2023 ജനുവരി 25 മുതല്‍ 11 ദിവസം മതപ്രഭാഷണം ഉണ്ടായിരിക്കും. പ്രമുഖ വാഗ്മികളും പണ്ഡിതന്‍മാരും സൂഫിവര്യരും സംബന്ധിക്കും. ഫെബ്രുവരി നാലിന് ഒരു ലക്ഷം പേര്‍ക്ക് ഭക്ഷണ പൊതികള്‍ വിതരണം ചെയ്യുന്നതോടെ ഉറൂസ് സമാപിക്കും. കാസര്‍കോട് ജില്ലയിലെ ജാതി മത സൗഹാര്‍ദവും മൈത്രിയും സംരക്ഷിക്കുന്നതിനുതകുന്ന സാംസ്‌കാരിക സദസുകള്‍ ഉറൂസിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.


വാര്‍ത്താസമ്മേളനത്തില്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, എന്‍എ ഹമീദ്, ടിഎ മഹ്മൂദ് ഹാജി, അശ്റഫ് സിഎം, പൂരണം മുഹമ്മദലി, അബ്ദു തൈവളപ്പ്, ഖാദര്‍ ബങ്കര, കുഞ്ഞാമു കട്ടപ്പണി, എന്‍എം സുബൈര്‍, ഹനീഫ് എംഎ, എന്‍എ ഇഖ്ബാല്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Press Meet, Video, Nellikunnu, Uroos, Makham-Uroos, Programme, Religion, Nellikunnu Thangal Uppapa, Nellikunnu Thangal Uppapa Uroos, Nellikunnu Thangal Uppapa Uroos from 25th January 2023.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia