കോവിഡിന് പിന്നാലെ ഭീഷണി പരത്തി കുരങ്ങ് പനിയും; വെള്ളരിക്കുണ്ട് കാറളത്ത് ആരോഗ്യ വകുപ്പിന്റെ വിദഗ്ധ ടീമെത്തി രക്തസാമ്പിളുകൾ ശേഖരിച്ചു
Aug 20, 2021, 13:36 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 20.08.2021) കോവിഡിന് പിന്നാലെ ഭീഷണി പരത്തി കുരങ്ങ് പനിയും. ബളാൽ പഞ്ചായത്തിലെ കാറളം പട്ടിക വർഗ കോളനിയിൽ ആരോഗ്യ വകുപ്പിന്റെ ദേശീയ പ്രാണിജന്യ രോഗനിയന്ത്രണവിഭാഗത്തിന്റെ വിദഗ്ധ ടീമെത്തി രക്തസാമ്പിളുകൾ ശേഖരിച്ചു.
മലയോരമേഖയിലുള്ളവർക്ക് കുരങ്ങ് പനി ഉൾപെടെയുള്ള പകർച വ്യാധികൾ കണ്ടെത്തിയ സാഹചര്യത്തിലാണ് പ്രത്യേക സംഘമെത്തുകയും ചിലരിൽ നിന്നും രക്ത സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തത്.
ഡോ. സിറിയക് ആന്റണി, ഹെൽത് ഇൻസ്‌പെക്ടർ അജിത് സി ഫിലിപ്, ജൂനിയർ ഹെൽത് ഇൻസ്‌പെക്ടർമാരായ കെ സുജിത്, കെ പി ശ്രീനാഥ്, പി എം സൈഫുദ്ദീൻ, പി വി ഹരിത, പരപ്പ ബ്ലോക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, വാർഡ് മെമ്പർ വിനു കെ ആർ എന്നിവരുടെ നേതൃത്വത്തിലാണ് സാമ്പിളുകൾ ശേഖരിച്ചത്.
Keywords: Vellarikundu, Kerala, Kasaragod, News, Fever, Health-Department, COVID-19, Corona, Video, Health, Doctor, Panchayath, Monkey fever after COVID; An expert team from health department collected blood samples. < !- START disable copy paste -->