സോഷ്യല്‍ മീഡിയ വഴി പരിചയം, ഭാര്യയും കുട്ടിയുമുണ്ടെന്ന കാര്യം മറച്ചുവെച്ച് വിവാഹ വാഗ്ദാനം നല്കി പീഡനം, ഒഴിവാക്കാന്‍ സുഹൃത്തിനും കാഴ്ചവെച്ചു, വിവാഹ മോചിതയായ യുവതിയുടെ പരാതിയില്‍ ഹോട്ടല്‍ മാനേജരായ യുവാവ് അറസ്റ്റില്‍, സുഹൃത്തിനെ തിരയുന്നു
May 6, 2019, 10:24 IST
കൊച്ചി: (www.kasargodvartha.com 06.05.2019) സോഷ്യല്‍ മീഡിയ വഴി പരിചയപ്പെടുകയും ഭാര്യയും കുട്ടിയുമുണ്ടെന്ന കാര്യം മറച്ചുവെച്ച് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയില്‍ ഹോട്ടല്‍ മാനേജരായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. സുല്‍ത്താന്‍ ബത്തേരി കൈപ്പിള്ളി ശ്രീവത്സത്തില്‍ ഉണ്ണിക്കൃഷ്ണനെ (30) യാണ് സി ഐ എ പ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
ചാവക്കാട് സ്വദേശിനിയായ യുവതിയാണ് പരാതിയുമായി പോലീസിലെത്തിയത്. അറസ്റ്റിലായ ഉണ്ണികൃഷ്ണന് ഭാര്യയും കുട്ടിയുമുണ്ട്. എന്നാല്‍ ഇത് മറച്ചുവെച്ച് വിവാഹ മോചിതയായ യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും 2018 ഡിസംബറിനും 2019 മാര്‍ച്ചിനുമിടയില്‍ പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി.
വിവാഹം കഴിക്കണമെന്ന് യുവതി നിര്‍ബന്ധിച്ചപ്പോള്‍ ഉണ്ണികൃഷ്ണന് ഒഴിഞ്ഞുമാറി. ഇതിനിടെ യുവതി ഗര്‍ഭിണിയുമായി. യുവതിയെ ഒഴിവാക്കാന്‍ സുഹൃത്ത് അഭിദാസിനും യുവതിയെ കാഴ്ചവെച്ചതായി പരാതിയില്‍ പറയുന്നു. അഭിദാസിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kochi, Social-Media, Top-Headlines, Molestation, Crime, Molestation case accused arrested
< !- START disable copy paste -->
Keywords: Kerala, news, Kochi, Social-Media, Top-Headlines, Molestation, Crime, Molestation case accused arrested
< !- START disable copy paste -->