city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബാങ്ക് ലോക്കറില്‍ നിന്നും കാണാതായ 100 പവന്‍ സ്വര്‍ണം ഒടുവില്‍ ഉടമയ്ക്ക് തിരിച്ചുകിട്ടി; കിട്ടിയത് ദുരൂഹസാഹചര്യത്തില്‍ ബാങ്കിലെ ഇ-വേസ്റ്റ് ബോക്‌സില്‍ നിന്നും, സ്വര്‍ണം ഉടമയ്ക്ക് പോലീസിന്റെ സാന്നിധ്യത്തില്‍ കൈമാറി

കാസര്‍കോട്: (www.kasargodvartha.com 08.07.2019)  ബാങ്ക് ലോക്കറില്‍ നിന്നും കാണാതായ സ്വര്‍ണം തിരച്ചിലിനൊടുവില്‍ ബാങ്കിന്റെ ഇ- വേസ്റ്റ് ബോക്‌സില്‍ കണ്ടെത്തി. സ്വര്‍ണം ഉടമയ്ക്ക് പോലീസിന്റെ സാന്നിധ്യത്തില്‍ കൈമാറി. ആലംപാടി സ്വദേശിനി സൈനബ എന്ന സൈബുവിനാണ് സ്വര്‍ണം കൈമാറിയത്. ഇക്കഴിഞ്ഞ ഏപ്രില്‍ നാലിന് രണ്ട് ബോക്‌സുകളിലാക്കി ലോക്കറില്‍ വെച്ച 140 പവന്‍ സ്വര്‍ണത്തില്‍ 100 പവന്‍ സ്വര്‍ണമടങ്ങിയ ബോക്‌സാണ് കാണാതായത്. ശനിയാഴ്ച വിവാഹാവശ്യത്തിനായി സ്വര്‍ണമെടുക്കാനെത്തിയപ്പോഴാണ് ലോക്കറില്‍ നിന്നും സ്വര്‍ണം കാണാതായ വിവരമറിഞ്ഞത്.


സി സി ടി വി പരിശോധിക്കണമെന്ന് ഇടപാടുകാരിയും ബന്ധുക്കളും ആവശ്യപ്പെട്ടെങ്കിലും അന്ന് മുതല്‍ സി സി ടി വി പ്രവര്‍ത്തനരഹിതമായിരുന്നുവെന്ന് കണ്ടെത്തി. ഇതോടെ ഇടപാടുകാര്‍ ബഹളം വെക്കുകയും ഞായറാഴ്ച സി സി ടി വി ടെക്‌നീഷ്യനെത്തി തുടര്‍ നടപടികള്‍ കൈകൊള്ളാമെന്ന് അറിയിക്കുകയുമായിരുന്നു. പിന്നീട് രണ്ടു ദിവസത്തെ സാവകാശമാണ് ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടത്. എറണാകുളത്ത് നിന്നുള്ള ബാങ്കിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് എത്തുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ദുരൂഹസാഹചര്യത്തില്‍ വേസ്റ്റ് ബോക്‌സിനകത്ത് സ്വര്‍ണം കണ്ടെത്തിയതായി ബാങ്ക് അധികൃതര്‍ പോലീസിനെ വിവരമറിയിച്ചത്.

സ്വര്‍ണത്തിന്റെ ഉടമയെയും ബാങ്ക് അധികൃതരുടെയും സാന്നിധ്യത്തില്‍ പോലീസ് സംസാരിക്കുകയും നിയമനടപടിയുമായി മുന്നോട്ട് പോവുകയാണെങ്കില്‍ സ്വര്‍ണം തിരിച്ചേല്‍പിക്കാന്‍ കാലതാമസമുണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു. തങ്ങള്‍ക്ക് സ്വര്‍ണം അത്യാവശ്യമാണെന്നും നിമയനടപടിയിലേക്ക് തത്കാലം പോകുന്നില്ലെന്നും ഉടമയും ബന്ധുക്കളും അറിയിച്ചതിനെ തുടര്‍ന്ന് സ്വര്‍ണം ഉടമയ്ക്ക് കൈമാറി പ്രശ്‌നം അവസാനിപ്പിക്കുകയായിരുന്നു. ബാങ്ക് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായ ഈ ദുരനുഭവം പൊറുക്കാന്‍ കഴിയില്ലെന്നാണ് ഇതുസംബന്ധിച്ച് സ്വര്‍ണത്തിന്റെ ഉടമയും ബന്ധുക്കളും പ്രതികരിച്ചത്.

അതേസമയം സ്വര്‍ണം കാണാതായ സംഭവത്തില്‍ ബാങ്കിന്റെ ഭാഗത്തു നിന്നും യാതൊരു വീഴ്ചയുമുണ്ടായിട്ടില്ലെന്ന് പരിശോധനയ്‌ക്കെത്തിയ കോര്‍പറേഷന്‍ ബാങ്ക് ചീഫ് മാനേജര്‍ അബ്ദുര്‍ റസാഖ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കാണാതായ സ്വര്‍ണം ബാങ്കിന്റെ ഇ വേസ്റ്റ് ബോക്‌സില്‍ നിന്നാണ് കണ്ടെത്തിയത്. സ്വര്‍ണം വെക്കാനെത്തിയവര്‍ ഏതെങ്കിലും രീതിയില്‍ ഇത് പുറത്ത് വെച്ചുപോയതായിരിക്കാമെന്നും ശുചീകരണത്തിനിടെ ഇത് ഇ-വേസ്റ്റിലെത്തിയതായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് വാര്‍ത്തയുടെ റിപോര്‍ട്ട് കണ്ട് ലോക്കറില്‍ സാധനങ്ങള്‍ വെച്ച നിരവധി പേര്‍ ബാങ്കിലെത്തിയതായും അവരെല്ലാം സുരക്ഷിതത്വം ബോധ്യപ്പെട്ട് സംതൃപ്തിയോടെയാണ് മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ ലോക്കറിന് കൂടുതല്‍ സുരക്ഷിതത്വം ഏര്‍പെടുത്താന്‍ ബാങ്ക് തയ്യാറാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സി സി ടി വി ക്യാമറ പ്രവര്‍ത്തിക്കാത്ത കാര്യം പ്രൈവറ്റ് ഏജന്‍സിയോട് ഇ-മെയില്‍ വഴി പരാതി നല്‍കിയതിന്റെ രേഖകള്‍ പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. സി സി ടി വി ക്യാമറയ്ക്ക് കുഴപ്പമില്ലെന്നാണ് അവര്‍ അറിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാങ്ക് ലോക്കറില്‍ നിന്നും കാണാതായ 100 പവന്‍ സ്വര്‍ണം ഒടുവില്‍ ഉടമയ്ക്ക് തിരിച്ചുകിട്ടി; കിട്ടിയത് ദുരൂഹസാഹചര്യത്തില്‍ ബാങ്കിലെ ഇ-വേസ്റ്റ് ബോക്‌സില്‍ നിന്നും, സ്വര്‍ണം ഉടമയ്ക്ക് പോലീസിന്റെ സാന്നിധ്യത്തില്‍ കൈമാറി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


Keywords:  Kerala, kasaragod, news, Robbery, Bank, Top-Headlines, gold, Missing gold found in Waste box

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia