മേല്‍പ്പാലം യാഥാര്‍ത്ഥ്യമാകാന്‍ ജീവിതം ഉഴിഞ്ഞു വെച്ചയാള്‍; ഉദ്ഘാടനത്തിന് കാത്തുനില്‍ക്കാതെ ചാത്തങ്കൈയിലെ മുഹമ്മദലി യാത്രയായി
Oct 23, 2019, 22:32 IST
മേല്‍പറമ്പ്:(www.kasargodvartha.com 23.10.2019) ചാത്തങ്കൈ റെയില്‍വെ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാകാന്‍ 13 വര്‍ഷം നിരന്തരം പ്രയത്‌നിച്ച ഒരു ജീവിതം. ഓഫീസുകള്‍ കയറി ഇറങ്ങിയും പ്രതിഷേധങ്ങള്‍ക്കു നേതൃത്വം നല്‍കിയും കൈവരിച്ച വിജയം. ഏതാവശ്യത്തിനും ഏത് നിമിഷവും ഏടി എത്തുന്ന മനുഷ്യന്‍, അതായിരുന്നു നാട്ടുകാര്‍ക്ക് ചാത്തങ്കൈയിലെ മുഹമ്മദലി. എന്നാല്‍ സ്വപ്രയത്‌നം കൊണ്ട് യാഥാര്‍ത്ഥ്യമായ റെയില്‍വെ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനത്തിന് കാത്തുനില്‍ക്കാതെ മുഹമ്മദലി യാത്രയായി. അദ്ദേഹത്തിന്റെ വിയോഗത്തില്‍ തളര്‍ന്നിരിക്കുകയാണ് ഒരു നാടു മുഴുവന്‍. ചാത്തങ്കൈ റെയില്‍വെ മേല്‍പാലം കര്‍മ്മസമിതി പ്രസിഡണ്ടായിരുന്നു. ചാത്തങ്കൈ എല്‍ പി സ്‌കൂള്‍ മുന്‍ പി ടി എ പ്രസിഡന്റ്, ചാത്തങ്കൈ ജുമാ മസ്ജിദ് ഭാരവാഹി എന്നീ നിലകളിലും മറ്റു സാമൂഹിക- സാംസ്‌കാരിക മേഖലകളിലും സജീവ സാന്നിധ്യമായിരുന്നു.
ആരായിരുന്നു മുഹമ്മദലി, ചാത്തങ്കൈ നിവാസികള്‍ക്ക് എന്തായിരുന്നു അദ്ദേഹം, മുഹമ്മദലിയെ കുറിച്ച് നാട്ടുകാര്‍ തന്നെ സംസാരിക്കട്ടെ...
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുഹമ്മദലി കുഴഞ്ഞു വീണു മരിച്ചത്. പരേതനായ എം കെ ഇസ്മാഈല്‍- കുന്നരിയത്ത് ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷഫീഖ. മക്കള്‍: മസൂദ, മുബഷിറ, മൊയ്നുദ്ദീന്‍, മുസമ്മില്‍. മരുമകന്‍: മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക. സഹോദരങ്ങള്‍: ബഷീര്‍, അബ്ദുര്‍ റഹ് മാന്‍, നൂറുന്നിസ, ഖൈറുന്നിസ, നബീസ, ആസ്യ, ഹഫ്സ.
Keywords: kasaragod, news, Death, Railway, Memmories about mammadali chathamkai