city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Fire | ഭക്ഷണശാല തീപിടുത്തത്തിൽ കത്തി നശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം; ആളപായമില്ല

കാഞ്ഞങ്ങാട്: (www.kasargodvartha.com) മാണിക്കോത്ത് ശ്രീ നാരായണ മന്ദിരത്തിന് സമീപം കുടുംബശ്രീ നടത്തിവരുന്ന ഹോടൽ തീപിടുത്തത്തിൽ കത്തിനശിച്ചു. ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. ഹോടൽ ഏകദേശം പൂർണമായും കത്തിയമർന്നു. ഗ്യാസ് സിലിൻഡര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് നിഗമനം.

                 
Fire | ഭക്ഷണശാല തീപിടുത്തത്തിൽ കത്തി നശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം; ആളപായമില്ല

കാഞ്ഞങ്ങാട് ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ പിവി പവിത്രന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. ഉച്ചയൂണ് മാത്രമാണ് ഇവിടെ നൽകുന്നത്. വൈകീട്ട് നാല് മണിയോടെ ഭക്ഷണ ശാല അടച്ചിരുന്നു. അപകട സമയത്ത് ആരും അകത്ത് ഉണ്ടാവാതിരുന്നതിനാൽ ആളപായം ഒഴിവായി.
              
Fire | ഭക്ഷണശാല തീപിടുത്തത്തിൽ കത്തി നശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം; ആളപായമില്ല

അഞ്ച് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. തീ ആളിക്കത്തിയത് സമീപത്തുണ്ടായിരുന്നവരിൽ പരിഭ്രാന്തി പരത്തി. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണന്റെ നേത്രൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.

Keywords: Massive Fire Breaks Out Hotel, Kerala, Kanhangad, News, Top-Headlines, Fire, Hotel, Fire force, Police.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia