city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഹിളാ മന്ദിരം സന്തോഷക്കടലായി; ഒരേ മുഹൂര്‍ത്തത്തില്‍ നാല് പെണ്‍കുട്ടികള്‍ക്ക് വിവാഹം

കാസര്‍കോട്: (www.kasargodvartha.com 08.07.2019) സന്തോഷത്തിന്റെ നിറവിലാണ് കാസര്‍കോട് പരവനടുക്കം സര്‍ക്കാര്‍ മഹിളാ മന്ദിരത്തിലെ അന്തേവാസികളും അധികൃതരും. മഹിളാ മന്ദിരത്തിലെ നാല് പുത്രിമാര്‍ ഒരേ ദിവസം ഒരേ മുഹൂര്‍ത്തത്തില്‍ വിവാഹിതരായതിന്റെ സന്തോഷത്തിലാണിവര്‍. ഉഷ (20), സന്ധ്യ (21), ലീലാവതി (22), ദിവ്യ ഏച്ചിതറ (23) എന്നിവരാണ് വിവാഹിതരായത്.

അനാഥരായ പെണ്‍കുട്ടികളെ വിവാഹം കഴിക്കണമെന്ന ആഗ്രഹത്തില്‍ മഹിളാ മന്ദിരത്തിലെത്തി പെണ്ണുകണ്ട് ഇഷ്ടപ്പെട്ടവരാണ് ഇവരെ താലിചാര്‍ത്തിയത്. എ കെ ജിജിലേഷ്, കെ മണികണ്ഠന്‍, ഹരീഷ് ചന്ദ്രന്‍, സതീഷ് കുമാര്‍ എന്നിവരാണ് സുമസ്സുകളായ ആ നാല് യുവാക്കള്‍. വടകര - വളയം സ്വദേശി ജിജിലേഷ് ഉഷയെയും, പെരിയ സ്വദേശി കെ മണികണ്ഠന്‍ ലീലാവതിയെയും, എരഞ്ഞിപുഴ സ്വദേശി ഹരീഷ് ചന്ദ്രന്‍ ദിവ്യ ഏച്ചിതറയെയും, കോളിയടുക്കം സ്വദേശി സതീഷ് കുമാര്‍ സന്ധ്യയെയും ആണ് താലി ചാര്‍ത്തിയത്.


മഹിളാ മന്ദിരം സന്തോഷക്കടലായി; ഒരേ മുഹൂര്‍ത്തത്തില്‍ നാല് പെണ്‍കുട്ടികള്‍ക്ക് വിവാഹം

പഞ്ചാജന്യം ഓഡിറ്റോറിയത്തില്‍ കളക്ടറുടെയും മറ്റ് ജനപ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. പെണ്ണ് കാണാന്‍ മഹിളാ മന്ദിരത്തിലെത്തിയ നാലുപേരും പെണ്‍കുട്ടികളെ ഇഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വിവാഹം ചെയ്യുന്നതിനുള്ള അപേക്ഷ നല്‍കി. മഹിളാ മന്ദിരം അധികാരികള്‍ ഈ കാര്യം കോഴിക്കോട് റീജണല്‍ അസിസ്റ്റന്റ് ഡയറക്ടറെ അറിയിച്ചതിനെ തുടര്‍ന്ന് യുവാക്കളുടെ ജോലി, സ്വഭാവം ആരോഗ്യം തുടങ്ങിയ വസ്തുതകള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ പ്രൊബേഷണറി ഓഫീസറെ നിയോഗിച്ചു. പിന്നീട് കാര്യങ്ങള്‍ എല്ലാം ദ്രുതഗതിയിലായി. മുമ്പും പെണ്‍കുട്ടികളെ മഹിളാ മന്ദിരത്തില്‍ നിന്ന് വിവാഹം കഴിപ്പിച്ചിട്ട് അയച്ചിട്ടുണ്ടെങ്കിലും, നാല് പെണ്‍കുട്ടികള്‍ ഒന്നിച്ച് വരണ്യമാല്യം ചാര്‍ത്തുന്നത് ആദ്യമായാണ്.

മഹിളാ മന്ദിരം സന്തോഷക്കടലായി; ഒരേ മുഹൂര്‍ത്തത്തില്‍ നാല് പെണ്‍കുട്ടികള്‍ക്ക് വിവാഹം

വിവാഹ തലേദിവസമായ ഞായറാഴ്ച രാവിലെ റവന്യൂ -ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നേരിട്ടെത്തി പെണ്‍കുട്ടികളെ അനുഗ്രഹിച്ചിരുന്നു. ഞായറാഴ്ച നടന്ന മെഹന്തിയിടല്‍ ചടങ്ങും മനോഹരമായിരുന്നു. ഇവരുടെ വിവാഹ ചെലവിനായി സര്‍ക്കാര്‍ ഓരോ പെണ്‍കുട്ടിക്കും ഓരോ ലക്ഷം രൂപ വീതം അനുവദിച്ചു. ചെമ്മനാട് കൂടുംബശ്രീ സിഡിഎസിന്റെ വക വസ്ത്രങ്ങളും പാദസരവും വാച്ചും നല്‍കി. ബ്യൂട്ടീഷനെയും അവര്‍ ഏര്‍പ്പാടാക്കിയിരുന്നു. സാമൂഹിക നീതി വകുപ്പിലെയും വനിതാ ശിശു വികസന വകുപ്പിലെയും സ്റ്റാഫ് കൗണ്‍സിലിന്റെ വക കമ്മലും മോതിരവും പെണ്‍കുട്ടികള്‍ക്ക് നല്‍കി. ജില്ലയിലെ സന്നദ്ധ സഹായ സംഘടനകള്‍ കല്യാണം ഭംഗിയാക്കാനുള്ള സഹായ ഹസ്തവുമായി ഒപ്പം നിന്നു.

എം എല്‍ എമാരായ എന്‍ എ നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍, കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്സണ്‍ ബീഫാത്വിമ ഇബ്രാഹിം, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ ഡീന ഭരതന്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഭാസ്‌കരന്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ കവിതാ റാണി, ജില്ലാ വുമണ്‍ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ കെ എസ് പ്രമീള, മഹിളാ മന്ദിരം സൂപ്രണ്ട് എം ഗീതാകുമാരി, വിവിധ ജനപ്രതിനിധികള്‍, സന്നദ്ധ സഹായ സംഘടന പ്രവര്‍ത്തകര്‍ എന്നിവര്‍ ഈ ശുഭ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.

മഹിളാ മന്ദിരം സന്തോഷക്കടലായി; ഒരേ മുഹൂര്‍ത്തത്തില്‍ നാല് പെണ്‍കുട്ടികള്‍ക്ക് വിവാഹം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Wedding, Marriage for 4 girls from Mahila mandiram
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia