city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്ഥാപിതമായി 40 വർഷം പിന്നിട്ട് മാര്‍തോമ ബധിര വിദ്യാലയം; റൂബി ജൂബിലി സമാപനം ജനുവരി 11 ന്

കാസർകോട്: (www.kasargodvartha.com 08.01.2022) ചെര്‍ക്കള മാര്‍തോമ ബധിര വിദ്യാലയത്തിന്റെ റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപനം ജനുവരി 11 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 മണിക്ക് പൂര്‍വവിദ്യാർഥികളുടെയും മുന്‍കാലപ്രവര്‍ത്തകരുടെയും സംഗമം നടക്കും. സ്കൂള്‍ മാനജരും മാര്‍തോമ സഭയുടെ കുന്ദംകുളം, മലബാര്‍ ഭദ്രാസനധ്യക്ഷനുമായ റൈറ്റ് റവ. ഡോ. തോമസ് മാര്‍ തീതോസ് എപിസ്‍കോപ മുഖ്യാതിഥിയാകും. സ്കൂളിന്റെ മുന്‍ മാനജര്‍മാരായ ഫാദര്‍ മത്തായി ജോസഫ്, ഫാദര്‍ ഈപ്പന്‍ ചെറിയാന്‍ എന്നിവര്‍ സംസാരിക്കും. സജയകുമാര്‍ വി മോടിവേഷന്‍ ക്ലാസിന് നേത്യത്വം നല്‍കും.
                      
സ്ഥാപിതമായി 40 വർഷം പിന്നിട്ട് മാര്‍തോമ ബധിര വിദ്യാലയം; റൂബി ജൂബിലി സമാപനം ജനുവരി 11 ന്

അന്ന് ജില്ലയിലെത്തുന്ന വ്യവസായ, നിയമവകുപ്പ് മന്ത്രി പി രാജീവ് സ്കൂള്‍ സന്ദര്‍ശിക്കും. റൂബിജൂബിലി പ്രൊജക‍്ടായ ബധിരരായ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ഗാര്‍മെന്റ് മേകിംഗ് യൂനിറ്റിന്റെ ഉദ്ഘാടനവും നടക്കും.

 

മൂന്ന് മണിക്ക് നടക്കുന്ന സമാപന ചടങ്ങില്‍ ഗവ. ചീഫ് വിപ് ഡോ. എന്‍ ജയരാജ് മുഖ്യാതിഥിയാകും. ബിഷപ്പ് റൈറ്റ് റവ. ഡോ. തോമസ് മാര്‍ തീത്തോസ് എപിസ്‍കോപ അധ്യക്ഷത വഹിക്കും. എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന്, അഡ്വ. സി എച് കുഞ്ഞമ്പു, എ കെ എം അശ്റഫ് എന്നിവര്‍ വിശിഷ്ടാതിഥികളാകും. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ, മുന്‍ മന്ത്രി സി ടി അഹ് മദലി, ജില്ലാ പഞ്ചായത്തംഗം ജാസ്‍മിന്‍ കബീര്‍ ചെര്‍ക്കളം, ചെങ്കള ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമിറ്റി ചെയര്‍മാന്‍ ഹസൈനാര്‍ ബദരിയ, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍ നന്ദികേശന്‍ തുടങ്ങിയവര്‍ സംസാരിക്കും.

റൂബി ജൂബിലി സ്മരണിക, ഡോക്യുമെന്ററി, ചരിത്രസംഗ്രഹം, പൂര്‍വ വിദ്യാർഥികളുടെ ഡയറക്ടറി എന്നിവ പ്രകാശനം ചെയ്യും. ആഘോഷങ്ങളുടെ ഭാഗമായി സ്ഥാപകദിനാചരണം, വിദ്യാഭ്യാസ സെമിനാര്‍, ആംഗ്യഭാഷ ശില്പശാല എന്നിവ നടത്തി. റൂബി ജൂബിലി പ്രൊജക‍്ട് എന്ന നിലയില്‍ സ്കൂള്‍ ഹോൾ നവീകരിച്ച് അതിന്റെ ഉദ്ഘാടനം നടത്തുകയും ചെയ്തു.

അന്താരാഷ്ട്ര വികലാംഗ വര്‍ഷമായി ആചരിച്ച 1981 ല്‍ പ്രവര്‍ത്തനം ആരംഭിച്ച മാര്‍തോമ ബധിര വിദ്യാലയം മാര്‍തോമ സഭയുടെ കുന്ദംകുളം - മലബാര്‍ ഭദ്രാസനത്തിന്റെ ചുമതലയിലാണ് നടത്തുന്നത്. ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലായി 85 ബധിര വിദ്യാർഥികള്‍ ഇവിടെ അധ്യയനം നടത്തുന്നു. അണ്‍എയ്ഡഡ് ഹയര്‍സെകന്‍ഡറി‍ വിഭാഗം 2004 ലാണ് ആരംഭിച്ചത്. 2005 ല്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകള്‍ക്ക് ‍എയ്ഡഡ് പദവി ലഭിച്ചു.

പ്ലസ് ടു പാസാകുന്ന ബധിര വിദ്യാർഥികള്‍ക്ക് ഉപരിപഠന സൗകര്യം ഒരുക്കുന്നതിനായി 2013 ല്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ അഫിലിയേഷനോടുകൂടി മാര്‍തോമ കോളജ് ഫോര്‍ ദ ഹിയറിംഗ് ഇംപെയ്ര്‍ഡ് ആരംഭിച്ചു. ചെര്‍ക്കളയിലെ‍ മാര്‍തോമ സ്‍പീച് ആൻഡ് ഹിയറിംഗ് ക്ലിനിക്, ബദിയടുക്ക മാര്‍തോമ കോളജ് സ്‍പെഷ്യല്‍ എഡ്യൂകേഷന്‍, ബദിയടുക്ക മാര്‍തോമ ഐ ടി സി എന്നിവ അനുബന്ധ സ്ഥാപനങ്ങളാണ്.

വാർത്താസമ്മേളനത്തില്‍ അഡ്‍മിനിസ്‍ട്രേറ്റര്‍ റവ. മാത്യു ബേബി, ഭദ്രാസന കൗൻസിൽ അംഗം പി എം സാമുവേൽ, ഹെഡ്‍മിസ്ട്രസ് ജോസ്‍മി ജോഷ്വ, പി ടി എ എക‍്സിക്യൂടീവ് അംഗം സാജിദ ആശിഫ്, പി ആര്‍ ഒ സഖറിയാ തോമസ് എന്നിവർ സംബന്ധിച്ചു.


Keywords: News, Kerala, Kasaragod, Top-Headlines, Press meet, School, Cherkala, Students, District, Plus-two, Kannur University, Badiyadukka, Ruby Jubilee, Ceremony, Video, Mar Thoma Deaf School, Mar Thoma Deaf School Ruby Jubilee Closing Ceremony on January 11.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia