city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Doll Making | പാവ നിര്‍മാണത്തില്‍ വിസ്മയമായി പ്ലസ് വണ്‍ വിദ്യാര്‍ഥിനി മഞ്ജുഷ; കരവിരുതില്‍ തെളിയുന്നത് മികച്ച രൂപങ്ങള്‍

ഉപ്പള: (www.kasargodvartha.com) പാവ നിര്‍മാണത്തില്‍ വിസ്മയം തീര്‍ക്കുകയാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പൈവളികെയിലെ മഞ്ജുഷ ബല്ലാള്‍. ഏവരെയും അത്ഭുതപ്പെടുത്തുന്ന രൂപങ്ങളാണ് നിമിഷ നേരം കൊണ്ട് തയ്യറാക്കുന്നത്. പൈവളിഗെ ചിത്താരിയിലെ പവിത്ര ബല്ലാള്‍- ശശികല ദമ്പതികളുടെ രണ്ട് മക്കളില്‍ മൂത്തവളാണ് മഞ്ജുഷ. ഓടോറിക്ഷ തൊഴിലാളിയും കര്‍ഷകനുമായ പവിത്ര ബല്ലാളും ശശികലയും മകള്‍ക്ക് പാവ നിര്‍മാണത്തില്‍ പ്രോത്സാഹനമായി കൂടെയുണ്ട്. പൈവളിഗെ ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയായ മഞ്ജുഷയ്ക്ക് അധ്യാപകരായ പ്രകാശ്, സതീഷ്, മഞ്ജുഷ അടക്കമുള്ളവരുടെയും പ്രിന്‍സിപലിന്റെയും എല്ലാവിധ സഹായങ്ങളും പ്രോത്സാഹനവും ലഭിക്കുന്നുണ്ട്.
           
Doll Making | പാവ നിര്‍മാണത്തില്‍ വിസ്മയമായി പ്ലസ് വണ്‍ വിദ്യാര്‍ഥിനി മഞ്ജുഷ; കരവിരുതില്‍ തെളിയുന്നത് മികച്ച രൂപങ്ങള്‍

ചെറുപ്രായത്തില്‍ തന്നെ കരവിരുതില്‍ കഴിവ് തെളിയിച്ച മഞ്ജുഷ എട്ടാം തരത്തില്‍ പഠിക്കുമ്പോഴാണ് പാവ നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പിന്നീട് കോവിഡ് കാലത്ത് തന്റെ കഴിവ് പരമാവധി പ്രയോജനപ്പെടുത്താന്‍ മഞ്ജുഷയ്ക്ക് കഴിഞ്ഞു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള ആരെയും ആകര്‍ഷിക്കുന്ന ഭംഗിയാര്‍ന്ന പാവകള്‍ നിമിഷ നേരം കൊണ്ടാണ് ഉണ്ടാക്കിയെടുക്കുന്നത്. വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ മുതല്‍ പാഴ്വസ്തുക്കള്‍ വരെ പാവനിര്‍ണത്തിനായി ഉപയോഗിക്കുന്നു.
          
Doll Making | പാവ നിര്‍മാണത്തില്‍ വിസ്മയമായി പ്ലസ് വണ്‍ വിദ്യാര്‍ഥിനി മഞ്ജുഷ; കരവിരുതില്‍ തെളിയുന്നത് മികച്ച രൂപങ്ങള്‍

സ്‌കൂള്‍ തലത്തില്‍ വിവിധ മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. എറണാകുളത്ത് വെച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ പ്രവൃത്തി പരിചയമേളയില്‍ മഞ്ജുഷയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. ഇത് വലിയ നേട്ടമായാണ് ഈ വിദ്യര്‍ഥിനി കാണുന്നത്. ബേക്കൂര്‍, ചെര്‍ക്കള, മിയാപദവ് എന്നിവിടങ്ങളില്‍ നടന്ന സ്‌കൂള്‍ കലോത്സവങ്ങളില്‍ എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. യക്ഷഗാന കിരീട മാതൃകയും നിര്‍മിച്ച് വരികയാണ്. സഹോദരന്‍ മനീഷ് മംഗ്‌ളൂറില്‍ ബി എസ് സി വിദ്യാര്‍ഥിയാണ്.



Keywords:  Latest-News, Kerala, Kasaragod, Top-Headlines, Video, Kalolsavam, School-Kalolsavam, Student, Entertainment, Manjusha, Plus One student, proved skill in doll making.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia