city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാച്ചിക്കുറുക്കിയ വാക്കുകളില്‍ ജനങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ശങ്കര്‍ റൈ; പിന്നിട്ട ചെമ്മണ്‍ പാതകളെ വീണ്ടും ചുവപ്പിച്ചെടുക്കാം എന്ന പ്രതീക്ഷയില്‍ ഇടതു മുന്നണി; സ്ഥാനാര്‍ത്ഥിയോടൊപ്പം കാസര്‍കോട് വാര്‍ത്ത

മഞ്ചേശ്വരം: (www.kasargodvartha.com 17.10.2019) പ്രകമ്പനം കൊള്ളിക്കുന്ന പ്രസംഗമല്ല. കാച്ചിക്കുറുക്കിയ വാക്കുകളില്‍ ജനങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പ്രകൃതം. കളിയറിയുന്ന കളിക്കാരനെ പോലെ മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ നിറഞ്ഞാടുകയാണ് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ മാസ്റ്റര്‍. സ്വതസിദ്ധമായ ശൈലിയില്‍ തെരെഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ സ്ഥാനാര്‍ത്ഥിയെ കാണാനും കൂടെ നിന്ന് സെല്‍ഫിയെടുക്കാനും ഓരോ പ്രചരണ കേന്ദ്രത്തിലും തിരക്കു തന്നെ. കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ ബഹുമുഖ പ്രതിഭ എന്ന മുഖം ചാര്‍ത്തികിട്ടിയ ശങ്കര്‍ റൈ മാസ്റ്ററുടെ സാന്നിധ്യത്തോടെ മഞ്ചേശ്വരത്ത് അനായാസ വിജയം നേടുമെന്ന ബിജെപിയുടേയും യുഡിഎഫിന്റയും പ്രചരണത്തിന് മങ്ങലേറ്റ മട്ടാണ്.

കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എല്‍ഡിഎഫിന് ഇത്തവണ പ്രതീക്ഷകള്‍ കുന്നോളമാണ്. പാലാ ആവര്‍ത്തിക്കുമെന്ന അവകാശവാദമാണ് ഇപ്പോള്‍ മഞ്ചേശ്വരത്തിന്റെ മുക്കിലും മൂലയിലും എല്‍ഡിഎഫ് ഉയര്‍ത്തുന്നത്. ഇതിന് പുറമേ എണ്ണ ഇട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ പ്രവര്‍ത്തകരുമുണ്ട്. മണ്ഡലത്തില്‍ ഇടതു മുന്നണിയുടെ പ്രചരണവും മറ്റു മുന്നണികള്‍ക്കൊപ്പം തന്നെ ബഹുദൂരം മുന്നിലാണെന്ന് പറയാം.


ബുധനാഴ്ച സ്ഥാനാര്‍ത്ഥി പര്യടനം ആരംഭിച്ചത് മംഗല്‍പാടി പഞ്ചായത്തിലെ കോടിബയല്‍ കോളനിയില്‍ നിന്നാണ്. തുടര്‍ന്ന് ചെറുഗോളി, സോങ്കാല്‍, ബേക്കൂര്‍, കണ്ണാടിപ്പാറ, തുടങ്ങി 19 കേന്ദ്രങ്ങളില്‍ ആകെ പ്രചരണം നടത്തി. മണ്ഡലത്തില്‍ സുപരിചിതനായ സ്ഥാനാര്‍ത്ഥിക്ക് വഴിനീളെ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സ്വീകരണമാണ് ലഭിച്ചത്. പിന്നിട്ട ചെമ്മണ്‍ പാതകളെയെല്ലാം ഇത്തവണ വീണ്ടും ചുവപ്പിച്ചെടുക്കാം എന്ന ഉറച്ച പ്രതീക്ഷയിലാണ് ഇടതു മുന്നണി നേതൃത്വവും. ഇതിന് കരുത്തു പകരുവാന്‍ മുഖ്യമന്ത്രിയടക്കമുള്ള നേതൃനിരയും മണ്ഡലത്തില്‍ എത്തിക്കഴിഞ്ഞു. സംസ്ഥാന നേതാക്കളെല്ലാം നിരന്തരം ഇവിടെ സന്ദര്‍ശിച്ച് പ്രചരണത്തിന്റെ ചൂടും ചൂരും നില നിര്‍ത്തുവാന്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്.

മഞ്ചേശ്വരത്ത് ഉള്‍പ്പെടെ ജനകീയ വിഷയങ്ങളില്‍ ഇടപെടാന്‍ നേരമില്ലാത്തവരാണ് കോണ്‍ഗ്രസെന്ന് ഇടതു മുന്നണി ആരോപിക്കുന്നു. ബിജെപി ഉയര്‍ത്തുന്ന വര്‍ഗീയ പ്രചാരണത്തിന് ഇന്ധനം പകരുക മാത്രമാണ് കോണ്‍ഗ്രസ്. അതുകൊണ്ടാണ് ഇടതു മുന്നണി സ്ഥാനാര്‍ഥി എം ശങ്കര്‍ റൈയെ കേന്ദ്രീകരിച്ച് ഇരുകൂട്ടരും അപവാദപ്രചാരണങ്ങള്‍ നടത്തുന്നത്. വര്‍ഗീയ പ്രചാരണങ്ങളെ അതിജീവിക്കാനുള്ള കരുത്ത് മഞ്ചേശ്വരത്തെ പുരോഗമനപ്രസ്ഥാനത്തിനുണ്ട് എന്നും നേതാക്കള്‍ അവകാശപ്പെടുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കോണ്‍ഗ്രസ് ബദലാകുമെന്ന വ്യാജ പ്രതീക്ഷ നല്‍കിയാണ് മുതലെടുത്തത്. ഈ സാഹചര്യം ഇപ്പോള്‍ നിലവിലില്ല. പാലായില്‍ ഇടതുപക്ഷം നേടിയ അട്ടിമറി വിജയമാണ് ഇതിന് തെളിവ്. ഇത് മഞ്ചേശ്വരത്തും ആവര്‍ത്തിക്കും. മഞ്ചേശ്വരത്ത് ഇടതുപക്ഷം ജയിക്കാനിടയില്ലെന്ന പ്രചാരണം ഈ നാട്ടിലെ ജനങ്ങളെ അപമാനിക്കുന്നതിന് സമമാണ്. കക്ഷിരാഷ്ട്രീയഭേദമില്ലാതെയാണ് നാട്ടുകാര്‍ ശങ്കര്‍ റൈയോടുള്ള സ്‌നേഹവായ്പ് പ്രകടമാക്കുന്നത്. മഞ്ചേശ്വരത്ത് എല്‍ഡിഎഫ് ഉജ്വല ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ഓരോ പ്രചരണ കേന്ദ്രത്തിലും നേതാക്കള്‍ ആവര്‍ത്തിക്കുന്നു.

അധ്യാപകനും യക്ഷഗാനം കലാകാരനും സാംസ്‌കാരിക പ്രവര്‍ത്തകനും ബഹുഭാഷാ പണ്ഡിതനുമൊക്കെയായ ശങ്കര്‍ റൈ മാസ്റ്ററുടെ ജനകീയ മുഖത്തിലൂടെ, വലതു പക്ഷത്തിന്റെ ഉറച്ച കോട്ടയായ മഞ്ചേശ്വരം പിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടതു പക്ഷം. ബിജെപിക്കും വലീയ സ്വാധീനമുള്ള മണ്ഡലത്തില്‍ നിലവില്‍ മൂന്നാം സ്ഥാനത്ത് നിന്നും വിജയത്തിലേക്കുള്ള ദൂരം വലിയ കടമ്പ തന്നെയാണ്. അതുകൊണ്ടു തന്നെ അടിത്തട്ടിലുള്ള പ്രചരണത്തിനാണ് പ്രാധാന്യം നല്‍കുന്നത്. 2006 ആവര്‍ത്തിക്കുമെന്ന പ്രതീക്ഷകളില്‍ ഇടതു മുന്നണി ഇടം വലം നോക്കാതെ രംഗത്തിറങ്ങിയതോടെ കടുത്ത ത്രികോണ മത്സരത്തിനാണ് മഞ്ചേശ്വരം സാക്ഷ്യം വഹിക്കുന്നത്.

കാച്ചിക്കുറുക്കിയ വാക്കുകളില്‍ ജനങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ശങ്കര്‍ റൈ; പിന്നിട്ട ചെമ്മണ്‍ പാതകളെ വീണ്ടും ചുവപ്പിച്ചെടുക്കാം എന്ന പ്രതീക്ഷയില്‍ ഇടതു മുന്നണി; സ്ഥാനാര്‍ത്ഥിയോടൊപ്പം കാസര്‍കോട് വാര്‍ത്ത


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  news, kasaragod, Kerala, LDF, UDF, BJP, Manjeshwaram, Pinarayi-Vijayan, by-election, Top-Headlines,  manjeswaram by election: kasargod vartha team with ldf candidate

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia