city-gold-ad-for-blogger
Aster MIMS 10/10/2023

Robbery | യുവതിയുടെ മാല പൊട്ടിച്ചോടിയ മോഷ്ടാവ് ആളുകള്‍ പിന്തുടര്‍ന്നപ്പോള്‍ ട്രാന്‍സ്‌ഫോര്‍മറില്‍ ചാടിക്കയറി; കരിഞ്ഞു പോകാതിരുന്നത് നാട്ടുകാര്‍ ഇക്കാര്യം ചെയ്തത് കൊണ്ട്! ദൃശ്യങ്ങള്‍ വൈറല്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com) യുവതിയുടെ മാല പൊട്ടിച്ചയാളെ ആളുകള്‍ പിന്തുടര്‍ന്നപ്പോള്‍ ഓടി ട്രാന്‍സ്‌ഫോര്‍മറിന് മുകളില്‍ ചാടിക്കയറി. പരിസരത്തുണ്ടായിരുന്നവര്‍ ഫ്യൂസ് വലിച്ചത് കൊണ്ട് വന്‍ ദുരന്തം ഒഴിവായി. കാഞ്ഞങ്ങാട് മാവുങ്കാലിലാണ് സംഭവം. മോഷ്ടാവ് ട്രാന്‍സ്‌ഫോര്‍മറിന് മുകളില്‍ കയറിയ ഉടനെ തന്നെ പ്രദേശവാസികള്‍ വൈദ്യുത ബന്ധം വിച്ഛേദിച്ചതിനാല്‍ ഇയാള്‍ കരിഞ്ഞ് പോകാതെ രക്ഷപ്പെട്ടു. പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ ഊര്‍ന്ന് കബിയില്‍ തൂങ്ങി.
            
Robbery | യുവതിയുടെ മാല പൊട്ടിച്ചോടിയ മോഷ്ടാവ് ആളുകള്‍ പിന്തുടര്‍ന്നപ്പോള്‍ ട്രാന്‍സ്‌ഫോര്‍മറില്‍ ചാടിക്കയറി; കരിഞ്ഞു പോകാതിരുന്നത് നാട്ടുകാര്‍ ഇക്കാര്യം ചെയ്തത് കൊണ്ട്! ദൃശ്യങ്ങള്‍ വൈറല്‍

വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എത്തിയ പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും സാന്നിധ്യത്തില്‍ മോഷ്ടാവിനെ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും അപകടം കൂടാതെ താഴെ ഇറക്കുകയായിരുന്നു. അതേസമയം ബിഹാര്‍ സ്വദേശിശായ ഇയാള്‍ മാനസീക പ്രശ്നങ്ങള്‍ ഉള്ളയാളാണെന്നും മാല മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നതിന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
         
Robbery | യുവതിയുടെ മാല പൊട്ടിച്ചോടിയ മോഷ്ടാവ് ആളുകള്‍ പിന്തുടര്‍ന്നപ്പോള്‍ ട്രാന്‍സ്‌ഫോര്‍മറില്‍ ചാടിക്കയറി; കരിഞ്ഞു പോകാതിരുന്നത് നാട്ടുകാര്‍ ഇക്കാര്യം ചെയ്തത് കൊണ്ട്! ദൃശ്യങ്ങള്‍ വൈറല്‍

ഹൊസ്ദുര്‍ഗ് എസ്‌ഐ ശരത്, പൊലീസുകാരായ രാജനീഷ്, വിഷ്ണു പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് യുവാവിനെ താഴെ ഇറക്കിയത്. യുവാവിനെ പിന്നീട് അമ്പലത്തറ സ്‌നേഹലയത്തില്‍ പാര്‍പിച്ചു.



Keywords:  Latest-News, Kerala, Kasaragod, Top-Headlines, Crime, Robbery, Kanhangad, Video, Electricity, Police, Viral-Video, Man jumped into transformer as people chased him.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL