ലോറി ബൈക്കിലേക്ക് പാഞ്ഞു കയറി, ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
Aug 26, 2019, 15:25 IST
കാസര്‍കോട്:(www.kasargodvartha.com 26/08/2019) ലോറി ബൈക്കിലേക്ക് പാഞ്ഞു കയറി യാത്രക്കാരന് ഗുരുതര പരിക്ക്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിന് സമീപം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. പഴയ പ്രസ് ക്ലബ് ജംഗ്ഷനില്‍ നിന്നും പുതിയ ബസ് സ്റ്റാന്റിലേക്ക് വരികയായിരുന്നു ബൈക്കും ലോറിയും.
പെട്ടന്ന് ലോറി ബൈക്കില്‍ ഇടിക്കുകയും ലോറിയുടെ മുന്‍ ടയര്‍ നിലത്തു വീണ ബൈക്കിന്റെ മുകളിലേക്ക് കയറി ഇറങ്ങുകയും ചെയ്തു. ബൈക്ക് യാത്രക്കാരന്റെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത്. അപകടം ഉണ്ടായതോടെ ലോറി ഡ്രൈവര്‍ ഇറങ്ങി ഓടി. ചെമ്മനാട് സ്വദേശി രമേശന്‍ എന്ന യുവാവിനാണ് പരിക്കേറ്റത് എന്നാണ് സംശയം. പരിക്കേറ്റ യാത്രക്കാരനെ നാട്ടുക്കാരും പോലീസും ചേര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Accident, Injured, Hospital, Natives, Police, Lorry, Bike,Man injured in accident