city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Seminar | എസ്എംഎഫിന്റെയും ജംഇയ്യതുല്‍ ഖുത്വബാഇന്റെയും സംയുക്താഭിമുഖ്യത്തില്‍ മഹല്ല് ശാക്തീകരണ സെമിനാര്‍ ബുധനാഴ്ച ഹൊസങ്കടിയില്‍

കാസര്‍കോട്: (www.kasargodvartha.com) മഞ്ചേശ്വരം മണ്ഡലം സമസ്ത കേരള സുന്നി മഹല്‍ ഫെഡറേഷന്റെയും ജംഇയ്യതുല്‍ ഖുത്വബാഇന്റെയും സംയുക്താഭിമുഖ്യത്തില്‍ ബുധനാഴ്ച രാവിലെ 10 മണിക്ക് ഹൊസങ്കടി ഗ്രാന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് മഹല്‍ ശാക്തീകരണ സെമിനാര്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുസ്ലിം വിവാഹങ്ങളില്‍ അധികരിച്ചുവരുന്ന ധൂര്‍ത്തും അനാചാരങ്ങളും തടയുക, ലഹരിക്കും മയക്കുമരുന്നിനുമെതിരെ സമൂഹത്തെ ബോധവല്‍ക്കരിക്കുക, വിദ്യാഭ്യാസ പരിഷ്‌കരണത്തിന്റെ മറവില്‍ വളരുന്ന തലമുറയില്‍ മതനിരാസം കുത്തിവക്കുന്നത് ഉപരോധിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി മണ്ഡലത്തിലെ നൂറില്‍ പരം മഹല്ല് ഭാരവാഹികളെ പങ്കെടുപ്പിച്ചുള്ളതാണ് സെമിനാര്‍.
           
Seminar | എസ്എംഎഫിന്റെയും ജംഇയ്യതുല്‍ ഖുത്വബാഇന്റെയും സംയുക്താഭിമുഖ്യത്തില്‍ മഹല്ല് ശാക്തീകരണ സെമിനാര്‍ ബുധനാഴ്ച ഹൊസങ്കടിയില്‍

സംസ്ഥാന കമിറ്റിയുടെ ഇത്തിഹാദ് 2.0 യുടെ മണ്ഡലം സംഗമം കൂടിയാണ് സെമിനാര്‍. ഒമ്പത് മണിക്ക് വിവിധ പഞ്ചായത് സെക്രടറിമാരുടെ നേതൃത്വത്തില്‍ എട്ട് കൗണ്ടറുകളിലായി പ്രതിനിധികളുടെ രജിസ്ട്രേഷന്‍ നടക്കും. സമസ്ത മുശാവറ അംഗം തൊട്ടി മാഹിന്‍ മുസ്ലിയാര്‍ പതാക ഉയര്‍ത്തും. കുമ്പോല്‍ സയ്യിദ് കെഎസ് അലി തങ്ങള്‍ പ്രാര്‍ഥന നടത്തും. തുടര്‍ന്ന് എസ്എംഎഫ് പ്രസിഡന്റ് യുഎം അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത ജനറല്‍ സെക്രടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. എകെഎം അശ്റഫ് എംഎല്‍എ മുഖ്യാതിഥി ആയിരിക്കും. മണ്ഡലം വര്‍കിംഗ് പ്രസിഡന്റ് ചേരാല്‍ സിറാജുദ്ദീന്‍ ഫൈസി സ്വാഗതം പറയും.
         
Seminar | എസ്എംഎഫിന്റെയും ജംഇയ്യതുല്‍ ഖുത്വബാഇന്റെയും സംയുക്താഭിമുഖ്യത്തില്‍ മഹല്ല് ശാക്തീകരണ സെമിനാര്‍ ബുധനാഴ്ച ഹൊസങ്കടിയില്‍

അബ്ദുല്‍ മജീദ് ബാഖവി, ഖാസി അഹ്മദ് മുസ്ലിയാര്‍ പാത്തൂര്‍, അബ്ദുല്‍ ഹമീദ് മദനി എന്നിവര്‍ പ്രഭാഷണം നടത്തും. പിസി ഉമര്‍ മൗലവി വയനാട് വിഷയാവതരണം നടത്തും. സയ്യിദ് അത്വാവുല്ലാഹ് തങ്ങള്‍, സയ്യിദ്
ഹാദി തങ്ങള്‍, സയ്യിദ് സെയ്ഫുല്ലാഹ് തങ്ങള്‍, എംഎഎച് മഹമൂദ് ഹാജി, ബിഎസ് ഇബ്രാഹീം, എംകെ അലി മാസ്റ്റര്‍, അബ്ദുല്‍ മജീദ് ദാരിമി, ഖാലിദ് ബാഖവി, കജ മുഹമ്മദ് ഫൈസി, ടിഎ മൂസ, കടമ്പാര്‍ അബ്ദുര്‍ റഹ്മാന്‍ ഹാജി, പിബി അബൂബകര്‍, അബ്ദുര്‍ റസ്സാഖ് മുസ്ലിയാര്‍, ഉമര്‍, ബശീര്‍ മാസ്റ്റര്‍, വിഎം ഫാറൂഖ് ഹാജി, ജുനൈദ് ഫൈസി, റഊഫ് ഫൈസി, നാസിര്‍ ഫൈസി പ്രസംഗിക്കും. സെമിനാറിന്റെ മുന്നോടിയായി ഹൊസങ്കടിയില്‍ വിളംബര ജാഥ നടക്കും.


വാര്‍ത്താസമ്മേളനത്തില്‍ ചേരാല്‍ സിറാജുദ്ദീന്‍ ഫൈസി, എംകെ അലി മാസ്റ്റര്‍, ബിഎസ് ഇബ്രാഹീം, കജ മുഹമ്മദ് ഫൈസി, ഉമര്‍, എച് എം അബ്ദുല്ല മദനി എന്നിവര്‍ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, SKSSF, Press Meet, Video, Seminar, Religion, Mahal empowerment seminar on Wednesday.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia