ട്രാഫിക്ക് സുരക്ഷാ പാളിച്ച വീണ്ടും ഒരാളെ കൂടി അപകടത്തിലാക്കി; ദിശതെറ്റിയോടിയ ലോറി സ്കൂട്ടറിലിടിച്ച് ചുമട്ട് തൊഴിലാളിക്ക് ഗുരുതരം
May 8, 2019, 13:06 IST
കാസര്‍കോട്: (www.kasargodvartha.com 08.05.2019) ട്രാഫിക്ക് സുരക്ഷാ പാളിച്ച വീണ്ടും ഒരാളെ കൂടി അപകടത്തിലാക്കി. ദിശതെറ്റിയോടിയ ലോറി സ്കൂട്ടറിലിടിച്ച് ചുമട്ട് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ചൗക്കി കമ്പാര്‍ സ്വദേശിയായ അബൂബക്കര്‍ എന്ന അല്‍ത്താഫാണ് അപകടത്തില്‍ പെട്ടത്.
ബുധനാഴ്ച രാവിലെ ഏഴു മണിയോടെ ജോലിക്ക് പോകുമ്പോള്‍ കര്‍ണാടക രജിസ്ട്രേഷന് ലോറി അമിത വേഗതയില്‍ ദിശതെറ്റിയോടി വന്ന് അബൂബക്കര്‍ എന്ന അല്‍ത്താഫ് സഞ്ചരിച്ചിരുന്ന ആക്റ്റീവ സ്കൂട്ടറിലിടിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തി ഉടന്‍ തന്നെ അല്‍ത്താഫിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അടുത്തിടെ കറന്തക്കാട് ദേശീയപാതയില്‍ സ്കൂട്ടറില്‍ കാറിടിച്ച് എരിയാല്‍ ബ്ലാര്‍ക്കോട് സ്വദേശിയും ഇ വൈ സി സി ക്ലബ്ബിന്റെ ക്രിക്കറ്റ് താരവുമായ അഹ്റാസ് (22) ദാരുണമായി മരണപ്പെട്ടതിന്റെ ഞെട്ടല്‍ മാറുന്നതിന് തൊട്ടുപിന്നാലെയാണ് ട്രാഫിക്ക് സുരക്ഷാ പാളിച്ച കാരണം വീണ്ടും അപകടമുണ്ടാക്കിയത്. റോഡില്‍ സുരക്ഷാ ബോര്‍ഡുകളും അപകട മുന്നറിയിപ്പും ഇല്ലാത്തതാണ് ഇവിടെ അപകടം വര്‍ദ്ധിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. അരയ്ക്ക് താഴെയും ഇരുകൈകാലുകള്ക്കുമാണ് ഗുരുതരമായി പരിക്കേറ്റത്.
< !- START disable copy paste -->

Keywords: Kerala, news, Accident, Bike, Lorry, Karandakkad, Youth, Lorry collides with Scooter, Man hospitalized with critical injuries.