city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Library Council | അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ ജനചേതന സാംസ്‌കാരിക യാത്രയുമായി ലൈബ്രറി കൗണ്‍സില്‍; ഡിസംബര്‍ 22ന് മഞ്ചേശ്വരത്ത് നിന്ന് തുടക്കം

കാസര്‍കോട്: (www.kasargodvartha.com) കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ രണ്ട് മേഖലകളിലായി 'അന്ധവിശ്വാസങ്ങള്‍ അനാചാരങ്ങള്‍ അകറ്റാന്‍, ശാസ്ത്ര വിചാരം പുലരാന്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ഡിസംബര്‍ 22 മുതല്‍ 30 വരെ ജനചേതനയാത്ര സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്ന ഉത്തരമേഖല ജാഥയ്ക്ക് സംസ്ഥാന പ്രസിഡണ്ട് ഡോ. കെവി കുഞ്ഞികൃഷ്ണനും അരുവിപ്പുറത്ത് നിന്ന് ആരംഭിക്കുന്ന ദക്ഷിണ മേഖല ജാഥയ്ക്ക് സംസ്ഥാന സെക്രടറി വികെ മധുവും നേതൃത്വം നല്‍കും.
      
Library Council | അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ ജനചേതന സാംസ്‌കാരിക യാത്രയുമായി ലൈബ്രറി കൗണ്‍സില്‍; ഡിസംബര്‍ 22ന് മഞ്ചേശ്വരത്ത് നിന്ന് തുടക്കം

നിവിന്‍ പനയാലാണ് ഉത്തരമേഖല ജാഥയുടെ മാനജര്‍. ഡിസംബര്‍ 30ന് രണ്ട് ജാഥകളും തൃശൂരില്‍ സാംസ്‌കാരിക റാലിയോടെ സംഗമിക്കും. ജാഥയുടെ വരവറിയിക്കാന്‍ ഡിസംബര്‍ 16 മുതല്‍ 19 വരെ ഓരോ ലൈബ്രറിയും കേന്ദ്രീകരിച്ച് വിളംബര ജാഥകള്‍ നടന്നുകഴിഞ്ഞു. ഉത്തരമേഖല ജാഥ രാഷ്ട്രകവി ഗോവിന്ദപ്പയുടെ സ്മാരകമായ മഞ്ചേശ്വരത്തെ ഗിളിവിണ്ടുവില്‍ 22ന് വൈകുന്നേരം മൂന്ന് മണിക്ക് സിനിമ സംവിധായകന്‍ ഷാജി എന്‍ കരുണ്‍ ഉദ്ഘാടനം ചെയ്ത് ജാഥാ ക്യാപ്റ്റന്‍ ഡോ. കെവി കുഞ്ഞികൃഷ്ണന് പതാക കൈമാറും.
          
Library Council | അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ ജനചേതന സാംസ്‌കാരിക യാത്രയുമായി ലൈബ്രറി കൗണ്‍സില്‍; ഡിസംബര്‍ 22ന് മഞ്ചേശ്വരത്ത് നിന്ന് തുടക്കം

ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് കെവി കുഞ്ഞിരാമന്‍ അധ്യക്ഷത വഹിക്കും. സെക്രടറി ഡോ. പി പ്രഭാകരന്‍ സ്വാഗതം പറയും. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ മുന്‍ ഡയറക്ടര്‍ സി ബസവലിംഗ മുഖ്യാതിഥിയായിരിക്കും. പ്രൊഫ. എംഎം നാരായണന്‍ മുഖ്യപ്രഭാഷണം നടത്തും. എകെഎം അശ്‌റഫ് എംഎല്‍എ ജാഥാംഗങ്ങളെ സ്വീകരിക്കും. കെആര്‍ ജയാനന്ദ അനുസ്മരണ പ്രഭാഷണം നടത്തും. അപ്പുക്കുട്ടന്‍, ജമീല സിദ്ദീഖ്, നാരായണ നായിക്, ഗോള്‍ഡന്‍ അബ്ദുര്‍ റഹ്മാന്‍, കെ കമലാക്ഷി, ഷമീന, സുന്ദരി ആര്‍ ഷെട്ടി, ജീന്‍ ലാവിന മോന്തേരോ, പ്രൊഫാ. കെ മുഹമ്മദ് അലി, ഉമേഷ് സാലിയന്‍, ഡി കമലാക്ഷ എന്നിവര്‍ സംസാരിക്കും. പിവികെ പനയാല്‍ നന്ദി പറയും. തുടര്‍ന്ന് കലാപരിപാടികള്‍ ഉണ്ടായിരിക്കും.

ക്യാപ്റ്റന്‍, മാനജര്‍ എന്നിവര്‍ക്ക് പുറമെ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂടീവ് അംഗങ്ങളായ മനയത്ത് ചന്ദ്രന്‍, കെ ചന്ദ്രന്‍, വികെ ജയപ്രകാശ്, എ രമേശ് കുമാര്‍, എന്‍ പ്രമോദ് ദാസ്, എടി ഷണ്‍മുഖന്‍, തങ്കം ടീചര്‍, ടിബി ശാലിനി എന്നിവര്‍ ജാഥയിലെ സ്ഥിരാംഗങ്ങളായിരിക്കും. 23 ന് കുണ്ടംകുഴി, ചോയ്യംകോട്, നീലേശ്വരം എന്നീ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ജാഥ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിലേക്ക് കടന്ന് തളിപ്പറമ്പില്‍ സമാപിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ. പി പ്രഭാകരന്‍, അഹ്മദ് ഹുസൈന്‍, പി ദാമോദരന്‍, ഡി കമലാക്ഷ, പിവികെ പനയാല്‍ എന്നിവര്‍ പങ്കെടുത്തു.



Keywords:  Latest-News, Kerala, Kasaragod, Top-Headlines, Press Meet, Manjeshwaram, Video, Rally, Library Council's Janachetana Yatra Starting from Manjeswaram on 22nd.  
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia