ലയം കലാക്ഷേത്രം എൽ പി, യു പി വിദ്യാർഥികൾക്കായി ഒരു വർഷം നീണ്ടുനിൽക്കുന്ന സൗജന്യ പഠനക്ലാസുകൾ ആരംഭിക്കുന്നു; അപേക്ഷിക്കേണ്ടതിങ്ങനെ
Jan 15, 2022, 21:18 IST
കാസർകോട്: (www.kasargodvartha.com 15.01.2022) പയ്യന്നൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഗീത, നൃത്ത, ചിത്രകലാ വിദ്യാലയമായ ലയം കലാക്ഷേത്രം എൽ പി, യു പി വിദ്യാർഥികൾക്കായി ഒരു വർഷം നീണ്ടുനിൽക്കുന്ന സൗജന്യ പഠനക്ലാസുകൾ ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഓൺലൈനായി ആരംഭിക്കുന്ന ക്ലാസുകളിൽ രാജൻ കരിവെള്ളൂർ ശാസ്ത്രീയ സംഗീതത്തിലും, കലാമണ്ഡലം വനജാരാജൻ ശാസ്ത്രീയ നൃത്തത്തിലും ക്ലാസുകൾ കൈകാര്യം ചെയ്യും. ഫെബ്രുവരി ഒന്നിന് ആരംഭിച്ച് 2023 ഫെബ്രുവരിയിൽ അവസാനിക്കുന്ന ഈ ക്ലാസുകൾക്ക് അഡ്മിഷൻ ഫീസ്, റെജിസ്ട്രേഷൻ ഫീസ്, ട്യൂഷൻ ഫീസ് തുടങ്ങിയവ ഈടാക്കുന്നതല്ല.
വിശദ വിവരങ്ങളും, അപേക്ഷ ഫോറവും layamkalakshethram(dot)com എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ ഡയറക്ടർ, ലയം കലാക്ഷേത്രം, സൗത് ബസാർ, പയ്യന്നൂർ, കണ്ണൂർ ജില്ല എന്ന വിലാസത്തിൽ ജനുവരി 22നു മുമ്പ് ലഭിക്കേണ്ടതാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ രാജൻ കരിവെള്ളൂർ, കലാമണ്ഡലം വനജാരാജൻ, സുധീർ മാവില, അനുസന്തോഷ് എന്നിവർ പങ്കെടുത്തു.
Keywords: Kasaragod, Kerala, News, Press meet, Video, Students, Application, Online-registration, Post Office, Layam Kalakshetra is launching one year free classes for LP and UP students.
< !- START disable copy paste -->