വിലകൊടുത്ത് വാങ്ങിച്ച 62 സെന്റ് സ്ഥലത്ത് 11 വര്‍ഷമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുന്നില്ല; സ്‌കൂള്‍ സംരക്ഷണസമിതിക്കെതിരെ ആരോപണവുമായി സ്ഥലഉടമകള്‍ രംഗത്ത്, പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഇടതുപക്ഷമെന്നും പരാതി
Jul 29, 2019, 14:36 IST
കാസര്‍കോട്: (www.kasargodvartha.com 29.07.2019) വിലകൊടുത്ത് വാങ്ങിച്ച 62 സെന്റ് സ്ഥലത്ത് 11 വര്‍ഷമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുന്നില്ലെന്ന് പരാതി. സ്‌കൂള്‍ സംരക്ഷണസമിതി എന്ന ഒരുകൂട്ടം ആളുകളുടെ അനാവശ്യമായ ഇടപെടലുകളാണ് ഇതിന് കാരണമെന്ന് സ്ഥലഉടമകള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. വെള്ളരിക്കുണ്ട് തായന്നൂര്‍ കാലിച്ചാനടുക്കത്തുള്ള ഗവണ്‍മെന്റ് ഹൈസ്‌കൂളിന്റെ സ്ഥലത്തിനു ചേര്‍ന്നുള്ള സ്ഥലത്തിന്റെ ഉടമകളാണ് സ്‌കൂള്‍ സംരക്ഷണ സമിതിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
2000 ന് മുമ്പ് തങ്ങള്‍ ആറു പേര്‍ സ്‌കൂളിന്റെ ഗ്രൗണ്ടിനോട് ചേര്‍ന്നുള്ള 62 സെന്റ് സ്ഥലം പല ജന്മിമാരില്‍ നിന്നും വിലകൊടുത്തു വാങ്ങിയതായും ഈ സ്ഥലത്തിന് വാങ്ങിയ നാള്‍ മുതല്‍ ഭൂനികുതി അടച്ചു വരികയാണെന്നും ഉടമകള്‍ പറയുന്നു. ഇതില്‍ വി കണ്ണന്‍ എന്നയാള്‍ സ്ഥലത്ത് കെട്ടിടംപണിയുന്നതിനായി കോടോം-ബേളൂര്‍ പഞ്ചായത്തില്‍ നിന്നും 2008 ല്‍ പെര്‍മിറ്റ് എടുത്ത് നിര്‍മ്മാണം തുടങ്ങി. സാമ്പത്തിക ബുദ്ധിമുട്ട് നിനച്ചിരിക്കാതെ വന്നതിനാല്‍ കെട്ടിടം പണി പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല. പിന്നീട് 2011 ന് പണി പുനരാരംഭിച്ചപ്പോള്‍ സ്‌കൂള്‍ സംരക്ഷണ സമിതി എന്ന പേരില്‍ ഒരു കൂട്ടം ആളുകള്‍ വന്ന് പണി തടസപ്പെടുത്തുകയായിരുന്നുവെന്ന് ഉടമകള്‍ പറയുന്നു.
2000 ന് മുമ്പ് തങ്ങള്‍ ആറു പേര്‍ സ്‌കൂളിന്റെ ഗ്രൗണ്ടിനോട് ചേര്‍ന്നുള്ള 62 സെന്റ് സ്ഥലം പല ജന്മിമാരില്‍ നിന്നും വിലകൊടുത്തു വാങ്ങിയതായും ഈ സ്ഥലത്തിന് വാങ്ങിയ നാള്‍ മുതല്‍ ഭൂനികുതി അടച്ചു വരികയാണെന്നും ഉടമകള്‍ പറയുന്നു. ഇതില്‍ വി കണ്ണന്‍ എന്നയാള്‍ സ്ഥലത്ത് കെട്ടിടംപണിയുന്നതിനായി കോടോം-ബേളൂര്‍ പഞ്ചായത്തില്‍ നിന്നും 2008 ല്‍ പെര്‍മിറ്റ് എടുത്ത് നിര്‍മ്മാണം തുടങ്ങി. സാമ്പത്തിക ബുദ്ധിമുട്ട് നിനച്ചിരിക്കാതെ വന്നതിനാല്‍ കെട്ടിടം പണി പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല. പിന്നീട് 2011 ന് പണി പുനരാരംഭിച്ചപ്പോള്‍ സ്‌കൂള്‍ സംരക്ഷണ സമിതി എന്ന പേരില്‍ ഒരു കൂട്ടം ആളുകള്‍ വന്ന് പണി തടസപ്പെടുത്തുകയായിരുന്നുവെന്ന് ഉടമകള്‍ പറയുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി, റവന്യൂ മന്ത്രി, അന്നത്തെ ജില്ലാ കലക്ടര്‍ ജിതേന്ദ്രന്‍, എ ഡി എം എച്ച് ദിനേശന്‍ എന്നിവര്‍ക്ക് വി കണ്ണന്‍ പരാതി നല്‍കി. ഇതുകൂടാതെ അന്നത്തെ എം എല്‍ എയായിരുന്ന ഇപ്പോഴത്തെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്യാമളാദേവിക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകാതെ വന്നപ്പോള്‍ വി കണ്ണന്‍ ഹൊസ്ദുര്‍ഗ് മുന്‍സിഫ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും കേസില്‍ കണ്ണന് അനുകൂലമായി വിധിയുണ്ടാവുകയും ചെയ്തു. അതിനുശേഷം സ്ഥലം വി കണ്ണന് മാത്രം അവകാശപ്പെട്ടതാണെന്നും മറ്റാര്‍ക്കും തന്നെ ഈ സ്ഥലത്ത് പ്രവേശിക്കാന്‍ പാടില്ല എന്നും കോടതിവിധിയുണ്ടായി. ഇതനുസരിച്ച് കണ്ണന്‍ കെട്ടിടെ പണി തുടങ്ങിയപ്പോള്‍ സ്‌കൂള്‍ സംരക്ഷണ സമിതിക്കാര്‍ വന്ന് ഭീഷണിപ്പെടുത്തി പണി തടസപ്പെടുത്തുകയായിരുന്നുവെന്നും ഉടമകള്‍ പറയുന്നു.
ഇതിനുശേഷം ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ വരുന്ന സ്‌കൂള്‍ ആയതിനാല്‍ ജില്ലാ പഞ്ചായത്തിന് പരാതി സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് ബന്ധപ്പെട്ടവരെ വിളിച്ച് പല തവണ ഓഫീസിലും, സ്‌കൂളിലും ചര്‍ച്ച നടത്തി. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ താലൂക്ക് സര്‍വ്വേയര്‍ വന്ന് സ്‌കൂളിന്റെ സ്ഥലം അളന്നു തിട്ടപ്പെടുത്തിയതിനുശേഷം ജില്ലാ പഞ്ചായത്ത് എടുക്കുന്ന എന്ത് തീരുമാനവും സ്ഥലം ഉടമകളും, സ്‌കൂള്‍ സംരക്ഷണ സമിതിയും അംഗീകരിച്ചുകൊള്ളാമെന്ന് മിനുട്ട്‌സില്‍ രേഖപ്പെടുത്തുകയും ചെയ്തു. സ്ഥലം അളന്ന് തിട്ടപ്പെടുത്തിയതിനു ശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി എന്നിവരുടെ സാന്നിധ്യത്തില്‍ താലൂക്ക് സര്‍വ്വേയര്‍, ഇരുകക്ഷികളുടെയും മീറ്റിംഗില്‍ സ്‌കൂളിന് അവകാശപ്പെട്ട സ്ഥലം സ്‌കൂളിന്റെ കൈവശമുണ്ടെന്നും സ്‌കൂളിന്റെ സ്ഥലം ആരും കൈയ്യേറിയിട്ടില്ല എന്നും വിശദീകരിച്ചു. എന്നാല്‍ ഈ മീറ്റിംഗില്‍ സംരക്ഷണ സമിതിക്കാര്‍ സ്‌കൂളിന് സ്ഥലം നല്‍കിയ എ എം കുഞ്ഞികോമന്‍ നായര്‍ എഫ് പട്ടികയിലുള്ള 12.17 ഏക്കറോളം സ്ഥലം മുഴുവന്‍ അളന്ന് തിട്ടപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിച്ച് ജില്ലാ പഞ്ചായത്തിന്റെ ചെലവില്‍ താലൂക്ക് സര്‍വ്വേയറുടെ നേതൃത്വത്തില്‍ കമ്പ്യൂട്ടര്‍ സര്‍വ്വേ നടത്തി. ഇപ്രകാരം സര്‍വ്വേ നടത്തിയപ്പോഴും മുമ്പ് കണ്ടെത്തിയതുപോലെ തന്നെ സ്‌കൂള്‍ സ്ഥലം സ്‌കൂളിന്റെ കൈവശമുണ്ടെന്നും സംരക്ഷണ സമിതിക്കാര്‍ തര്‍ക്കമുന്നയിക്കുന്ന 62 സെന്റ് സ്ഥലം ഇപ്പോള്‍ കൈവശം വച്ചിരിക്കുന്ന ആറു പേരുടേതാണെന്നും അതില്‍ മറ്റാര്‍ക്കും അവകാശമില്ലെന്നും തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പഞ്ചായത്ത് ഈ വിഷയവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സബ്കമ്മിറ്റിയും ജില്ലാ പഞ്ചായത്ത് ഭരണസമിതിയും ഏകകണ്ഠമായി എടുത്ത തീരുമാനപ്രകാരം സ്‌കൂള്‍ സംബന്ധമായ സ്ഥലവുമായി തര്‍ക്കത്തിന് പരിഹാരം കണ്ടെത്തി തീരുമാനമെടുത്ത് ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നതായും ഉടമകള്‍ പറയുന്നു.
2017-18 വര്‍ഷം വരെയുള്ള നികുതിയായിരുന്നു സ്ഥലം ഉടമകള്‍ അടച്ചിരുന്നത്. സ്ഥലവുമായി ബന്ധപ്പെട്ട് തര്‍ക്കമുള്ളതിനാലും, ബാഹ്യസമ്മര്‍ദം വന്നതിനാലും വില്ലേജ് അധികൃതര്‍ 2018-19 വര്‍ഷത്തെ നികുതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ഉടമകള്‍ ആരോപിച്ചു. ഇതിനെതിരെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയതനുസരിച്ച് ജില്ലാകലക്ടര്‍ നികുതി സ്വീകരിക്കാന്‍ ഉത്തരവായെങ്കിലും നികുതി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. വീണ്ടും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയപ്പോള്‍ ജില്ലാ പഞ്ചായത്ത് പ്രശ്‌നത്തില്‍ ഇടപെട്ടതിനാല്‍ അവര്‍ എടുക്കുന്ന തീരുമാനമനുസരിച്ച് നികുതി സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തുന്നതാണെന്നുള്ള മറുപടി തായന്നൂര്‍ വില്ലേജ് ഓഫീസര്‍ മുഖാന്തിരം ലഭിച്ചു. ജില്ലാ പഞ്ചായത്ത് തര്‍ക്ക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയതനുസരിച്ച് സ്ഥലമുടമകള്‍ക്ക് നികുതി അടക്കുന്നതിന് തടസമില്ല എന്ന് അറിയിച്ചു. തുടര്‍ന്ന് 2018-19, 2019-20 വര്‍ങ്ങളിലെ നികുതി അടച്ചതായും സ്ഥലമുടമകള്‍ പറഞ്ഞു.
എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായതനുസരിച്ച് സ്ഥലമുടമകളില്‍ ഒരാളായ വി കണ്ണന്‍ തന്റെ സ്ഥലത്ത് കെട്ടിടം പണി തുടരുകയും ഗ്രൗണ്ട് ഫ്‌ളോറിന്റെ പണി പൂര്‍ത്തീകരിക്കുകയും ചെയ്തു. ബാക്കിപണി തുടരുമ്പോള്‍ വീണ്ടും സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ജില്ലാകലക്ടര്‍ക്ക് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ജില്ലാ കലക്ടര്‍ 30-ാം തീയ്യതിവരെ പണികള്‍ നിര്‍ത്തി വയ്ക്കാന്‍ വി കണ്ണന് നോട്ടീസ് നല്‍കിയിരിക്കുകയാണ്. സ്ഥലവുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ സ്ഥിതി മനസിലാക്കാതെയാണ് ജില്ലാ കലക്ടര്‍ ഇപ്രകാരം നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് ഉടമകള്‍ പറയുന്നു.
11 വര്‍ഷമായി വിലകൊടുത്ത് വാങ്ങിയ സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തികള്‍ നടത്താന്‍ സാധിക്കാത്തത് തങ്ങളെ മാനസികമായി തളര്‍ത്തിയിരിക്കുകയാണ്. സ്ഥലതര്‍ക്കത്തിന് ആദ്യം കോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടാവുകയും പിന്നീട് ജില്ലാ പഞ്ചായത്ത് ഇടപെട്ട് പലതവണ ചര്‍ച്ച നടത്തി സ്ഥലം അളന്ന് തിട്ടപ്പെടുത്തി സ്‌കൂളിന്റെ സ്ഥലം കൈയ്യേറിയിട്ടില്ല എന്ന് വളരെ സ്പഷ്ടമായി തീരുമാനം വന്നിട്ടും ചില ആളുകളുകള്‍ മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുവാന്‍ ശ്രമിക്കുകയാണെന്നും ഉടമകള്‍ ആരോപിച്ചു. ഇതിന് തെളിവായിട്ടുള്ള എല്ലാ രേഖകളും തങ്ങളുടെ കൈവശമുണ്ട്. എവിടെ വേണമെങ്കിലും ആരെ വേണമെങ്കിലും യഥാര്‍ത്ഥ രേഖകള്‍ കാണിക്കാനും വസ്തുതകള്‍ ബോധ്യപ്പെടുത്തുവാനും തയ്യാറാണെന്നും സ്ഥലഉടമകള്‍ പറയുന്നു. ഇടതുപക്ഷമാണ് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇതുസംബന്ധിച്ച് നേരത്തെ പാർട്ടിയുടെ മുഖപത്രത്തില്‍ തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ചതായും സ്ഥലഉടമകള്‍ ആരോപിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ സ്ഥല ഉടമകളായ വി കണ്ണന്‍, ജോണി മാത്യു, എ എസ് ഹമീദ്, രാജകുമാരന്‍ നായര്‍, അബ്ദുല്‍ ഹസീബ് എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, CPM, Press meet, complaint, school, Land dispute; Owners' allegation against School Conservation Committee
Keywords: Kasaragod, Kerala, news, Top-Headlines, CPM, Press meet, complaint, school, Land dispute; Owners' allegation against School Conservation Committee