കെ എസ് ആർ ടി സി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനം മാർച് 26ന് കാസർകോട്ട്; ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യും
Mar 24, 2022, 20:28 IST
കാസർകോട്: (www.kasargodvartha.com 24.03.2022) കെ എസ് ആർ ടി സി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനം മാർച് 26ന് കാസർകോട് ജീവൻ മാനസ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്നും ഒരുക്കങ്ങൾ പൂർത്തിയായതായും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യും. മുൻ എംഎൽഎ കെ കെ ദിവാകരൻ മുഖ്യപ്രഭാഷണം നടത്തും. എംഎൽഎമാരായ എൻ എ നെല്ലിക്കുന്ന്, അഡ്വ. സി എച് കുഞ്ഞമ്പു, ഐഎൻടിയുസി സംസ്‌ഥാന പ്രസിഡന്‍റ് ആർ ചന്ദ്രശേഖരൻ തുടങ്ങിയവർ സംബന്ധിക്കും.
പെന്‍ഷനില്‍ യാതൊരു വര്‍ധനവുമില്ലാതെ, ക്ഷാമാശ്വാസമില്ലാതെ ഈ വിലവര്‍ധനവിന്റേയും മഹാമാരിയുടേയും കാലത്ത് കഴിഞ്ഞ 11 വര്‍ഷമായി പെന്‍ഷന്‍കാര്‍ കഷ്ടപ്പെടുന്നു. ഉത്സവബത്ത പോലും കഴിഞ്ഞ മൂന്നു വര്‍ഷമായി ലഭിക്കുന്നില്ല. വെറും 1600 രൂപ മാത്രം പെന്‍ഷന്‍ വാങ്ങുന്ന എക്‌സ്-ഗ്രേഷ്യാ പെന്‍ഷന്‍കാരടക്കമുളളവരെ സര്‍കാരോ മാനജ്‌മെന്റോ കണ്ടില്ലന്ന് നടിക്കുന്നത് മനുഷ്യത്വപരമല്ലെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് കെ ജോണ്‍, ജനറല്‍ സെക്രടറി അഡ്വ. പി എ മുഹമ്മദ് അശ്‌റഫ്, ട്രഷറര്‍ എ കെ ശ്രീകുമാര്‍, എസ് ബാലകൃഷ്ണന്‍, എം നടരാജനാശാരി, വഞ്ചിയൂര്‍ ഗോപാലകൃഷ്ണന്‍, കെ രാജു, കെ സതീശന്‍ എന്നിവർ സംബന്ധിച്ചു.
Keywords: News, Kerala, Kasaragod, KSRTC, Pensioners, State, Conference, Video, Press meet, MLA, Inauguration, KSRTC Pensioners, KSRTC Pensioners' Organization State Conference on March 26 at Kasargod.
< !- START disable copy paste -->