Land Controversy | കൊമ്പനടുക്കത്തെ ഭൂമി വിവാദം: പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളെന്ന് മാഹിൻ ശംനാട് സ്മാരക സ്കൂൾ സമിതി; 'ആരോപണങ്ങൾ പൂർണമായും വസ്തുതാ വിരുദ്ധം'
Aug 19, 2022, 17:04 IST
കാസർകോട്: (www.kasargodvartha.com) ചെമ്മനാട് ജമാഅത് കമിറ്റി പ്രസിഡൻ്റ് കൂടിയായ മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സിടി അഹ്‌മദ് അലി കൊമ്പനടുക്കം മഹല്ലിന് അവകാശപ്പെട്ട ഭൂമി തട്ടിയെടുത്തെന്ന രൂപത്തിൽ മാധ്യമങ്ങളിൽ വന്ന വാർത്തകൾ തീർത്തും അടിസ്ഥാന രഹിതമാണെന്ന് മാഹിൻ ശംനാട് സ്മാരക സ്കൂൾ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഒരിക്കൽ പോലും സിടിയുടെ സ്വകാരാവശ്യത്തിനുപയോഗിക്കുകയോ കൈമാറ്റത്തിനായി ശ്രമിക്കുകയോ ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ ആരോപണങ്ങൾ പൂർണമായും വസ്തുതാ വിരുദ്ധവും അർധസത്യങ്ങളുമാണ്. ഈ ആരോപണങ്ങളെയെല്ലാം നിഷേധിക്കുകയും തളളിക്കളയുകയും ചെയ്യുന്നു
ഈ സ്ഥലം മാഹിൻ ശംനാട് മെമോറിയൽ സ്കൂൾ സമിതിക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് രേഖകൾ വ്യക്തമാക്കുന്നു.1981ൽ രൂപീകൃതമായ മാഹിൻ ശംനാട് മെമോറിയൽ സ്കൂൾ സമിതി വില കൊടുത്ത് വാങ്ങിയതാണ് സ്ഥലം. മൊത്തം അമ്പതിനായിരം രൂപയാണ് വിലമതിച്ചത്.
1982 ഫെബ്രുവരി അഞ്ചിന് യുഎഇയിൽ നിന്നും ദുബൈ കേന്ദ്രീകരിച്ച് പുല്ലൂർ അബ്ദുല്ല മുഖാന്തിരം പിരിഞ്ഞ് കിട്ടിയ 7885 രൂപയും എൽടി അഹ്‌മദ് മുഖേന അബുദബി യിൽ നിന്നും ലഭിച്ച 5480 രൂപയും ചേർത്ത് 13365 രൂപ മാത്രമായിരുന്നു സമിതിയുടെ കൈ മുതൽ. ടിഎച് അബ്ദുല്ല സഹായഹസ്തവുമായി വരുകയും ബാക്കി വരുന്ന തുക താൻ നൽകാമെന്നും പിന്നീടെന്തെങ്കിലും ചെയ്യാമെന്നുമുള്ള ധാരണയോടെ കച്ചവടം ഉറപ്പിക്കുകയായിരുന്നു. 1984 ൽ സ്ഥലത്തിൻ്റെ ആധാരം സമിതി പ്രസിഡൻ്റ് എന്ന നിലയിൽ സിടി അഹ്‌മദ് അലിയുടെ പേരിൽ രജിസ്റ്റർ ചെയ്തു.
വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുകയും ഇന്നത്തെ പോലെ സഞ്ചാര യോഗ്യമായ റോഡും നടപ്പാതകളൊന്നും ഇല്ലാതെ ഒറ്റപ്പെട്ടു കിടക്കുന്നതുമായ കപ്പണയടുക്കം, പാലോത്ത് ,മുത്തനാട്, കോലാതൊട്ടി പ്രദേശവാസികൾക്കെല്ലാം ഉപകരിക്കും വിധം കൊമ്പനടുക്കത്ത് പ്രാഥമിക സർകാർ വിദ്യാലയം എന്നതായിരുന്നു സമിതിയുടെ ലക്ഷ്യം. സ്കൂൾ കമിറ്റിയുടെ തുടർ പ്രവർത്തനങ്ങൾക്കായി ചുമതലപ്പെട്ട അഞ്ച് പേരിൽ സിടി അഹ്‌മദ് അലിയെ കൂടാതെ ഉണ്ടായിരുന്ന ടിഎച് അബ്ദുല്ല, ടി അബ്ദുല്ല, കെടിഎം ജമാൽ തുടങ്ങിയവരെല്ലാം അന്നത്തെ ചെമ്മനാട് കൊമ്പനടുക്കം മേഖലയുൾകൊള്ളുന്ന ശാഖാ മുസ്ലിം ലീഗ് ഭാരവാഹികളായിരുന്നു.
ഇതിനു മുമ്പേ തന്നെ മാഹിൻ ശംനാടിൻ്റെ നാമധേയത്തിൽ ചെമ്മനാട് മുസ്ലിം ലീഗ് ഓഫീസ് നിർമിക്കാനുള്ള ആലോചനകളും നടന്നു കൊണ്ടിരുന്നതിനാൽ മാഹിൻ ശംനാട് സ്മാരക സ്കൂളിനും മുസ്ലിം ലീഗ് ഓഫീസ് കെട്ടിടത്തിന് വേണ്ടിയുള്ള സാമ്പത്തിക സമാഹരണവും ഒരുമിച്ച് നടത്താൻ തീരുമാനിക്കുകയും ഇവിടെയും ടിഎച് അബ്ദുല്ല തന്നെ സഹായ ഹസ്തവുമായി വരികയും ചെമ്മനാട് കടവത്ത് കണ്ടെത്തിയ സ്ഥലത്തിന് ആവശ്യമായ പണം നൽകുകയും ചെയ്തു. ഈ കട ബാധ്യതകളെല്ലാം പൂർത്തീകരിച്ച് ഓഫീസ് നിർമാണം പൂർത്തീകരിക്കാൻ ആവശ്യമായ ധന സമാഹരണാർഥം സിടി ചെയർമാനും, ടിഎച് അബ്ദുല്ല ജനറൽ കൺവീനറുമായി കമിറ്റിയും രൂപികരിച്ചു. ബിഎസ് അബ്ദുല്ലയെയും സമിതിയിൽ ഉൾപെടുത്തി.
വളരെ പെട്ടെന്ന് തന്നെ മുസ്ലിം ലീഗ് ഓഫീസിനുള്ള തുക ലഭ്യമാവുകയും കൊമ്പനടുക്കത്തെ സ്ഥലം വാങ്ങിയ വകയിൽ ടിഎച് അബ്ദുല്ലയ്ക്കുള്ള കടബാധ്യതയടക്കം തീർക്കുകയും ചെയ്തു. വർഷങ്ങൾ കടന്നു പോയെങ്കിലും സ്ഥലത്ത് പ്രാഥമിക വിദ്യാലയം എന്ന സ്വപനം സാക്ഷാത്കരിക്കാൻ സാധിച്ചില്ല. സാമ്പത്തിക പരാധീനത കാരണം പറഞ്ഞ് പുതിയ വിദ്യാലയങ്ങൾ പൊതുമേഖലയിൽ സ്ഥാപിക്കുന്നതിന് സർകാർ സന്നദ്ധമായിരുന്നില്ല. സർകാരിന് വലിയ ബാധ്യതകൾ വരാത്ത വിധം അൺ എയ്ഡഡ് മേഖലയിൽ സ്കൂളുകൾ അനുവദിക്കാനായിരുന്നു 1991 ലെ യുഡിഎഫ് സർകാർ തീരുമാനം. സിടി അഹ്‌മദ് അലി അന്ന് മന്ത്രിസഭയിലും അംഗമായിരുന്നു.
ഈ സാധ്യത ഉപയോഗപ്പെടുത്തി അൺ എയ്ഡഡ് മേഖലയിൽ സ്‌കൂൾ അനുവദിച്ചുകിട്ടി. മാഹിൻ ശംനാട് സ്മാരക സമിതിയുടെ ലക്ഷ്യം പൊതു മേഖലയിൽ സ്കൂൾ എന്നതായിരുന്നത് കൊണ്ട് ചെമ്മനാട് ജമാഅതിൻ്റെ കീഴിൽ തന്നെ സ്ഥാപിക്കാം എന്നുള്ള വിശാല കാഴ്ചപ്പാടായിരുന്നു സിടി ഉൾപെടെയുള്ളവർ സ്വീകരിച്ചത്.
മാഹിൻ ശംനാട് സ്കൂൾ സമിതി അംഗങ്ങളിൽ നാലു പേരും അന്നത്തെ ജമാഅത് കമിറ്റി ഭാരവാഹികളുമായിരുന്നു. ജമാഅതിന് സ്വന്തമായി കാണിക്കാൻ സ്കൂളിന് അനുയോജ്യമായ സ്ഥലം ഇല്ലാത്തതിനാൽ ജമാഅത് കമിറ്റിയുടെ അപേക്ഷയുടേയും പരസ്പര ധാരണയുടേയും അടിസ്ഥാനത്തിൽ ഈ സ്ഥലം താത്ക്കാലികമായി ജമാഅതിന് കൈമാറുകയായിരുന്നു.
1994 ൽ തന്നെ സ്കൂളിന് അംഗീകാരം ലഭ്യമാവുകയും എൽകെജിയും യുകെജിയും തുടങ്ങാനാവശ്യമായ കെട്ടിടം ഇവിടെ നിർമിക്കുകയും ക്ലാസുകൾ നടന്നു പോവുകയും ചെയ്തിരുന്നു. എന്നാൽ ഒന്നാം ക്ലാസ് ഇവിടെ ആരംഭിക്കാനിരിക്കേ അൺ എയ്ഡഡ് ഇൻഗ്ലീഷ് മീഡിയം സ്കൂളല്ല നമുക്കാവശ്യമെന്നും പൊതുവിദ്യാലയം തന്നെ മതിയെന്നും പ്രദേശവാസികൾ നിലപാട് സ്വീകരിക്കുകയായിരുന്നു. അതേസമയം തന്നെ ജമാഅത് കമിറ്റിയിൽ ജമാഅതിൻ്റെ അധീനതയിൽ അല്ലാത്ത സ്ഥലത്ത് കെട്ടിട നിർമാണം നടത്തുന്നതിൻ്റെയും സ്കൂൾ നടത്തി കൊണ്ട് പോകുന്നതിൻ്റെയും സാങ്കേതികതയും അന്നത്തെ യോഗത്തിൽ ചില അംഗങ്ങൾ ഉന്നയിക്കുകയും ചർചകൾക്കൊടുവിൽ യോഗ തീരുമാന പ്രകാരം മാഹിൻ ശംനാട് സ്കൂൾ സമിതിയുടെ പേരിലുള്ള സ്ഥലം പൂർണമായും ജമാത്തത്തിന് കൈമാറണമെന്ന ആവശ്യം ഉന്നയിച്ച് കൊണ്ട് ജമാഅത് ജെനറൽ സെക്രടറിയായിരുന്ന കെടിഎം ജമാൽ സ്കൂൾ സമിതിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു.
ഇങ്ങിനെയൊരു കത്ത് ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ടിഎച് അബ്ദുല്ല സാഹിബിൻ്റെ വീട്ടിൽ ചേർന്ന സ്കൂൾസമിതി യോഗം വിഷയം ചർച ചെയ്യുകയും ജമാത്തത് കമിറ്റിയുടെ ആവശ്യം അംഗീകരിക്കാൻ നിർവാഹമില്ലെന്ന് കത്ത് മുഖാന്തിരം ജമാഅതിനെ അറിയിക്കുകയായിരുന്നു. പ്രശ്ന പരിഹാരമെന്നോണം ജമാഅത് കമിറ്റി 62 സെൻ്റ് സ്ഥലം ജമാഅത് ഇൻഗ്ലീഷ് മീഡിയം സ്കൂളിന് വേണ്ടി കണ്ടെത്തുകയും സ്കൂൾ ഇവിടുത്തേക്ക് മാറ്റുകയുമായിരുന്നു. കൊമ്പനടുക്കത്തെ സ്ഥലത്ത് എൽകെജി, യുകെജി ക്ലാസുകൾക്കായി നിർമിക്കപ്പെട്ട കെട്ടിടം ഒഴിവായതോടെ കൊമ്പനടുക്കം മഹൽ കമിറ്റിക്ക് കീഴിലുള്ള മദ്രസക്കായി ഈ കെട്ടിടങ്ങൾ ഉപയോഗപ്പെടുത്തുകയായിരുന്നു. ഇന്നും സ്കൂൾ സമിതിയുടെ പേരിലുള്ള സ്ഥലത്ത് മദ്രസ മുടക്കമില്ലാതെ നടന്നു പോവുന്നുണ്ട്.
രാഷ്ട്രീയ താത്പര്യത്തിനപ്പുറം നാടിൻ്റെ വിശാലതാത്‌പര്യം പരിഗണിച്ചവരായിരുന്നു സിടിയടക്കമുള്ള നേതാക്കൾ. അഞ്ചംഗ സമിതിയിലെ മൂന്ന് പേരും മരണപ്പെട്ടിരിക്കെ കമിറ്റി പുന:സംഘടനയെ കുറിച്ച് ആലോചകൾ നടന്നു കൊണ്ടിരിക്കേ തന്നെ സമിതി പ്രസിഡൻ്റിൻ്റെ അസാന്നിധ്യത്തിൽ മഹൽ കമിറ്റിയുടെ പേരിൽ വിളിച്ച് കുട്ടിയ യോഗത്തിൽ ഹബീബ് റഹ്‌മാൻ എന്ന വ്യക്തിയെ പ്രസിഡൻ്റാക്കി ചിലർ പ്രഖ്യാപനം നടത്തിയ പശ്ചാതലത്തിലാണ് സിടി യുടെ നേതൃത്വത്തിൽ 11 അംഗമ കമിറ്റി രൂപീകരിക്കാനും നിയമ പ്രാബല്യം നേടിയെടുക്കാനും നിർബന്ധിതമായത്.വിശ്വാസയോഗ്യമായ തെളിവുകൾ ഇല്ലാതെയും പൂർണ ബോധ്യമില്ലാത്തതുമായ വസ്തുവിന് കൊമ്പനടുക്കം മഹല്ലിന് വേണ്ടി അവകാശ വാദം ഉന്നയിക്കുന്നതിൻ്റെ നീതിയും ഇതിന് പിന്നിലെ ചേതോ വികാരവും എന്താണെന്നും മഹൽ നിവാസികളുടെ മുഴുവൻ വികാരം ഇതിനൊപ്പമുണ്ടോയെന്നും പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ മാഹിൻ ശംനാട് സ്മാരക സ്കൂൾ സമിതി പ്രസിഡന്റ് സിടി അഹ്‌മദ് അലി, ജെനറൽ സെക്രടറി കെടി നിയാസ്, ട്രഷറർ പിഎം അബ്ദുല്ല, താജുദ്ദീൻ എഎ, ഹമീദ് സീസൺ, പികെ ത്വാഹ, സുൽവാൻ കെവി എന്നിവർ സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, Top-Headlines, Controversy, Issue, Land-issue, Land, C.T Ahmmed Ali, School, Press Meet, Video, Kompanadukkam Land Controversy: Mahin Shamnad Memorial School Committee Says The Rumors Are Baseless. < !- START disable copy paste -->