city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട്ട് ചൊവ്വാഴ്ച മുതൽ ഖാദി ഫെസ്റ്റും ചക്ക മഹോത്സവവും

കാസർകോട്: (www.kargodvartha.com 17.08.2021) പയ്യന്നൂർ ഫെർക ഖാദി ഗ്രാമോദ്യോഗ് സംഘം, ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇൻഡ്യ, ജാക് ഫ്രൂട് പ്രെമോഷൻ അസോസിയേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച മുതൽ കാസർകോട്ട് ഖാദി ഫെസ്റ്റും ചക്ക മഹോത്സവവും സംഘടിപ്പിക്കുമെന്ന് ജാക് ഫ്രൂട് പ്രൊമോഷൻ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് റെജി തോമസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കാസർകോട്ട് ചൊവ്വാഴ്ച മുതൽ ഖാദി ഫെസ്റ്റും ചക്ക മഹോത്സവവും

എം ജി റോഡിലെ മെട്രോ ഗ്രൗൻഡിൽ വൈകീട്ട് മൂന്നിന് എൻ എ നെല്ലിക്കുന്ന് എംഎൽഎ. ഉദ്ഘാടനം ചെയ്യും. ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന പരിപാടിയിൽ രാവിലെ 10 മുതൽ രാത്രി എട്ട് വരെയാണ് പ്രവർത്തന സമയം. വിയറ്റ്നാമിൽ നിന്നുള്ള പ്രത്യേക ചക്കയും ഫെസ്റ്റിലുണ്ടാവും. ചക്കയിൽ നിന്നുള്ള 10 തരം പായസങ്ങൾ, കട് ലേറ്റ്, ഹൽവ, ഉണ്ണിയപ്പം, പുട്ടുപൊടി, ഷെയ്ക്, വെളിച്ചെണ്ണയിൽ വറുത്തത് എന്നിവയും മാങ്ങ, തേങ്ങ, പാൽ, കരിപ്പെട്ടി, തേൻ, അട പായസങ്ങളും ലഭിക്കും.

പരമാവധി ഉൽപന്നങ്ങൾ തത്സമയം ആയിരിക്കും ഒരുക്കുക. വിവിധയിനം പ്ലാവിൻതൈകൾ മാവിൻതൈകൾ, ഫലവൃക്ഷ തൈകൾ എന്നിവയും വില്പനയ്ക്കുണ്ട്. ആകർഷകമായ വിലയിൽ ഖാദി ഉൽപന്നങ്ങളും ലഭിക്കുമെന്ന് റെജി തോമസ് അറിയിച്ചു.

< !- START 

Keywords: Kasaragod, Kerala, News, Press meet, Press Club, Video, Payyannur, Festival, ONAM-2021, Onam-celebration, N.A.Nellikunnu, MLA, Khadi and jackfruit fest from Tuesday in Kasaragod.
disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia