ട്രേഡ് യൂനിയൻ പ്രവർത്തന സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുഉള്ള സിപിഎം തിരുമാനം പ്രതിഷേധാർഹമെന്ന് കേരള പവർ വർകേഴ്സ് കോൺഗ്രസ്; സംസ്ഥാന പ്രതിനിധി സമ്മേളനം മാർച് 18, 19ന് എറണാകുളത്ത്
Mar 5, 2022, 17:28 IST
കാസർകോട്: (www.kasargodvartha.com 05.03.2022) തൊഴിലാളി സംഘടനയായ സിഐടിയു അവകാശബോധം ഉപേക്ഷിച്ച് ഉത്തരവാദിത്തബോധം കാണിക്കണമെന്ന സിപിഎം സംസ്ഥാന സമ്മേളന വേദിയിലെ മുഖ്യമന്ത്രിയുടെ പരാമർശം ട്രേഡ് യൂനിയൻ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണന്ന് കേരള പവർ വർകേഴ്സ് കോൺഗ്രസ് (ഐഎൻടിയുസി) സംസ്ഥാന ജനറൽ സെക്രടറി പ്രദീപ് നെയ്യാറ്റിൻകര വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
കേരളത്തിൽ സ്വകാര്യ കുത്തകകൾക്ക് യഥേഷ്ടം പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കുന്നതിന് വേണ്ടിയാണ് ട്രേഡ് യൂനിയനുകളുടെ അവകാശ ബോധത്തെ സിപിഎം തള്ളിപ്പറയുന്നത്. സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുന്ന പാർടി നയം കേന്ദ്രസർകാരിൻറെ നയങ്ങൾക്ക് പരോക്ഷ പിന്തുണ നൽകുന്നതാണ്. മാർച് 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിൻ്റെ പ്രസക്തി നഷ്ടപ്പെടുന്ന സാഹചര്യമാണ് ഇത്തരം തീരുമാനങ്ങളിലൂടെ തൊഴിലാളികൾക്ക് സിപിഎം നൽകുന്ന സന്ദേശമെന്ന് ആശങ്കപ്പെടുന്നു.
സമീപനാളുകളിൽ കെഎസ്ഇബിയിൽ നടന്ന സിഐടിയു നേതൃത്വത്തിലുള്ള സമരാഭാസമാണ് സിപിഎം നേതൃത്വത്തെ ഇത്തരത്തിൽ യൂനിയനെതിരെ നിലപാടെടുക്കാൻ പ്രേരിപ്പിച്ച ഘടകം. മാർച് 18, 19 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സംഘടനയുടെ സംസ്ഥാന പ്രതിനിധി സമ്മേളനം ഈ വിഷയങ്ങൾ ചർച ചെയ്യും. ജീവനക്കാരുടെ പ്രൊമോഷൻ, വർക് നോം പുനർനിർണയിക്കൽ, ആനുകൂല്യങ്ങൾ മരവിപ്പിക്കൽ, ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പിൻവലിച്ച് രാജസ്താൻ സർകാരിനെ മാത്യകയാക്കി സ്റ്റാറ്റ്യൂടറി പെൻഷൻ പുനസ്ഥാപിക്കുക തുടങ്ങിയ വിഷയങ്ങളിൽ സർകാർ സമയബന്ധിതമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .
വാർത്താസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് അലി അറയ്ക്കപ്പടി, വിനോദ് മണി, ജഅഫർ മോൻ ,
സുഗുണൻ ഒരി, അജയൻ കെ പി, മനോജ് നീലേശ്വരം എന്നിവരും പങ്കെടുത്തു.

Keywords: News, Kerala, Kasaragod, Top-Headlines, Press meet, Video, Worker, Congress, State, Conference, Ernakulam, CITU, Electricity, Pinarayi-Vijayan, Kerala Power Workers Congress State Representative Conference on March 18 and 19 in Ernakulam.
< !- START disable copy paste -->