കാസര്‍കോട് സ്റ്റേഡിയം അഴിമതി; വിജിലന്‍സ് അന്വേഷിക്കണം ആവശ്യപ്പെട്ട് മുന്‍ കേരളതാരവും ഡി സി എ മുന്‍ വൈസ് പ്രസിഡണ്ടും രംഗത്ത്
Sep 19, 2019, 20:07 IST
കാസര്‍കോട്:(www.kasargodvartha.com 19/09/2019) കാസര്‍കോട് സ്റ്റേഡിയം അഴിമതി വിജിലന്‍സ് അന്വേഷിക്കണം ആവശ്യപ്പെട്ട് മുന്‍ കേരളതാരവും ഡി സി എ മുന്‍ വൈസ് പ്രസിഡണ്ടും രംഗത്ത്. കാസര്‍കോട് വാര്‍ത്താസമ്മേളനത്തിലാണ് മുന്‍ കേരള താരം മുഹമ്മദലി ഫത്താഹും ഡി സി എ മുന്‍ വൈസ് പ്രസിഡണ്ട് ഉസ്മാന്‍ കടവത്തുമാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ബദിയടുക്ക പഞ്ചായത്തിലെ മാന്യ മുണ്ടോടിലെ കെ സി എ ക്രിക്കറ്റ് സ്റ്റേഡിയം സംബന്ധമായ അഴിമതികളില്‍ സമഗ്രമായ അന്വേഷണമാണ് നടത്തേണ്ടത്.കാസര്‍കോട് ജില്ലയ്ക്ക് മുതല്‍ കൂട്ടാകുന്ന സ്റ്റേഡിയം നിര്‍മ്മിക്കുമ്പോള്‍ നിയമപരമായി പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പാലിച്ചില്ലെന്ന് ഇത് സംബന്ധിച്ച് കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് വ്യക്തമാക്കുന്നു. കോടികളുടെ അഴിമതിയാണ് അസോസിയേഷന്‍ സ്റ്റേഡിയം നിര്‍മ്മാണത്തിന്റെ പേരില്‍ നടത്തിയിട്ടുളളത്. ഭൂമി ഏറ്റെടുക്കല്‍ മുതല്‍ ഈ സമയം വരെ സ്റ്റേഡിയത്തില്‍ നടന്ന അനുബന്ധ പ്രവര്‍ത്തികളെല്ലാം സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കിയാല്‍ ക്രമക്കേടുകള്‍ ഓരോന്നായി പുറത്തുവരും.
ഭുമി വാങ്ങുമ്പോള്‍ നിയമോപദേശമ തേടുകയോ ഐ സ്‌കെച്ച് പരിശോധിക്കുകയോ ചെയ്തില്ലെന്നാണ് ഈ കാലയളവില്‍ ഡി സി എ സെക്രട്ടറി ആയിരുന്ന ടി. എം. ഇഖ്ബാല്‍ കെ സി എ അന്വേഷണ സമിതിക്ക മുമ്പാകെ നല്‍കിയ മൊഴിയില്‍ പറയുന്നത്. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ഉത്തരവാദിത്തങ്ങളൊന്നും ചെയ്യാതെ മറ്റുളളവരുടെ പേരില്‍ പഴിചാരുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുളള മൊഴി ഇഖ്ബാല്‍ നല്‍കിയത്. പ്രസ്തുത മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയപ്പോള്‍ 32 സെന്റ് സ്ഥലവും തോടും സ്റ്റേഡിയം നിര്‍മ്മാണത്തില്‍ കൈയേറ്റം നടന്നതായി അന്വേഷണ കമ്മിഷന്‍ കണ്ടെത്തുകയും കാസര്‍കോട് ജില്ലയില്‍ നിന്നുളള കെ സി എ അംഗം കെ. എം. അബ്ദുര്‍ റഹ്മാന്‍ അംഗമായിട്ടുളള അന്വേഷണ സമിതി അംഗീകരിക്കുകയും ചെയ്തിരുന്നു.
കെ സി എ ഓംബുട്സ് മാന്‍ ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലം വിറ്റ ഉടമകളില്‍ നിന്നും ഒരുമാസത്തിനകം 17.50 ലക്ഷം രൂപ തിരിച്ച് പിടിക്കാനും ഇതിന് കൂട്ട് നിന്ന അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ സംഘടനാപരമായി നടപടി കൈക്കൊളളാനും 2018 ജുലായ് 6 ന് ഉത്തരവിട്ടിരുന്നു. ഈ ഓംബട്സ് മാന്‍ വിധി കെ സി എ തന്നെ പത്ര മാധ്യമങ്ങള്‍ക്ക് നല്‍കുകയും ഇത് മനസിലാക്കി കാസര്‍കോട് സി പി എം ഏരിയ സെക്രട്ടറി കലക്ടര്‍ക്ക് പരാതി നല്‍കുകയും കലക്ടര്‍ 109 സെന്റ് സര്‍ക്കാര്‍ ഭൂമി കൈയ്യേറിയതായും തോടിന്റെ ഗതി മാറിയതായും കണ്ടെത്തുകയും ചെയ്തിരുന്നു. ഇത് മൂലം കാസര്‍കോട് ക്രിക്കറ്റ് സ്റ്റേഡിയം നഷ്ട്പ്പെട്ട് പോകാനാണ് സാധ്യതയെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kasaragod, Kerala, Pressmeet, Investigation, Kasargod Stadium Scandal; Vigilance should be investigated