വേണം; കാസർകോടിന്റെ ആരോഗ്യ സംവിധാനത്തിന് അടിയന്തിര ശസ്ത്രക്രിയ
Mar 30, 2020, 22:28 IST
കാസർകോട്: (www.kasargodvartha.com 30.03.2020) കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ ആശുപത്രികളിൽ ഡോക്ടർമാരെ നിയമിക്കണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയെങ്കിലും മതിയായ ഡോക്ടർമാർ ഇല്ലാത്തതിനാൽ പലർക്കും തുടർചികിത്സ മുടങ്ങുന്ന സ്ഥിതിയാണ്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക് ഡൗൺ കൂടി പ്രഖ്യാപിച്ചതോടെ പലരും ആരോഗ്യപരമായി കടുത്ത അവശത നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്ന ആവശ്യം ഉയർന്നിട്ടുള്ളത്.
കാസർകോടിന്റെ വടക്കൻ മേഖലകളിലുള്ളവർ ചികിത്സാർത്ഥം മംഗലാപുരത്തെ ആശ്രയിക്കുകയാണ് പതിവ്. നിലവിലെ സാഹചര്യത്തിൽ അതിർത്തിയിൽ കർണാടക പോലീസ് വാഹനങ്ങൾ തടയുന്നതിനാൽ പലർക്കും തങ്ങളുടെ മരുന്ന് തുടരാൻ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. ഡയാലിസിസ് അടക്കമുള്ള സൗകര്യം കാസർകോട് തുലോം പരിമിതമാണ്. ഉള്ളതാകട്ടെ ഒന്നോ രണ്ടോ, പിന്നെ ചില സ്വകാര്യ ആശുപത്രികളിൽ മാത്രവും. അതുകൊണ്ടു തന്നെ വൃക്ക സംബന്ധമായ വിഷമം അനുഭവിക്കുന്നവർ എന്ത് ചെയ്യണമെന്ന് അറിയാതെ ആശങ്കയിലാണ്. നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ വിരമിച്ച ഡോക്ടർമാരുടെ അടക്കം സേവനം ഉപയോഗപ്പെടുത്തണമെന്ന നിർദ്ദേശവും ഉയർന്നിട്ടുണ്ട്.
തലപ്പാടി അതിർത്തിയിൽ വാഹനങ്ങൾ കർണാടക പോലീസ് തടഞ്ഞതിനെതുടർന്ന് രണ്ടു പേരാണ് ചികിത്സ കിട്ടാതെ രണ്ടു ദിവസത്തിനിടെ മരിച്ചത്. ആംബുലൻസ് തടഞ്ഞതിനെത്തുടർന്ന് യുവതി വാഹനത്തിൽ പ്രസവിച്ചതും ഒരു ദിവസം മുമ്പാണ്. ഈ സാഹചര്യത്തിൽ കാസർകോട് അടക്കമുള്ള സർക്കാർ ആശുപതികളിൽ മതിയായ ഡോക്ടർമാരുടെ സേവനം ഉറപ്പു വരുത്തണമെന്നാണ് ആവശ്യം അതിർത്തികളിലെ വാഹനം തടയൽ തുടർന്നാൽ വരും ദിവസങ്ങളിൽ പ്രതിസന്ധി രൂക്ഷമാകുമെന്നും അതിനാൽ കാസർകോടിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നുമാണ് ആവശ്യം. ഏത് അടിയന്തിര സാഹചര്യം നേരിടാനും സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി ആവർത്തിക്കുമ്പോഴും കാസർകോടിന്റെ കാര്യത്തിൽ അത് പ്രാവർത്തികമാകുന്നില്ലെന്നാണ് ആക്ഷേപം.
കാസർകോട്ടെ ആശുപത്രികളിൽ സ്പെഷ്യലൈസ്ഡ് ഡോക്ടർമാരെ നിയമിക്കാൻ അടിയന്തിരമായും നടപടി കൈക്കൊള്ളണമെന്ന് വ്യവസായിയും പൊതുപ്രവർത്തകനുമായ യു കെ യൂസഫ് ആവശ്യപ്പെട്ടു. ഡയാലിസിസ് ചെയ്യാനുള്ള സൗകര്യവും വൃക്ക രോഗ വിദഗ്‌ധനെയും അടിയന്തിരമായി നിയമിക്കണം. ഇതിനുപുറമെ ഹൃദ്രോഗ വിദഗ്ധൻ, അടിയന്തരഘട്ടങ്ങളിൽ വേണ്ട ഡോക്ടർ എന്നിവരെ നിയമിക്കാനും നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഒമ്പതു മാസം പ്രായമുള്ള കുട്ടിയുടെ കണ്ണിന്റെ ചികിത്സാർത്ഥം ഡോക്ടറെ കാണാൻ മണിക്കൂറുകളോളം പരക്കം പായേണ്ടി വന്നതായി പൊതുപ്രവർത്തകനായ ഫൈസൽ അറഫ പറഞ്ഞു. കാസർകോട് ജനറൽ ആശുപത്രിയിൽ നേത്രരോഗ വിദഗ്ധൻ ഇല്ലാത്തതിനാൽ പലയിടങ്ങളിലും പാഞ്ഞു.
കാസർകോട്ട് ജനറൽ ആശുപത്രിയിൽ നേത്ര രോഗ വിദഗ്ധൻ ഇല്ലാത്തതിനാൽ ഏറെ കഷ്ടപ്പെടേണ്ടി വന്നു. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരായവർ പോലും മരുന്നിനും തുടർ ചികിത്സക്കും ബുദ്ധിമുട്ടുന്നതായും ഫൈസൽ പറഞ്ഞു.
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കാസർകോട് ജനറൽ ആശുപത്രിയിൽ കൂടുതൽ സൗകര്യം ഒരുക്കുമെന്നും സ്പെഷ്യലൈസ്ഡ് ഡോക്ടർമാരെ നിയമിക്കാൻ ആവശ്യമായ നടപടി വേണമെന്ന് ആരോഗ്യവകുപ്പിനോട് അഭ്യർത്ഥിക്കുമെന്നും ജില്ലാ ആരോഗ്യ വകുപ്പധികൃതർ വ്യക്തമാക്കി. കാസർകോട്ട് ഡയാലിസിസ് സൗകര്യം, സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യം, നിലവിലുള്ള രോഗികളെ മുഴുവൻ ഉൾക്കൊള്ളാനുള്ള സൗകര്യം എന്നിവ വേണമെന്നാണ് ഞങ്ങളും ആവശ്യപ്പെടുന്നത്.
Summary: Kasaragod Health Sector needs immediate Action