വൈസ് പ്രസിഡണ്ട് ലോക്ഡൗണില്‍ കുടുങ്ങി; കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചത് വീഡിയോ കോണ്‍ഫറന്‍സിലൂടെ, അംഗങ്ങള്‍ കോവിഡ് മുന്‍കരുതല്‍ സ്വീകരിച്ച് അകലം പാലിച്ചു
Mar 30, 2020, 17:08 IST
കാസര്‍കോട്: (www.kasargodvartha.com 30.03.2020) വൈസ് പ്രസിഡണ്ട് ലോക്ഡൗണില്‍ മംഗളൂരുവിലെ സഹോദരിയുടെ വീട്ടില്‍ കുടുങ്ങിയതോടെ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചത് വീഡിയോ കോണ്‍ഫറന്‍സിലൂടെ. അംഗങ്ങള്‍ കോവിഡ് മുന്‍കരുതല്‍ സ്വീകരിച്ച് അകലം പാലിച്ച് ഇരുന്നു. തിങ്കളാഴ്ച രാവിലെയാണ് എട്ടര കോടി രൂപ (8,70,39,008) വരവും എട്ടര കോടി രൂപ (8,46,41,000) രൂപ ചിലവും 23,98,008 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് പ്രഖ്യാപനം നടത്തിയത്.
ബജറ്റ് ഒരുക്കങ്ങള്‍ നേരത്തെ നടത്തിയിരുന്നുവെങ്കിലും കൊറോണയും ലോക്ഡൗണും ബജറ്റ് അവതരണത്തിന് തടസമാവുകയായിരുന്നു. ഇതിനിടെ മുഖ്യമന്ത്രി ബജറ്റ് അതിന്റെ രീതിയില്‍ നടക്കട്ടെയെന്ന് അറിയിച്ചു. ഇതേ തുടര്‍ന്നാണ് ബജറ്റ് അവതരിപ്പിക്കാന്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി ച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി തീരുമാനിച്ചത്.
എന്നാല്‍ ബജറ്റ് അവതരിപ്പിക്കേണ്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹലീമ ഷീനൂന് മംഗളൂരുവില്‍ ലോക് ഡൗണില്‍ കുടുങ്ങിക്കിടക്കുകയാണ്. കാസര്‍കോട് എരിയാല്‍ സ്വദേശിനിയാണെങ്കിലും കസ്തൂര്‍ബാ മെഡിക്കല്‍ കോളേജില്‍ അടുത്തിടെ എം എസ് സി മെഡിക്കല്‍ മൈക്രോ ബയോളജി കംപ്ലീറ്റ് ചെയ്ത ഹലീമാ ഷിനൂന് മംഗളൂരു പമ്പ് വെല്ലിന് സമീപം സഹോദരിയുടെ വീട്ടിലാണ്. ഉപ്പ അബ്ദുല്‍ ഖാദറിനെ മംഗളൂരുവിലെ ആശുപത്രിയില്‍ കാണിക്കേണ്ടതുണ്ടായിരുന്നു. അവിടെ പോയി സഹോദരിയുടെ വീട്ടില്‍ താമസിക്കുന്നതിനിടെയാണ് 23ന് അര്‍ധരാത്രി മുതല്‍ ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വന്നത്. ഇതോടെ അവിടെ കുടുങ്ങി.
തുടര്‍ന്നാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ബജറ്റ് അവതരിപ്പിക്കാനുള്ള തീരുമാനമുണ്ടായത്. മൊത്തം 15 അംഗങ്ങളുള്ള കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ 14 അംഗങ്ങളും ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന് പുതുതായി നിര്‍മ്മിച്ച കെട്ടിടത്തില്‍, കോവിഡ് പ്രതിരോധ കാലത്തെ അകലം പാലിച്ച്, മാസ്കും ധരിച്ച് ഇരുന്നു. ഹലീമ മംഗളൂരു പമ്പ് വെല്ലിലെ സഹോദരിയുടെ വീട്ടില്‍ വെച്ച് വീഡിയോ കോണ്‍ഫറന്‍സിലൂടെ ബജറ്റ് അവതരിപ്പിക്കുകയും ചെയ്തു.
ഒമ്പത് പേജുള്ള ബജറ്റ് 20 മിനുട്ട് കൊണ്ട് വായിച്ച് തീര്‍ത്തു. കാര്‍ഷിക മേഖല, കുടിവെള്ളം, അടിസ്ഥാന സൗകര്യ വികസനം, പട്ടിക ജാതി -പട്ടിക വര്‍ഗ വിഭാഗം എന്നിവക്ക് ഊന്നല്‍ നല്‍കുന്നതായിരുന്നു ബജറ്റ്. ചെര്‍ക്കളയില്‍ വോളിബോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയം സംയുക്ത പ്രോജക്ടിന് 50 ലക്ഷം രൂപയും വനിതാ വ്യവസായ പാര്ക്കിന് 10 ലക്ഷം രൂപയും വകയിരുത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ടി ഡി കബീര്‍, എ എസ് അഹ് മദ്, ആഇശ സഹദുല്ല എന്നിവരും അംഗങ്ങളും സെക്രട്ടറി എസ് അനുപമിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും പങ്കെടുത്തു.
Keywords: Kasaragod, Kerala, News, Panchayath, Video, Conference, Kasaragod Block Panchayat vice president announced budget via video conference