city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Karkidaka Vavubali | തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിൽ കര്‍ക്കിടക വാവ് ബലിതര്‍പണം ജൂലൈ 28ന്; വിപുലമായ ഒരുക്കങ്ങള്‍

കാസർകോട്: (www.kasargodvartha.com) ദക്ഷിണകാശി എന്നറിയപ്പെടുന്ന ചരിത്രപ്രസിദ്ധവും പുണ്യപുരാതനവുമായ തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിൽ ജൂലൈ 28ന് ഈ വർഷത്തെ കർക്കിടക വാവ് ദിവസം ബലിതർപണത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രകമിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
                            
Karkidaka Vavubali | തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിൽ കര്‍ക്കിടക വാവ് ബലിതര്‍പണം ജൂലൈ 28ന്; വിപുലമായ ഒരുക്കങ്ങള്‍

28ന് രാവിലെ ഉഷപ്പൂജക്ക് ശേഷം ആറ് മണി മുതൽ ബലിതർപണ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി നവിൻ ചന്ദ്ര കായർത്തായയുടെ നേതൃത്വത്തിൽ ക്ഷേത്ര പുരോഹിതൻ രാജേന്ദ്ര അരളിത്തായയുടെ കാർമികത്വത്തിൽ ക്ഷേത്ര മുൻവശത്തുള്ള കടൽതീരത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലിൽ ഒരേ സമയത്ത് ഇരുപതോളം കർമികളുടെ നേതൃത്വത്തിലാണ് ബലിതർപണ ചടങ്ങുകൾ നടത്തുന്നത്.
 

തിരക്ക് ലഘൂകരിക്കുന്നതിനായി ബലിതർപണത്തിനുള്ള രസീതുകൾ മുൻകൂറായി നൽകും. രാവിലെ അഞ്ച് മണി മുതൽ എട്ട് വഴിപാട് കൗണ്ടർ പ്രവർത്തിക്കും. കുടിവെള്ളവും, ലഘുഭക്ഷണവും വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങളും ഏർപെടുത്തിയിട്ടുണ്ട്. പൊലീസ്, കോസ്റ്റ് ഗാർഡ്, ഹെൽത്, സ്കൗട് ആൻഡ് ഗൈഡിന്റെ ഭാഗമായ റോവർ ആന്റ് റേൻജർ എന്നീ വിഭാഗങ്ങളുടെ സേവനം സദാസമയവും ലഭ്യമായിരിക്കും. യാത്രാക്ലേശം പരിഹരിക്കുന്നതിന് കാസർകോട് - കാഞ്ഞങ്ങാട് റൂടിൽ ചന്ദ്രഗിരിപ്പാലം വഴി കൂടുതൽ ബസ് സർവീസ് ലഭ്യമാക്കണമെന്ന് കെഎസ്ആർടിസി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വാർത്താസമ്മേളനത്തിൽ എക്സിക്യൂടീവ് ഓഫീസർ കെ വി ബാബുരാജൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ വള്ളിയോടൻ ബാലകൃഷ്ണൻ നായർ, ട്രസ്റ്റിമാരായ മേലത്ത് സത്യനാഥൻ നമ്പ്യാർ, ഇടയില്ല്യം ശ്രീവത്സൻ നമ്പ്യാർ, അജിത് സി കളനാട്, സുധാകരൻ കുതിർമ്മൽ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Press meet, Video, Programme, Temple, Temple fest, Religion, Trikannad Trayambakeshwar Temple, Karkidaka Vavubali at Trikannad Trayambakeshwar Temple on 28th July.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia