കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐക്ക് വ്യക്തമായ മേധാവിത്വം ലഭിച്ചു. 21 കോളജുകളില്‍ 16 ഇടത്ത് എസ് എഫ് ഐ ക്ക് വിജയം, കെ എസ് യു സംഖ്യത്തിന് മൂന്നിടത്ത് വിജയം, എ ബി വി പിക്ക് രണ്ടിടത്ത് വിജയം
Sep 5, 2019, 18:25 IST
കാസര്‍കോട്:(www.kasargodvartha.com 05/09/2019) കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐക്ക് വ്യക്തമായ മേധാവിത്വം ലഭിച്ചു. കാസര്‍കോട് ജില്ലയില്‍ സംഘടനാ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 21 കോളജുകളില്‍ 16 കോളജുകളില്‍ എസ് എഫ് ഐ യൂണിയന്‍ ഭരണം പിടിച്ചു. കെ എസ് യു-എം എസ് എഫ് സംഖ്യത്തിന് മൂന്ന് കോളജുകളില്‍ യൂണിയന്‍ ഭരണം ലഭിച്ചു. എ ബി വി പിക്ക് രണ്ടിടത്താണ് യൂണിയന്‍ ഭരണം ലഭിച്ചത്. കാഞ്ഞങ്ങാട് നെഹ്റു കോളജ്, പടന്നക്കാട് സി കെ നായര്‍ കോളജ്, പെരിയ എസ് എന്‍ കോളജ്, ഗവ. കോളജ് ഉദുമ, നീലേശ്വരം പാലത്തടം ക്യമ്പസ്, നീലേശ്വരം സനാതന കോളജ്, മടികൈ ഐ എച്ച് ആര്‍ ഡി, ചീമേനി പള്ളിപ്പാറ ഐ എച്ച് ആര്‍ ഡി, മുന്നാട് പീപ്പിള്‍സ് കോളജ്, ബെള്ളൂര്‍ നെട്ടണിഗെ ബജ കോളജ്, കാസര്‍കോട് ഗവ. കോളജ്, മഞ്ചേശ്വരം ഗോവിന്ദപൈ കോളജ്, കാലിച്ചാനടുക്കം എസ് എന്‍ ഡി പി കോളജ്, രാജപുരം സെന്റ് പയസ് ടെന്‍ത് കോളജ്, ചെറുപനത്തടി സെന്റ് മേരീസ് കോളജ് എന്നിവിടങ്ങളിലാണ് എസ് എഫ് ഐ യൂണിയന്‍ ഭരണം പിടിച്ചത്.
വെള്ളരിക്കുണ്ട് സെന്റ് ജൂഡ് കോളജ്, പെരിയ അംബേദ്കര്‍ കോളജ്, പടന്ന ഷറഫ് കോളജ് എന്നിവിടങ്ങളിലാണ് കെ എസ് യു-എം എസ് എഫ് സഖ്യം വിജയിച്ചത്. പെര്‍ള നളന്ദ കോളജ്, കുമ്പള ഐ എച്ച് ആര്‍ ഡി കോളജ് എന്നിവിടങ്ങളിലാണ് എ ബി വി പിക്ക് യൂണിയന്‍ ഭരണം ലഭിച്ചത്. വെള്ളരിക്കുണ്ട് സെന്റ് ജൂഡില്‍ മുഴുവന്‍ സീറ്റിലും കെ എസ് യു സഖ്യം വിജയിച്ചു. പെരിയ അംബേദ്കറില്‍ എട്ടില്‍ ഏഴ് സീറ്റ് നേടിയാണ് കെ എസ് യു സഖ്യം വിജയക്കൊടി പാറിച്ചത്. പടന്ന ഷറഫ് കോളജില്‍ എതിരാളികളില്ലാത്ത വിജയമാണ് ലഭിച്ചത്. ചെറുപനത്തടി സെന്റ് മേരീസ് കോളജില്‍ ചെയര്‍മാന്‍ സ്ഥാനവും വൈസ് ചെയര്‍മാന്‍ സ്ഥാനവും കെ എസ് യുവിന് ലഭിച്ചു.
പടന്നക്കാട് സി കെ നായര്‍ കോളജില്‍ ചെയര്‍മാന്‍ സ്ഥാനം കെ എസ് യു പിടിച്ചെടുത്തു. ബെള്ളൂര്‍ നെട്ടണിഗെ ബജ കോളജില്‍ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം കെ എസ് യുവിന് ലഭിച്ചു. നെഹ്റു കോളജില്‍ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനവും കെ എസ് യുവിന് ലഭിച്ചു. എട്ട് മേജര്‍ സീറ്റുകളില്‍ ഏഴ് സീറ്റ് എസ് എഫ് ഐ നേടി.
കാസര്‍കോട് ഗവ. കോളജില്‍ ഒമ്പത് മേജര്‍ സീറ്റില്‍ ഒമ്പതും എസ് എഫ് ഐക്കാണ്. ഇവിടെ യു ഡി എസ് എഫ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക സ്വീകരിച്ചതിന്റെ പേരില്‍ തെരഞ്ഞെടുപ്പ് പൂര്‍ണമായി ബഹിഷ്‌കരിച്ചിരുന്നു. മഞ്ചേശ്വരം ഗോവിന്ദപൈ കോളജില്‍ ആറ് സീറ്റ് നേടി എ ബി വി പിയില്‍നിന്ന് യൂണിയന്‍ ഭരണം എസ് എഫ് ഐ പിടിച്ചെടുക്കുകയായിരുന്നു. മുന്നാട് പീപ്പിള്‍സ് കോളജില്‍ മുഴുവന്‍ സീറ്റിലും എസ് എഫ് ഐ വിജയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kasaragod, Kerala, SFI, KSU, MSF, ABVP, Election, College, kannur university college election SFI won in 16 colleges