കെ റെയിൽ: പ്രതിഷേധം വകവെക്കാതെ വൻ പൊലീസ് സംരക്ഷണത്തിൽ കല്ലിട്ടു; 'കഴിഞ്ഞ ദിവസങ്ങളിൽ പാകിയ കല്ലുകളിൽ മിക്കതും പിഴുതെറിഞ്ഞു'
Mar 15, 2022, 19:10 IST
ഉദുമ: (www.kasargodvartha.com 15.03.2022) നാട്ടുകാരുടെയും കെ റെയില്‍ വിരുദ്ധ സമര സമിതിയുടെയും പ്രതിഷേധം വക വെക്കാതെ ഉദുമ ഗ്രാമപഞ്ചായതിലെ ഉദുമ വിലേജിൽ സിൽവർ ലൈനിന് കല്ലിട്ടു. വൻ പൊലീസ് സന്നാഹത്തോടെയാണ് അലൈൻമെൻ്റ് കല്ലുകൾ നാട്ടിയത്. അതേ സമയം കഴിഞ്ഞ ദിവസം പള്ളിക്കര, കോട്ടിക്കുളം വിലേജുകളിൽ നാട്ടിയ മിക്ക കല്ലുകളും പിന്നീട് പിഴുത് മാറ്റിയെന്ന് പ്രതിഷേധക്കാർ അവകാശപ്പെട്ടിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ മലാംകുന്ന്, അങ്കക്കളരി വാര്‍ഡുകളിലാണ് കെ റെയില്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ പ്രമോദ്, കെ റെയില്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബേക്കല്‍ പൊലീസിന്റെ സഹായത്തോടെ സര്‍വേകല്ലുകള്‍ സ്ഥാപിച്ചത്. ചൊവ്വാഴ്ച ഉദുമ വിലേജിലാണ് കല്ലിടൽ നടന്നത്.
വിവരമറിഞ്ഞ് ജില്ലാ പഞ്ചായത് സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സൻ ഗീതാ കൃഷ്ണൻ, വാർഡ് മെമ്പർമാരായ പ്രഭാകരൻ, ചന്ദ്രൻ നാലാംവാതുക്കൽ, മുസ്ലിം ലീഗ് നേതാവ് കെബിഎം ശരീഫ് എന്നിവരുടെ നേതൃത്വത്തില്‍ കെ റെയില്‍ വിരുദ്ധ സമരസമിതി പ്രവര്‍ത്തകര്‍, സ്ഥല ഉടമകള്‍ എന്നിവര്‍ ചേര്‍ന്ന് കല്ലിടാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.
ബേക്കൽ ഇൻസ്പെക്ടർ യു പി വിപിൻ്റെ നേതൃത്വത്തിൽ വനിതാ പൊലീസ് ഉൾപെടെ വൻ സംഘം പ്രതിഷേധക്കാരെ മാറ്റിയ ശേഷം ഉദ്യോഗസ്ഥർ കല്ലിട്ടു. ബേക്കല്‍ സബ് ഡിവിഷനിലെ മേല്‍പറമ്പ്, ആദൂര്‍, ബേഡകം, അമ്പലത്തറ എന്നീ പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് വനിതാ പൊലീസുകാര്‍ ഉള്‍പെടെ പൊലീസ് സംഘം കല്ലിടലിന് സംരക്ഷണം നൽകി.

Keywords: News, Kerala, Kasaragod, Top-Headlines, Protest, Railway, Government, Congress, People, Police, Uduma, Video, Pallikara, Kottikulam, K-Rail, K-Rail survey stones laid.
< !- START disable copy paste -->