city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

16 വര്‍ഷം കഴിഞ്ഞിട്ടും ഞങ്ങള്‍ പണയപ്പെടുത്തിയ സ്വര്‍ണം തിരിച്ചുനല്‍കാത്തതെന്ത്? ഇനിയും കാത്തിരിക്കാനാകില്ല, സ്ത്രീകളടക്കമുള്ള ഇടപാടുകാര്‍ ബാങ്ക് അധികൃതരോട് പൊട്ടിത്തെറിച്ചു

കാസര്‍കോട്: (www.kasargodvartha.com 04.12.2017) 16 വര്‍ഷം കഴിഞ്ഞിട്ടും ഞങ്ങള്‍ പണയപ്പെടുത്തിയ സ്വര്‍ണം തിരിച്ചുനല്‍കാത്തതെന്താണെന്ന സ്ത്രീകളുടെയും ഇടപാടുകാരുടെയും ചോദ്യത്തിനു മുന്നില്‍ ഉത്തരം നല്‍കാനാകാതെ പോലീസും ബാങ്ക് അധികൃതരും കുഴങ്ങി. ബാങ്ക് അധികൃതരോട് പൊട്ടിത്തെറിച്ചുകൊണ്ടാണ് ഇടപാടുകാര്‍ പ്രതികരിച്ചത്.

ഇനിയും പണയം നല്‍കി സ്വര്‍ണത്തിനായി കാത്തിരിക്കാനാകില്ലെന്നും ബാങ്കിന്റെ അനാസ്ഥയാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്നും ഇടപാടുകാര്‍ കുറ്റപ്പെടുത്തുന്നു. 2001 ല്‍ കോടികളുടെ കവര്‍ച്ച നടന്ന കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ അന്ന് സ്വര്‍ണ നഷ്ടപ്പെട്ടവരില്‍ 153 പേര്‍ക്കാണ് 16 വര്‍ഷം കഴിഞ്ഞിട്ടും സ്വര്‍ണം മടക്കിക്കൊടുക്കാതിരുന്നത്. 2015 സെപ്തംബറില്‍ ഇതേ ബാങ്കില്‍ പട്ടാപ്പകല്‍ നടന്ന കവര്‍ച്ചയില്‍ കോടികളുടെ സ്വര്‍ണവും പണവും കവര്‍ന്നിരുന്നു.

കേസിലെ പ്രതികളെയെല്ലാം പിടികൂടുകയും ഭൂരിഭാഗം സ്വര്‍ണവും കണ്ടെടുക്കുകയും ചെയ്തുവെങ്കിലും കേസും മറ്റ് നടപടികളും പറഞ്ഞ് പണയ സ്വര്‍ണം മടക്കിനല്‍കാതെ നീണ്ടുക്കൊണ്ടുപോവുകയായിരുന്നു ബാങ്ക് അധികൃതര്‍. ഇന്‍ഷുറന്‍സ് കമ്പനിയുമായുള്ള തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്കുള്ള മൂലകാരണം. സുരക്ഷാക്രമീകരണം ഏര്‍പെടുത്താത്തതിനാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ ബാധ്യതയില്ലെന്നാണ് ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ നിലപാടെന്ന് അധികൃതര്‍ പറയുന്നു.

കേസ് നീണ്ടുപോകുന്നതിനാല്‍ തുല്യതുകയ്ക്കുള്ള ബോണ്ട് നല്‍കുന്നവര്‍ക്ക് പണയസ്വര്‍ണം തിരിച്ചുനല്‍കുമെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു. എന്നാല്‍ നിരുപാധികമായി തങ്ങളുടെ സ്വര്‍ണം തിരിച്ചുനല്‍കുകയാണ് വേണ്ടതെന്ന് ഇടപാടുകാര്‍ രൂക്ഷമായ ഭാഷയിലാണ് ആവശ്യപ്പെട്ടത്. ബാങ്ക് തുറക്കാന്‍ സമ്മതിക്കാതിരുന്ന ഇടപാടുകാരും നാട്ടുകാരും പിന്നീട് പോലീസ് സ്ഥലത്തെത്തി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് രണ്ടു ദിവസത്തിനുള്ളില്‍ പരിഹാരമുണ്ടാക്കുമെന്ന് അറിയിച്ചതിനാല്‍ ഇടപാടുകാര്‍ പിരിഞ്ഞുപോവുകയായിരുന്നു. രണ്ടു ദിവസം കഴിഞ്ഞിട്ടും വ്യക്തമായ നടപടിയുണ്ടായില്ലെങ്കില്‍ പ്രശ്‌നം കൂടുതല്‍ വശളാകുമെന്നാണ് പ്രശ്‌നത്തിലിടപെട്ട രാഷ്ട്രീയ - സാമൂഹ്യ പ്രവര്‍ത്തകര്‍ പോലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്.

വീഡിയോ കാണാം

16 വര്‍ഷം കഴിഞ്ഞിട്ടും ഞങ്ങള്‍ പണയപ്പെടുത്തിയ സ്വര്‍ണം തിരിച്ചുനല്‍കാത്തതെന്ത്? ഇനിയും കാത്തിരിക്കാനാകില്ല, സ്ത്രീകളടക്കമുള്ള ഇടപാടുകാര്‍ ബാങ്ക് അധികൃതരോട് പൊട്ടിത്തെറിച്ചു




Related News:
രണ്ടു തവണയായി കോടികളുടെ സ്വര്‍ണവും പണവും കവര്‍ച്ച ചെയ്യപ്പെട്ട കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്ക് നാട്ടുകാര്‍ ഉപരോധിക്കുന്നു; പണയം വെച്ച സ്വര്‍ണം തിരിച്ചുകിട്ടാതെ ബാങ്ക് തുറക്കാന്‍ സമ്മതിക്കില്ലെന്ന് ഇടപാടുകാര്‍
രണ്ടു ദിവസത്തിനകം പരിഹാരമുണ്ടാക്കാമെന്ന് പോലീസിന്റെ ഉറപ്പ്; കുഡ്‌ലു ബാങ്ക് ഉപരോധിച്ച നാട്ടുകാരും ഇടപാടുകാരും പിരിഞ്ഞുപോയി


കുഡ്‌ലു ബാങ്ക് കൊള്ള: പോലീസ് അന്വേഷണ സംഘത്തിന് പൗരാവലിയുടെ ആദരം

കുഡ്‌ലു ബാങ്ക് കൊള്ള: 2 പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കുഡ്‌ലു ബാങ്ക്‌ കൊള്ള കേസിലെ പ്രതികള്‍ മൊഗ്രാല്‍പുത്തൂര്‍ ബാങ്ക് കൊള്ളയടിക്കാനും പദ്ധതിയിട്ടു; കേസെടുത്തു

കുഡ്‌ലു ബാങ്കുകൊള്ള; ജോമോന്റെ കാമുകിയെ തിരുപ്പൂര്‍ പോലീസിന് കൈമാറി

കുഡ്‌ലു ബാങ്ക് കൊള്ള: ജോമോന്റെ കാമുകി പിടിയില്‍

കുഡ്‌ലു ബാങ്ക് കൊള്ള: അന്വേഷണ സംഘത്തിന് എംഎല്‍എയുടെയും നാട്ടുകാരുടെയും അഭിനന്ദനം

കുഡ്‌ലു ബാങ്ക് കൊള്ള: മുജീബും ജോമോനും അറസ്റ്റില്‍, ഏഴരക്കിലോ സ്വര്‍ണം കൂടി കണ്ടെടുത്തു

കുഡ്‌ലു ബാങ്ക് കൊള്ള: പ്രധാന പ്രതി കരീം അറസ്റ്റില്‍; 50 പവന്‍ സ്വര്‍ണം കണ്ടെടുത്തു

തെളിവെടുപ്പ് പൂര്‍ത്തിയായി; ഷരീഫിനെ വീണ്ടും കോടതിയില്‍ ഹാജരാക്കി

കുഡ്‌ലു ബാങ്ക് കൊള്ള: കരീമിനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

കുഡ്‌ലു ബാങ്ക് കൊള്ള: മുഹമ്മദ് സാബിറിനെ ബാങ്ക് ജീവനക്കാരികള്‍ തിരിച്ചറിഞ്ഞു

ദുല്‍ ദുല്ലിന് ഉച്ചയ്ക്ക് നെഞ്ചുവേദന വൈകിട്ട് തലകറക്കം

കുഡ്‌ലു ബാങ്ക് കൊള്ള; മുംബൈയില്‍ പിടിയിലായ പ്രതിയെ കാസര്‍കോട്ടേക്ക് കൊണ്ടുവന്നു

കുഡ്‌ലു ബാങ്ക് കൊള്ള: മുഖ്യപ്രതി കരീം മുംബൈയില്‍ പിടിയില്‍

കുഡ്‌ലു ബാങ്ക് കൊള്ള: ബാക്കി സ്വര്‍ണവും പണവും മുജീബിന്റെ കയ്യില്‍; കൂടെയുള്ളത് കൊള്ള സംഘത്തിലെ കഞ്ചാവ് കടത്തുകാര്‍

കുഡ്‌ലു ബാങ്ക് കൊള്ള: ദുല്‍ ദുല്‍ ഷരീഫ് ആരാധനാലയത്തില്‍നിന്നും തട്ടിയത് 8 ലക്ഷം; ഭാരവാഹിത്വത്തില്‍നിന്നും പുറത്താക്കി

കുഡ്‌ലു ബാങ്ക് കൊള്ള: 10 ദിവസംകൊണ്ട് സ്വര്‍ണവും പ്രതികളേയും പിടികൂടിയ അന്വേഷണ സംഘത്തിന് നാട്ടുകാരുടെ അഭിനന്ദനം

കുഡ്‌ലു ബാങ്ക് കൊള്ള: ദുല്‍ ദുല്‍ മുംബൈയിലേക്ക് പറന്നത് ഫ്‌ളൈറ്റില്‍

കുഡ്‌ലു ബാങ്ക് കൊള്ള: പൊതുപ്രവര്‍ത്തകന്‍ ദുല്‍ ദുല്‍ ഷരീഫ് അറസ്റ്റില്‍; 10 കിലോ സ്വര്‍ണം കണ്ടെടുത്തു

കുഡ്‌ലു ബാങ്ക് കൊള്ള: സ്വര്‍ണം കണ്ടെടുത്തു; കൂടുതല്‍ പ്രതികള്‍ പിടിയിലായതായി സൂചന

കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികളില്‍ രണ്ടുപേര്‍ തെക്കന്‍ ജില്ലക്കാര്‍?

കുഡ്‌ലു ബാങ്ക് കൊള്ള: പോലീസ് കസ്റ്റഡിയിലെടുത്ത 3 പേരെ വിട്ടയച്ചു

കുഡ്‌ലു ബാങ്ക് കൊള്ള: മഹ്ഷൂഖിന്റേയും സാബിറിന്റേയും അറസ്റ്റ് രേഖപ്പെടുത്തി

കുഡ്‌ലു ബാങ്ക് കൊള്ള: കവര്‍ച്ചാ സംഘം 3 തവണ കൊള്ളയ്ക്കായി ബാങ്കിന് മുന്നിലെത്തിയിരുന്നതായി വെളിപ്പെടുത്തല്‍

കുഡ്‌ലു ബാങ്ക് കൊള്ള: മുഖ്യസൂത്രധാരനായ പൊതുപ്രവര്‍ത്തകന്‍ മുംബൈയില്‍ പിടിയില്‍

സ്വര്‍ണം ഉടന്‍ കണ്ടെടുക്കാന്‍ കഴിയുമെന്ന് പോലീസിന്റെ പ്രതീക്ഷ; മഹ്ഷൂഖിനേയുംകൂട്ടി കര്‍ണാടകയില്‍ അന്വേഷണം

കുഡ്‌ലു ബാങ്ക് കൊള്ള: ഒരു പ്രതി ബംഗളൂരുവില്‍ പിടിയില്‍

കുഡ്‌ലു ബാങ്ക് കൊള്ള: നീര്‍ച്ചാല്‍ സ്വദേശി എവിടെ? പോലീസ് കുഴങ്ങുന്നു

കുഡ്‌ലു ബാങ്ക് കൊള്ള: ഇടപാടുകാരും അധികൃതരുംതമ്മിലുള്ള ചര്‍ച്ചപൊളിഞ്ഞു; ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്ന് ആക്ഷേപം

കുഡ്‌ലു ബാങ്ക് കൊള്ള: അന്വേഷണത്തിന് പ്രത്യേക സംഘം; കര്‍ണാടക പോലീസിന്റെ സഹായംതേടുമെന്ന് എസ്.പി

കുഡ്‌ലു ബാങ്ക് കൊള്ള: ഒരു യുവാവ് നിരീക്ഷണത്തില്‍

കുഡ്‌ലു ബാങ്ക് കൊള്ള: സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടപാടുകാരുടെ അക്രമം

കുഡ്‌ലു ബാങ്കില്‍ നിന്നും കൊള്ളയടിക്കപ്പെട്ടത് 5.28 കോടിയുടെ സ്വര്‍ണവും പണവും

കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികള്‍ മുഖം മറക്കാനുപയോഗിച്ച ഷാള്‍ പെട്രോള്‍ പമ്പിന് സമീപം കണ്ടെത്തി

കുഡ്‌ലു ബാങ്ക് കൊള്ളയ്ക്കിടയാക്കിയത് സുരക്ഷാ വീഴ്ച; സി സി ടിവിയും സെക്യൂരിറ്റി ജീവനക്കാരനുമില്ല, അധികൃതര്‍ക്കെതിരെ ജനം ഇളകി

കുഡ്‌ലു ബാങ്കില്‍ നടന്നത് ഇത് രണ്ടാമത്തെ വന്‍ കവര്‍ച്ച; 2001 ല്‍ നടന്നത് അരക്കോടിയുടെ കവര്‍ച്ച

കുഡ്‌ലു ബാങ്ക് കൊള്ള; നടുക്കംമാറാതെ ക്ലര്‍ക്ക് ലക്ഷ്മിയും, ബിന്ദുവും, ഇടപാടുകാരി ബാനുവും

കാസര്‍കോട്ടെ ബാങ്കില്‍ പട്ടാപ്പകല്‍ സിനിമാ സ്‌റ്റൈലില്‍ കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 21 കിലോ സ്വര്‍ണം കൊള്ളയടിച്ചു

കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍കൊള്ള; ജീവനക്കാരെ കെട്ടിയിട്ട് 21 കിലോ സ്വര്‍ണം കവര്‍ന്നു


രണ്ടു തവണയായി കോടികളുടെ സ്വര്‍ണവും പണവും കവര്‍ച്ച ചെയ്യപ്പെട്ട കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്ക് നാട്ടുകാര്‍ ഉപരോധിക്കുന്നു; പണയം വെച്ച സ്വര്‍ണം തിരിച്ചുകിട്ടാതെ ബാങ്ക് തുറക്കാന്‍ സമ്മതിക്കില്ലെന്ന് ഇടപാടുകാര്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, gold, Bank, Investors against Co-operative Bank; Video

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia